ന്യൂഡല്‍ഹി: ന്യൂമോണിയയ്ക്ക് കാരണമാവുന്ന ‘ന്യൂമോകോക്കസ് ‘ ബാക്ടീരിയയ്‌ക്കെതിരെ ഇന്ത്യയിലെ പൂണയിലെ ‘സിറം’ വാക്‌സിനേഷന്‍ പുറത്തിറക്കി കഴിഞ്ഞു. കോവിഡിനൊപ്പം പലര്‍ക്കും ന്യൂമോണി കൂടെ ബാധിക്കുന്നതായി കണ്ടെത്തിയിരുന്നു. ശരീരത്തിന്റെ പ്രിതിരോധശക്തിയെ കോവിഡ് വൈറസുകള്‍ ക്രമാതീതമായി കുറയ്ക്കുന്നതിനാലാണ് ചിലര്‍ക്ക് കോവിഡിന് ഒപ്പം തന്നെ ന്യൂമോണിയയും ബാധിക്കുന്നത്. നല്ല ആരോഗ്യസ്ഥിതിയുള്ളവര്‍ക്ക് ഇത് ബാധിക്കാറുമില്ല.
കുട്ടികള്‍ക്കും 65 വയസ്സു കഴിഞ്ഞവര്‍ക്കുമാണ് ന്യൂമോണിയ പെട്ടെന്ന് ബാധിക്കാറുള്ളത്. ഈ വൈറസ് ബാധിക്കുന്നത് ശ്വാസ കോശത്തെയാണ്. വൈറസ് ബാധ വന്നു കഴിഞ്ഞാല്‍ ഉടനെ തന്നെ ശ്വാസകോശത്തിനകത്ത് ഒരു പ്രത്യേക തരത്തിലുള്ള ഫ്‌ളൂയിഡ് (ദ്രാവക രൂപത്തിലുള്ളത്) നിറയുകയും അത് ഒരു കട്ടിയുള്ള ഖര രൂപം (ഫ്‌ളിഗം) ആയി പ്രാപിക്കുകയും ചെയ്യുന്നതോടെ രോഗിക്ക് കനത്ത ശ്വാസ തടസ്സം നേരിടും.
സാധാരണയായി ഈ വൈറസ് ഒരു ശരീരത്തില്‍ പ്രവേശിച്ചു കഴിഞ്ഞാല്‍ സാധാരണ ആരോഗ്യമുള്ളവരില്‍ പെട്ടെന്നു തന്നെ ശരീരം ഇതിനെ ചെറുക്കും. എന്നാല്‍ ശരീരം മറ്റെന്തെങ്കിലും അസുഖം കാരണം പ്രതിരോധനം കുറഞ്ഞിരിക്കുന്ന സന്ദര്‍ഭമാണെങ്കില്‍ ഇത് പെട്ടെന്ന് ശരീരത്തെ ബാധിക്കും. അതുകൊണ്ടാണ് കോവിഡ് വന്നവരില്‍ കോവിഡിന് ബാധിച്ചതോടെ ചിലരില്‍ ന്യൂമോണിയയും പിടിപെടുന്നത്. ഒരുപരിധിയില്‍ കൂടുതല്‍ ജലദോഷം, കഫം, ശക്തമായ ചുമ എന്നിവ നിലനില്‍ക്കുകയാണെങ്കിലും അത് ക്രമേണ ന്യൂമോണിയ ആയി മാറാനുള്ള സാധ്യയയും ഉണ്ട്.
ശക്തമായ ചുമയും അതോടൊപ്പം കടുത്ത മഞ്ഞ നിറത്തിലുള്ള കഫം പുറത്തു വരുന്നതും നല്ല ചൂടോടെ പനി ഉണ്ടാവുന്നതും അതോടൊപ്പം നന്നായി വിയര്‍പ്പും വിറയലും അനുഭവപ്പെടുന്നതും ഇതിന്റെ പ്രധാന ലക്ഷണങ്ങളാണ്. ഈ സന്ദര്‍ഭത്തില്‍ വിശപ്പ് ഇല്ലായമയും ശാരീരിക വേദനകളും ഇതിന്റെ ലക്ഷണങ്ങളാവാം. ഇവയിലേതെങ്കിലും ഒന്നിടവിട്ട് കാണുമ്പോഴോ, രണ്ടു ദിവസത്തില്‍ കൂടുതല്‍ നിലനില്‍ക്കുന്നുണ്ടെങ്കിലോ അടുത്ത ഡോക്ടറുടെ സഹായം ഉടനടി തേടേണ്ടതാണ്.
നിലവില്‍ ലോകത്തു തന്നെ ഏറ്റവും ചിലവുകുറഞ്ഞ ന്യൂമോകോക്കല്‍ കോന്‍ജുഗേറ്റ് വാക്‌സിനാണ് സിറം പുറത്തിറക്കിയിരിക്കുന്നത്. ‘ന്യൂമോസില്‍’ എന്ന് കമ്പനി പേരിട്ട ഈ വാക്‌സിനേഷന്‍ ഒരു ഡോസിന് ഇന്ത്യയിലെ വില 240 രൂപയാണ്. എന്നാല്‍ സ്വകാര്യ വിപണിയില്‍ ഇതിന് 800 രൂപ വിലവരും. ഇന്ത്യയില്‍ മൂന്നു ഡോസുകളാണ് ഇത് എടുക്കേണ്ടത്. ഇപ്പോള്‍ കൊറോണ വൈറസിന് വാക്‌സിനേഷന്‍ കണ്ടുപിടിച്ച അതേ കമ്പനിയായ ഫൈസര്‍, ജിഎസ്.കെ കമ്പനികളുടെ വാക്‌സിനുകളാണ് മാര്‍ക്കറ്റില്‍ ലഭ്യമായിരിക്കുന്നത്. ഇതിന് 2100 രൂപമുതല്‍ 3800 രൂപവരെ വിലയുണ്ട്.
സെർവിക്കൽ ക്യാൻസറിനുള്ള പരിശോധനകൾ വീട്ടിൽ തന്നെ ചെയ്യാവുന്ന സെർവിക്കൽ സ്മിയർ പരിശോധനകൾ HSE ആരംഭിക്കുന്നു. സെർവിക്സിലെ പ്രീ-കാൻസറസ് സെൽ മാറ്റങ്ങളും…
മോഹൻലാലിൻ്റെ മകൾ വിസ്മയാ മോഹൻലാലിനെ നായികയാക്കി ജൂഡ് ആൻ്റെണി ജോസഫ് സംവിധാനം ചെയ്യുന്ന തുടക്കം എന്ന ചിത്രത്തിൻ്റെ ചിത്രീകരണം നവംബർ…
ബ്ലാഞ്ചാർഡ്‌സ്‌ടൗൺ സെന്ററിന്റെ 7,000 കാർ പാർക്കിംഗ് സ്ഥലങ്ങളിൽ ചാർജുകളും നിയന്ത്രണങ്ങളും ഏർപ്പെടുത്തണമെന്ന ഉടമകളുടെ അപേക്ഷയ്‌ക്കെതിരെ പ്രദേശവാസികളുടെ പ്രതിഷേധം ശക്തമാകുന്നു. കഴിഞ്ഞ…
താരകപ്രൊഡക്ഷൻസിൻ്റെ ബാനറിൽ കിരൺ നാരായണൻ സംവിധാനം ചെയ്യുന്ന "റിവോൾവർ റിങ്കോ" എന്ന ചിത്രത്തിൻ്റെ ടൈറ്റിൽ പ്രശസ്ത താരങ്ങളായ ദുൽഖർ സൽമാൻ,…
ലിമെറിക്ക്: ലിമെറിക്കിൽ പീസ് കമ്മീഷണറായി ജോജോ ദേവസിയെ സർക്കാർ നിയമിച്ചു.അയര്‍ലണ്ടിലെ ലിമെറിക്കിൽ താമസിക്കുന്ന കൊരട്ടി,തിരുമുടിക്കുന്ന് ചിറയ്ക്കൽ ദേവസ്സി-ത്രേസ്യ ദമ്പതികളുടെ മകനായ…
അനധികൃത കുടിയേറ്റം തടയാനുള്ള കർശന നീക്കങ്ങളുമായി യു.കെ സർക്കാർ. അനധികൃത ബോട്ടുകളിലും മറ്റും രാജ്യത്തെത്തുന്ന അഭയാർത്ഥികൾക്ക് സ്ഥിര താമസ അനുമതി…