Categories: FoodHealth & Fitness

കർക്കടക കഞ്ഞി തയ്യാറാക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍

കർക്കടക കഞ്ഞി എന്നത് ഔഷധ കഞ്ഞിയാണ് അതുകൊണ്ട് തന്നെ അത് തയ്യാറാക്കുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കുകയും വേണം.

ഞവരയരി / നെല്ലു കുത്തരി / ഉണക്കലരി എന്നിവ ആവശ്യത്തിന് മേടിച്ച് ഉപയോഗിക്കുക. 3 പേർക്കുള്ള മരുന്നാണിത്. അത് അനുസരിച്ച് അരി എടുക്കാം.

മുക്കുറ്റി, കീഴാർ നെല്ലി, ചെറൂള, തഴുതാമ, മുയൽ ചെവിയൻ, ബലിക്കറുക, ചെറുകടലാടി, പൂവാംകുറിന്നില – ഇവയെല്ലാം സമൂലം തൊട്ടുരിയാടാതെ 
പറിച്ച് നന്നായി കഴുകി ചതയ്ക്കുക.

കുറുന്തോട്ടി – വേര് മാത്രം

ഉലുവയും  ആശാളി ( അങ്ങാടി കടയിൽ ലഭിക്കും ) യും പൊടിച്ചു ചേർക്കുക.

കക്കുംകായ – പരിപ്പ് ( അങ്ങാടി കടയിൽ കിട്ടും )

ചെറുപയർ – പൊടിച്ചു ചേർക്കുക.

മരുന്നുകൾ എല്ലാം കൂടി 30gm / 60gm ചതച്ച് നന്നായി കിഴികെട്ടി അരിയിൽ ഇട്ട് കഞ്ഞി വച്ച് കഴിക്കുക. 
ആവശ്യമുണ്ടെങ്കിൽ മാത്രം തേങ്ങ പീര ഇടാം. ജീരകം, ചുവന്നുള്ളി ഇവ നെയ്യിൽ ചേർത്ത് വറുത്ത് ചേർക്കാം. 
ഉപ്പ് ആവശ്യമുണ്ടെങ്കിൽ ഇന്തുപ്പോ കല്ലുപ്പോ ചേര്‍ത്ത് കഴിക്കാം.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍..

മരുന്ന് കഞ്ഞി രാത്രിയിൽ ഒരു നേരമെങ്കിലും കഴിക്കണം.
മരുന്ന്കിഴി ഒരു ദിവസം ഉപയോഗിച്ചത് വീണ്ടും ഉപയോഗിക്കാൻ പാടില്ല. മുരിങ്ങയില, മത്സ്യ മാംസാദികൾ എന്നിവ ഇക്കാലത്ത് ഒഴിവാക്കുക. കറികളിൽ ചേന, ചേമ്പ് തുടങ്ങിയവ കൂടുതൽ ഉൾപ്പെടുത്തുക.

ഔഷധക്കഞ്ഞി വിശപ്പും ദാഹവും മാത്രമല്ല ശരീരക്ഷീണവും ബലക്ഷയവും അകറ്റുന്നു. ദഹനശക്തിയെ ശരിയായി ക്രമീകരിക്കുന്നു. ഉദരസംബന്ധരോഗങ്ങളെ അകറ്റി മലശോധന ഫലവത്താക്കുന്നു. ഔഷധക്കഞ്ഞിക്ക് പനിയെ ഉന്മൂലനം ചെയ്യാൻ സാധിക്കുമെന്നും കരുതുന്നു.

ഔഷധക്കഞ്ഞികൾ വിവിധ തരം ഉണ്ട്, ഔഷധക്കഞ്ഞി, കർക്കിടക ഔഷധക്കഞ്ഞി, കർക്കിടക മരുന്ന് കഞ്ഞി, എന്നിവയാണ് പ്രധാനപെട്ടത്‌.

ഔഷധക്കഞ്ഞി: നവരയരി അല്ലെങ്കിൽ പൊടിയരി – ആവശ്യത്തിന്. ജീരകം 5 ഗ്രാം. ഉലുവ 5 ഗ്രാം. കുരുമുളക് 2 ഗ്രാം. ചുക്ക്3 ഗ്രാം. (എല്ലാം ചേർന്ന് 15 ഗ്രാം) ഇവ ചേർത്ത് കഞ്ഞി ഉണ്ടാക്കി കഴിയ്ക്കുക

കർക്കിടക ഔഷധക്കഞ്ഞി: ചെറൂള പൂവാംകുറുന്നില കീഴാർനെല്ലി ആനയടിയൻ തഴുതാമ മുയൽച്ചെവിയൻ തുളസിയില തകര നിലംപരണ്ട മുക്കുറ്റി വള്ളി ഉഴിഞ്ഞ നിക്തകം കൊല്ലി തൊട്ടാവാടി കുറുന്തോട്ടി ചെറുകടലാടി ഇവയെല്ലാം പിഴിഞ്ഞെടുത്ത നീരിൽ കഞ്ഞിവെച്ച് കുടിക്കുക. പ്രമേഹം, വാതം, ഹൃദ്രോഗം, ഉദരരോഗം എന്നിവ ബാധിച്ചവർക്ക് ഈ കഞ്ഞി വളരെ നല്ലതാണ്. ഇത്രയും ചേരുവകൾ ഇല്ലെങ്കിലും ഉള്ളതുവെച്ച് കഞ്ഞി തയ്യാറാക്കാവുന്നതാണ്.

കർക്കിടക മരുന്ന് കഞ്ഞി: ഞെരിഞ്ഞിൽ, രാമച്ചം, വെളുത്ത ചന്ദനം, ഓരിലവേര് ,മൂവിലവേര് ,ചെറുവഴുതിന വേര് , ചെറു തിപ്പലി, കാട്ടുതിപ്പലി വേര്, ചുക്ക്, മുത്തങ്ങ ,ഇരുവേലി, ചവർക്കാരം, ഇന്തുപ്പ്, വിഴാലരി, ചെറുപുന്നയരി, കാർകോകിലരി, കുരുമുളക്, തിപ്പലി, കുടകപ്പാലയരി, കൊത്തമ്പാലയരി, ഏലക്കായ, ജീരകം, കരിംജീരകം, പെരുംജീരകം. ഇവ ഓരോന്നും 10 ഗ്രാം വീതം എടുത്തു ചേർത്ത് പൊടിക്കുക.
പർപ്പടകപ്പുല്ല് ,തഴുതാമയില, കാട്ടുപടവലത്തിൻ ഇല, മുക്കുറ്റി , വെറ്റില, പനികൂർക്കയില,കൃഷ്ണതുളസിയില, 5 എണ്ണം ഇവ പൊടിക്കുക.

10 ഗ്രാം പൊടി , ഇലകൾ പൊടിച്ചതും ചേർത്ത് , 1 ലിറ്റർ വെള്ളത്തിൽ വേവിച്ചു ,250 (മില്ലി) ആക്കി, ഞവരയരി, കാരെള്ള് (5ഗ്രാം) ഇവയും ചേർത്ത് വേവിച്ചു, പനംകൽക്കണ്ടും ചേർത്ത് , നെയ്യിൽ ഉഴുന്നുപരിപ്പ് കറുത്ത മുന്തിരിങ്ങ ഇവ വറുത്തു ,അര മുറി തേങ്ങാപ്പാൽ ചേർത്ത് രാവിലെ പ്രഭാതഭക്ഷണത്തിനു പകരമോ വൈകുന്നേരമോ കഴിക്കാം.

Newsdesk

Share
Published by
Newsdesk

Recent Posts

HSE സ്റ്റാഫിംഗ് കരാർ തർക്കം; ലേബർ കോടതിയിലേക്ക് മാറ്റണമെന്ന് ഹെൽത്ത് കെയർ യൂണിയനുകൾ

എച്ച്എസ്ഇയുമായുള്ള സ്റ്റാഫിംഗ് കരാറിനെച്ചൊല്ലിയുള്ള തർക്കം ലേബർ കോടതിയിലേക്ക് റഫർ ചെയ്യണമെന്ന് ഹെൽത്ത് കെയർ യൂണിയനുകൾ ആവശ്യപ്പെട്ടു. ഈ വിഷയം പരിഹരിക്കുന്നതിനായി…

20 hours ago

വർണ്ണശബളമായ ചടങ്ങിലൂടെ സമ്മർ ഇൻ ബെത് ലഹേം റീ-റിലീസ് ട്രയിലർ പ്രകാശനം ചെയ്തു

ഇരുപത്തിയേഴു വർഷങ്ങൾക്കു മുമ്പ് പ്രദർശനത്തിനെത്തി മികച്ച വിജയം നേടിയ സമ്മർ ഇൻ ബെത് ലഹേം എന്ന ചിത്രത്തിൻ്റെ മധുരതരമായ ഓർമ്മകൾ…

22 hours ago

ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത; വിവിധ കൗണ്ടികളിൽ യെല്ലോ അലേർട്ട്

ഈ വാരാന്ത്യത്തിൽ നിരവധി കൗണ്ടികളിൽ കനത്ത മഴയും കാറ്റും ഉണ്ടാകുമെന്ന് മുന്നറിയിപ്പുണ്ട്.ശനിയാഴ്ച രാത്രി 9 മണി മുതൽ ഞായറാഴ്ച രാത്രി…

23 hours ago

വീരമണികണ്ഠൻ 3D ചിത്രം ആരംഭിച്ചു

വൺ ഇലവൻ സ്റ്റുഡിയോസ്, പൈ ബ്രദേഴ്സ് എന്നീ ബാനറിൽ   മഹേഷ് കേശവ്,  സജി എസ് മംഗലത്ത് എന്നിവർ  സംവിധാനം…

1 day ago

ഷാജി കൈലാസിൻ്റെവരവ്ഫുൾ പായ്ക്കപ്പ്

ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന വരവ് എന്ന ചിത്രത്തിൻ്റെ ചിത്രീകരണം ഫുൾ …പായ്ക്കപ്പായി.ഓൾഗാ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ നൈസി റെജി നിർമ്മിക്കുന്ന…

2 days ago

അയർലണ്ടിലെ റെസിഡൻഷ്യൽ പ്രോപ്പർട്ടി നിരക്കുകൾ 7.5% വർദ്ധിച്ചു

സെൻട്രൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസിന്റെ (സിഎസ്ഒ) പുതിയ കണക്കുകൾ പ്രകാരം, സെപ്റ്റംബർ വരെയുള്ള കാലയളവിൽ അയർലണ്ടിലെ വീടുകളുടെ വില 7.6 ശതമാനം…

2 days ago