Health & Fitness

കുങ്കുമപ്പൂവ് കൃഷി, നിങ്ങള്‍ക്കറിയാമോ ഈ കാര്യങ്ങള്‍

കുങ്കുമപ്പൂവ് എന്ന് കേള്‍ക്കുമ്ബോള്‍ പാലില്‍ കലക്കി കുടിക്കുന്ന വസ്‍തുവെന്ന രീതിയിലായിരിക്കും പലരും പെട്ടെന്ന് ഓര്‍ക്കുന്നത്. ക്രോക്കസ് സറ്റൈവസ് എന്ന ചെടിയുടെ പൂവിന്റെ പരാഗണം നടക്കുന്ന ഭാഗത്തുള്ള നാരുകളാണ് കുങ്കുമപ്പൂവ് എന്ന പേരില്‍ സുഗന്ധദ്രവ്യമായി ഉപയോഗിക്കുന്നത്. 15 മുതല്‍ 20 സെ.മീ വരെ ഉയരത്തില്‍ വളരുന്ന ചെടിയാണിത്. യൂറോപ്പിലാണ് ജനനമെങ്കിലും മെഡിറ്ററേനിയന്‍ രാജ്യങ്ങളായ സ്‌പെയിന്‍, ആസ്ട്രിയ, ഫ്രാന്‍സ്, ഗ്രീസ്, ഇംഗ്ലണ്ട്, ഇറാന്‍, തുര്‍ക്കി എന്നിവിടങ്ങളിലും വളരുന്നുണ്ട്. ഇന്ത്യയിലാണെങ്കില്‍ ജമ്മു കശ്‍മീരിലും ഹിമാചല്‍ പ്രദേശിലുമാണ് വ്യാപകമായി കൃഷി ചെയ്യുന്നത്.
മണ്ണിന്റെ പ്രത്യേകതയ്ക്കാണ് കുങ്കുമപ്പൂവിന്റെ കൃഷിയില്‍ കാലാവസ്ഥയേക്കാള്‍ പ്രാധാന്യം.ഉപോഷ്‍ണ മേഖലാ പ്രദേശങ്ങളിലാണ് ഈ ചെടി തഴച്ചുവളരുന്നത്.

സമുദ്രനിരപ്പില്‍ നിന്നും 2000 മീറ്റര്‍ ഉയരത്തില്‍ വളരും. 12 മണിക്കൂര്‍ സൂര്യപ്രകാശം ആവശ്യമാണ്. കുറഞ്ഞ താപനിലയും ഉയര്‍ന്ന ആര്‍ദ്രതയും പൂക്കളുണ്ടാകുന്നതിനെ കാര്യമായി ബാധിക്കും. നല്ല നീര്‍വാര്‍ച്ചയുള്ള മണ്ണാണ് ആവശ്യം. പി.എച്ച്‌ മൂല്യം 6 നും 8 നും ഇടയിലായിരിക്കണം. കളിമണ്ണ് പോലുള്ളവ ഒഴിവാക്കണം. കളകള്‍ പറിച്ചുമാറ്റി ജൈവവളം കൊണ്ട് സമ്ബുഷ്‍ടമാക്കിയ മണ്ണിലാണ് ഈ ചെടി നടുന്നത്. കുങ്കുമപ്പൂവ് നടാനുള്ള അനുയോജ്യമായ സമയം ജൂണ്‍ മുതല്‍ സെപ്റ്റംബര്‍ വരെയാണ്. ഒക്ടോബര്‍ മാസത്തില്‍ പൂക്കളുണ്ടാകാന്‍ തുടങ്ങുകയും ചെയ്യും. തണുപ്പുകാലത്താണ് വളര്‍ച്ചയുടെ പ്രധാന ഘട്ടങ്ങള്‍.

മെയ് മാസത്തില്‍ ഇലകള്‍ ഉണങ്ങും. 12 മുതല്‍ 15 വരെ സെ.മീ ആഴത്തിലാണ് കിഴങ്ങുകള്‍ നടുന്നത്. ഓരോ ചെടിയും തമ്മില്‍ 12 സെ.മീ അകലമുണ്ടായിരിക്കണം. ജലസേചനം ആവശ്യമില്ല. വരള്‍ച്ചയുണ്ടാകുമ്ബോളും വേനല്‍ക്കാലത്തും നനയ്ക്കണം. നട്ടുവളര്‍ത്തിയാല്‍ മൂന്ന് വര്‍ഷങ്ങള്‍ കൊണ്ട് കിഴങ്ങുകള്‍ ഒന്നില്‍നിന്ന് അഞ്ചായി വളരും. പുതയിടല്‍ കളകളെ നിയന്ത്രിക്കും. ഒരു ഹെക്ടര്‍ സ്ഥലത്ത് കൃഷി ചെയ്യുന്നവര്‍ 35 ടണ്‍ ജൈവവളം കൃഷിക്ക് മുമ്ബായി മണ്ണില്‍ ചേര്‍ത്ത് ഉഴുതുമറിക്കും. വാര്‍ഷികമായി 20 കി.ഗ്രാം നൈട്രജനും 30 കി.ഗ്രാം പൊട്ടാഷും 80 കി.ഗ്രാം ഫോസ്‍ഫറസും നല്‍കാറുണ്ട്. ഇത് രണ്ടു തവണകളായാണ് നല്‍കുന്നത്. പൂക്കളുണ്ടായ ഉടനെ വളപ്രയോഗം നടത്തും.ഫ്യൂസേറിയം, റൈസോക്ടോണിയ ക്രോക്കോറം, വയലറ്റ് റൂട്ട് റോട്ട് എന്നിവയാണ് കുങ്കുമപ്പൂവിനെ ബാധിക്കുന്ന അസുഖങ്ങള്‍. മുയലുകള്‍ കുങ്കുമച്ചെടിയുടെ ഇലകള്‍ ഭക്ഷിക്കുന്നതിനാല്‍ വേലി കെട്ടി അവയുടെ പ്രവേശനം തടയാറുണ്ട്. പൂക്കള്‍ അതിരാവിലെ പറിച്ചെടുത്ത ശേഷം ചുവന്ന നിറത്തിലുള്ള നാരുകള്‍ വേര്‍തിരിച്ചെടുത്ത് സംസ്‌കരിക്കുകയാണ് ചെയ്യുന്നത്. നല്ല വായു സഞ്ചാരമുള്ള ഭക്ഷണം ഉണക്കാന്‍ ഉപയോഗിക്കുന്ന ഡ്രയറില്‍ 45 ഡിഗ്രി സെല്‍ഷ്യസിനും 60 ഡിഗ്രി സെല്‍ഷ്യസിനും ഇടയില്‍ 15 മിനിറ്റ് വെച്ച്‌ ഉണക്കിയാണ് കുങ്കുമപ്പൂ വില്‍പ്പനയ്ക്കായി തയ്യാറാക്കുന്നത്. 

Newsdesk

Share
Published by
Newsdesk

Recent Posts

ട്രംപിന്റെ സന്ദർശനം: നാളെ ഡബ്ലിനിൽ കർശന നിയന്ത്രണങ്ങൾ; യാത്രക്കാർക്ക് ജാഗ്രതാ നിർദേശം

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അയർലൻഡ് സന്ദർശനത്തിന് മുന്നോടിയായി ഡബ്ലിനിൽ കർശന സുരക്ഷാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. സെപ്റ്റംബർ 12ന് ട്രംപ്…

21 hours ago

ഒക്ടോബർ 12 മുതൽ Energia ഗ്യാസ്–വൈദ്യുതി നിരക്കുകൾ ഉയർത്തും

Energia ഉപഭോക്താക്കൾക്ക് വീണ്ടും ഊർജബിൽ വർധന. ഒക്ടോബർ 12, 2026 മുതൽ ഗ്യാസ്, വൈദ്യുതി നിരക്കുകൾ ഉയർത്തുമെന്ന് Energia പ്രഖ്യാപിച്ചു.…

22 hours ago

എം.പത്മകുമാർ അമലാ പോൾ ചിത്രം ആരംഭിച്ചു

ദക്ഷിണേന്ത്യൻ സിനിമകളിലെ പ്രമുഖ നടി അമലാ പോളിനെ കേന്ദ്ര കഥാപാത്രമാക്കി എം പത്മകുമാർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൻ്റെ ചിത്രീകരണം…

1 day ago

രഞ്ജിത്തിൻ്റെ ലോ & ആൻഡ് ഓർഡറിലൂടെ പരിചയപ്പെടുത്തുന്ന പ്രതിമുഖങ്ങൾ

പ്രശസ്‌ത സംവിധായകനായ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ലോ ആൻഡ് ഓർഡർ എന്ന ചിത്രത്തിലൂടെ അഞ്ചു പുതിയ അഭിനേതാക്കളെ ക്കൂടി മലയാള…

2 days ago

മാസങ്ങൾ നീണ്ടുനിന്ന നീനാ കൈരളിയുടെ ഓണാഘോഷങ്ങൾ ആവേശോജ്ജ്വലമായി സമാപിച്ചു

നീനാ (കൗണ്ടി ടിപ്പററി): മലയാളികളുടെ ഐശ്വര്യത്തിന്റെ പ്രതീകമായ ഓണത്തെ മാസങ്ങൾ നീണ്ട ആഘോഷാരവങ്ങളുമായി വരവേറ്റ് നീനാ കൈരളി.കൈരളി അംഗങ്ങളെ നാല്…

2 days ago

Bord Gáis Energy ഗ്യാസ്–വൈദ്യുതി നിരക്കുകൾ കൂട്ടുന്നു; €317 വരെ അധിക ചെലവ്

അയർലൻഡിലെ 700,000-ത്തിലധികം Bord Gáis Energy ഉപഭോക്താക്കൾക്ക് വീണ്ടും വൈദ്യുതി-ഗ്യാസ് ബില്ലിൽ വലിയ വർധന. ഒക്ടോബർ 9, 2026 മുതൽ…

2 days ago