ന്യൂഡല്‍ഹി: ഇന്ത്യയിലെ COVID 19 വാക്സിന്‍ പരീക്ഷണങ്ങള്‍ പൂനെ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ നിര്‍ത്തിവച്ചു. ഓക്സ്ഫോര്‍ഡ് സര്‍വകലാശാല വികസിപ്പിച്ചുകൊണ്ടിരിക്കുന്ന കൊവിഡ് വാക്സിന്റെ ഇന്ത്യയിലെ ക്ലിനിക്കല്‍ പരീക്ഷണങ്ങളാണ് താല്‍കാലികമായി നിര്‍ത്തിവച്ചത്.
ഡ്രഗ്സ് കണ്‍ട്രോള്‍ ജനറല്‍ ഓഫ് ഇന്ത്യ (ഡി.സി.ജി.ഐ.)യുടെ നിര്‍ദേശങ്ങള്‍ ലഭിച്ച ശേഷമാകും ഇനി പരീക്ഷണങ്ങള്‍ പുന:രാരംഭിക്കുക. സര്‍വകലാശാലയുടെ കൊറോണ വൈറസ് വാക്സിന്‍ പരീക്ഷണം യുകെയില്‍ നിര്‍ത്തിവച്ചതിന് പിന്നാലെയാണ് ഇന്ത്യയിലെ പരീക്ഷണങ്ങളും നിര്‍ത്തിവച്ചിരിക്കുന്നത്.
വാക്സിന്‍ കുത്തിവച്ചവരില്‍ ഒരാള്‍ക്ക് അജ്ഞാത രോഗം കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു തീരുമാനം. സര്‍വകലാശാലയ്ക്കൊപ്പം വാക്സിന്‍ വികസനത്തില്‍ പങ്കാളിയായിരുന്ന ഔഷധനിര്‍മ്മാണ കമ്പനിയായ ആസ്ട്രസെനേകയാണ് ഇക്കാര്യം അറിയിച്ചത്.
ഇതിനുപിന്നാലെ പരീക്ഷണം താല്‍കാലികമായി നിര്‍ത്തിവച്ച കാര്യം അറിയിക്കാത്തതിന് സിറം ഇന്‍സ്റ്റിറ്റ്യൂട്ടിന് ഡ്രഗ്സ് കണ്‍ട്രോള്‍ ജനറല്‍ ഓഫ് ഇന്ത്യയുടെ കാരണം കാണിക്കല്‍ നോട്ടീസ് കഴിഞ്ഞ ദിവസം ലഭിക്കുകയുണ്ടായി. രോഗികളുടെ സുരക്ഷ ഉറപ്പാക്കുന്നത് വരെ പരീക്ഷണങ്ങള്‍ നിര്ത്തിവയ്ക്കാത്തത എന്തുക്കൊണ്ടാണ് എന്ന് വ്യക്തമാക്കണമെന്ന് ഡി.ജി.സി.ഐ. ഡോ. വി.ജി. സോമാനി ആവശ്യപ്പെട്ടിരുന്നു.
എച്ച്എസ്ഇയുമായുള്ള സ്റ്റാഫിംഗ് കരാറിനെച്ചൊല്ലിയുള്ള തർക്കം ലേബർ കോടതിയിലേക്ക് റഫർ ചെയ്യണമെന്ന് ഹെൽത്ത് കെയർ യൂണിയനുകൾ ആവശ്യപ്പെട്ടു. ഈ വിഷയം പരിഹരിക്കുന്നതിനായി…
ഇരുപത്തിയേഴു വർഷങ്ങൾക്കു മുമ്പ് പ്രദർശനത്തിനെത്തി മികച്ച വിജയം നേടിയ സമ്മർ ഇൻ ബെത് ലഹേം എന്ന ചിത്രത്തിൻ്റെ മധുരതരമായ ഓർമ്മകൾ…
ഈ വാരാന്ത്യത്തിൽ നിരവധി കൗണ്ടികളിൽ കനത്ത മഴയും കാറ്റും ഉണ്ടാകുമെന്ന് മുന്നറിയിപ്പുണ്ട്.ശനിയാഴ്ച രാത്രി 9 മണി മുതൽ ഞായറാഴ്ച രാത്രി…
വൺ ഇലവൻ സ്റ്റുഡിയോസ്, പൈ ബ്രദേഴ്സ് എന്നീ ബാനറിൽ മഹേഷ് കേശവ്, സജി എസ് മംഗലത്ത് എന്നിവർ സംവിധാനം…
ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന വരവ് എന്ന ചിത്രത്തിൻ്റെ ചിത്രീകരണം ഫുൾ …പായ്ക്കപ്പായി.ഓൾഗാ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ നൈസി റെജി നിർമ്മിക്കുന്ന…
സെൻട്രൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസിന്റെ (സിഎസ്ഒ) പുതിയ കണക്കുകൾ പ്രകാരം, സെപ്റ്റംബർ വരെയുള്ള കാലയളവിൽ അയർലണ്ടിലെ വീടുകളുടെ വില 7.6 ശതമാനം…