Categories: Health & Fitness

കല്ലുമ്മക്കായ റോള്‍

ചേരുവകള്‍

കല്ലുമ്മക്കായ- 25 എണ്ണം
സവാള- 2 എണ്ണം
വെളുത്തുള്ളി- 4 അല്ലി
പച്ചമുളക്- 5 എണ്ണം
ഇഞ്ചി- 1 കഷ്ണം
മല്ലിയില- 2 തണ്ട്
വെള്ളം- 2 കപ്പ്
മുളക്‌പൊടി- 2 ടീസ്പൂണ്‍
മഞ്ഞള്‍പ്പൊടി- 1/4 ടീസ്പൂണ്‍
ജീരകപ്പൊടി- 1/4 ടീസ്പൂണ്‍
ഉപ്പ്- ആവശ്യത്തിന്
അരിപ്പൊടി- 2 കപ്പ്
എണ്ണ- 2 കപ്പ്

തയ്യാറാക്കുന്ന വിധം

കല്ലുമ്മക്കായ തോട് കളഞ്ഞ് വൃത്തിയാക്കിയതിന് ശേഷം ഒരു കപ്പ് വെള്ളത്തില്‍ വേവിച്ച് വെള്ളം മാറ്റി വയ്ക്കുക. കല്ലുമ്മക്കായി ചെറുതായി അരിഞ്ഞ് വയ്ക്കണം.

സവാള, വെളുത്തുള്ളി, പച്ചമുളക്, ഇഞ്ചി, മല്ലിയില എന്നിവ നന്നായി അരച്ചെടുക്കുക. ഒരു കപ്പ് വെള്ളം, കല്ലുമ്മക്കായ വേവിച്ച വെള്ളം, അരപ്പ്, മുളക്‌പൊടി, മഞ്ഞള്‍പ്പൊടി, ജീരകപ്പൊടി, ഉപ്പ് എന്നിവ ചേര്‍ത്ത് തിളപ്പിക്കുക. ഇതിലേക്ക് കല്ലുമ്മക്കായയും അരിപ്പൊടിയും ചേര്‍ത്ത് നന്നായി യോജിപ്പിക്കുക.

അടുപ്പില്‍ നിന്ന് വാങ്ങിവെച്ച് ചൂടാറിയതിന് ശേഷം കൈയില്‍ അല്പം എണ്ണ തടവി കൈകൊണ്ട് കൂട്ട് നന്നായി യോജിപ്പിച്ചതിന് ശേഷം ചെറിയ റോളുകളാക്കി എണ്ണയില്‍ വറുത്തെടുക്കുക 

Newsdesk

Share
Published by
Newsdesk

Recent Posts

ട്രംപിന്റെ അയർലണ്ട് സന്ദർശനത്തിന് തുടക്കം; യൂണിഫൈഡ് അയർലണ്ടിനെ പിന്തുണച്ച് ട്രംപ്

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അയർലണ്ട് സന്ദർശനം രാഷ്ട്രീയമായും നയതന്ത്രപരമായും വലിയ ശ്രദ്ധ നേടുന്നു. രണ്ട് ദിവസത്തെ സന്ദർശനത്തിന്റെ ഭാഗമായി…

12 mins ago

ട്രംപിന്റെ സന്ദർശനം: നാളെ ഡബ്ലിനിൽ കർശന നിയന്ത്രണങ്ങൾ; യാത്രക്കാർക്ക് ജാഗ്രതാ നിർദേശം

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അയർലൻഡ് സന്ദർശനത്തിന് മുന്നോടിയായി ഡബ്ലിനിൽ കർശന സുരക്ഷാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. സെപ്റ്റംബർ 12ന് ട്രംപ്…

22 hours ago

ഒക്ടോബർ 12 മുതൽ Energia ഗ്യാസ്–വൈദ്യുതി നിരക്കുകൾ ഉയർത്തും

Energia ഉപഭോക്താക്കൾക്ക് വീണ്ടും ഊർജബിൽ വർധന. ഒക്ടോബർ 12, 2026 മുതൽ ഗ്യാസ്, വൈദ്യുതി നിരക്കുകൾ ഉയർത്തുമെന്ന് Energia പ്രഖ്യാപിച്ചു.…

23 hours ago

എം.പത്മകുമാർ അമലാ പോൾ ചിത്രം ആരംഭിച്ചു

ദക്ഷിണേന്ത്യൻ സിനിമകളിലെ പ്രമുഖ നടി അമലാ പോളിനെ കേന്ദ്ര കഥാപാത്രമാക്കി എം പത്മകുമാർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൻ്റെ ചിത്രീകരണം…

1 day ago

രഞ്ജിത്തിൻ്റെ ലോ & ആൻഡ് ഓർഡറിലൂടെ പരിചയപ്പെടുത്തുന്ന പ്രതിമുഖങ്ങൾ

പ്രശസ്‌ത സംവിധായകനായ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ലോ ആൻഡ് ഓർഡർ എന്ന ചിത്രത്തിലൂടെ അഞ്ചു പുതിയ അഭിനേതാക്കളെ ക്കൂടി മലയാള…

2 days ago

മാസങ്ങൾ നീണ്ടുനിന്ന നീനാ കൈരളിയുടെ ഓണാഘോഷങ്ങൾ ആവേശോജ്ജ്വലമായി സമാപിച്ചു

നീനാ (കൗണ്ടി ടിപ്പററി): മലയാളികളുടെ ഐശ്വര്യത്തിന്റെ പ്രതീകമായ ഓണത്തെ മാസങ്ങൾ നീണ്ട ആഘോഷാരവങ്ങളുമായി വരവേറ്റ് നീനാ കൈരളി.കൈരളി അംഗങ്ങളെ നാല്…

2 days ago