കൊറോണവൈറസ് എന്ന വില്ലന്‍ ലോകത്തെയാകെ ഞെട്ടിച്ച് മുന്നേറിക്കൊണ്ടിരിക്കുന്ന അവസ്ഥയാണ് ഉള്ളത്. എന്നാല്‍ ഇതിനെ പിടിച്ച് കെട്ടാന്‍ സാധിക്കാതെ മരണത്തൈ മുന്നില്‍ കണ്ട് ജീവിക്കുകയാണ് നാമെല്ലാവരും. സാമൂഹിക അകലം, മാസ്‌ക് ധരിക്കല്‍, കൈകള്‍ ഇടക്കിടക്ക് കഴുകല്‍ ഇവയെല്ലാം കൊണ്ട് മാത്രമേ ഇപ്പോള്‍ കൊവിഡ്19 എന്ന വില്ലനെ പിടിച്ച് നിര്‍ത്താന്‍ നമുക്ക് സാധിക്കുകയുള്ളൂ. എന്നാല്‍ ഇത് പാലിക്കാതിരിക്കുമ്പോള്‍ നാം ഓര്‍ക്കേണ്ടത് നമ്മുടെ അശ്രദ്ധ കൊണ്ട് ഇല്ലാതാവുന്നത് പലപ്പോഴും ഒരു സമൂഹമാണ് എന്നാണ്.
മാസ്‌ക് ധരിക്കേണ്ടതിന്റെ ആവശ്യകതയെപ്പറ്റി നമുക്കെല്ലാം അറിയാം. എന്നാല്‍ പലപ്പോഴും ഇത് ധരിക്കേണ്ടത് എങ്ങനെയെന്നതിനെക്കുറിച്ച് പലരും ബോധവാന്‍മാരല്ല എന്നതാണ് ഈ അടുത്ത് കൂടിയ കൊവിഡ് കേസുകള്‍ സൂചിപ്പിക്കുന്നത്. എന്നാല്‍ മാസ്‌ക് ധരിക്കുമ്പോള്‍ തുണികൊണ്ടുള്ള മാസ്‌ക് ധരിക്കണം എന്നാണ് ചില പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. അത് എന്തുകൊണ്ടാണ് എന്ന് നോക്കാം. തുണി കൊണ്ടുള്ള മാസ്‌കുകള്‍ ധരിക്കുന്നതിലൂടെ രോഗവ്യാപനം ഒരു പരിധി വരെ തടയാന്‍ സാധിക്കുമെന്ന് ചില പഠനങ്ങള്‍ പറയുന്നുണ്ട്. കൂടുതല്‍ അറിയുന്നതിന് വേണ്ടി വായിക്കൂ.
പുതിയ പഠനത്തിന്റെ അടിസ്ഥാനത്തില്‍
പുതിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് ഇത്തരം ഒരു നിഗമനത്തില്‍ എത്തിയിരിക്കുന്നത്. തുണി മാസ്‌കുകള്‍ക്ക്, പ്രത്യേകിച്ച് കോട്ടണ്‍ ഫാബ്രിക്കിന്റെ പല പാളികളുള്ളവയ്ക്ക്, തുള്ളി, എയറോസോള്‍ മലിനീകരണം എന്നിവ തടയാന്‍ കഴിയും, മാത്രമല്ല COVID-19 പകരുന്നത് പകുറയ്ക്കുകയും ചെയ്യുമെന്ന് ഒരു പുതിയ ഗവേഷണം പറയുന്നു. ഇതിനെക്കുറിച്ച് പഠനം നടത്തിയിരിക്കുന്നത് കാനഡയിലെ മക്മാസ്റ്റര്‍ യൂണിവേഴ്‌സിറ്റി ഉള്‍പ്പെടെയുള്ള ശാസ്ത്രജ്ഞരാണ്.
വൈറസ് പകരുന്നത് ഇങ്ങനെ
രോഗബാധയുള്ള വ്യക്തി ചുമക്കുമ്പോഴോ തുമ്മുമ്പോഴോ പുറത്ത് വരുന്ന സ്രവങ്ങളിലൂടെയാണ് പ്രധാനമായും രോഗം മറ്റൊരാളിലേക്ക് പകരുന്നത്. ഈ സ്രവങ്ങളില്‍ നിന്ന് പുറത്ത് വരുന്ന വലിയ കണികകളിലൂടെയാണ് കൂടുതല്‍ വൈറസ് പകരുന്നത്. സംസാരിക്കുമ്പോള്‍, ചുമ, തുമ്മല്‍ എന്നീ സാഹചര്യങ്ങളിലാണ് ഇത് സംഭവിക്കുന്നത്. പുറത്ത് വരുന്ന തുള്ളികളില്‍ നിന്ന് വെള്ളം ബാഷ്പീകരിക്കപ്പെടുമ്പോള്‍ അവ എയറോസോള്‍ വലുപ്പത്തിലുള്ള കണങ്ങളായി മാറുന്നു. ഇതും മറ്റൊരാളിലേക്ക് എത്തിയാല്‍ അത് രോഗവ്യാപനത്തിന് കാരണമാകുന്നു.
ഗവേഷണ ഫലം ഇങ്ങനെ
അവലോകന ഗവേഷണ പ്രകാരം, അന്നല്‍സ് ഓഫ് ഇന്റേണല്‍ മെഡിസിന്‍ ജേണലില്‍ പ്രസിദ്ധീകരിച്ചത് ഇങ്ങനെയാണ്. ആരോഗ്യസംരക്ഷണ ക്രമീകരണത്തിന് പുറത്ത് ഏതെങ്കിലും മെറ്റീരിയല്‍ കൊണ്ട് നിര്‍മ്മിച്ച മാസ്‌ക് ധരിക്കുന്നത് COVID-19 ന്റെ വ്യാപനം കുറയ്ക്കുമോ എന്നതിന് നേരിട്ടുള്ള തെളിവുകള്‍ ഇല്ലെന്ന് മക്മാസ്റ്റര്‍ സര്‍വകലാശാലയിലെ പഠനത്തിന്റെ ആദ്യ എഴുത്തുകാരന്‍ കാതറിന്‍ ക്ലാസ് പറഞ്ഞു. പഠനത്തില്‍, സമീപകാല ഡാറ്റയുള്‍പ്പെടെയുള്ള ഒരു നൂറ്റാണ്ടിന്റെ തെളിവുകള്‍ അവര്‍ പരിശോധിച്ചു, തുണി മാസ്‌കുകള്‍ വായുവിന്റെയും ഉപരിതലത്തിന്റെയും മലിനീകരണം കുറയ്ക്കുമെന്ന് തെളിയിക്കുന്ന ശക്തമായ തെളിവുകള്‍ കണ്ടെത്തി.
തുണിമാസ്‌കുകള്‍ എന്തുകൊണ്ട്?
അവലോകന ഗവേഷണത്തെ അടിസ്ഥാനമാക്കി, ക്ലോസ് പറഞ്ഞു തുണി മാസ്‌കുകള്‍ക്ക് എയറോസോള്‍ വലുപ്പമുള്ള കണങ്ങളെ പോലും തടയാന്‍ കഴിയും. മൂന്ന് പാളികള്‍ (മസ്ലിന്‍-ഫ്‌ലാനല്‍-മസ്ലിന്‍) ഉപയോഗിച്ച് നിര്‍മ്മിച്ച മാസ്‌ക് ഉപരിതല മലിനീകരണം 99 ശതമാനവും വായുവിലൂടെയുള്ള സൂക്ഷ്മാണുക്കള്‍ 99 ശതമാനവും എയറോസോള്‍ വലുപ്പത്തിലുള്ള കണങ്ങളില്‍ നിന്ന് 88 മുതല്‍ 99 ശതമാനം വരെ ബാക്ടീരിയകളേയും പ്രതിരോധിക്കാം. ചുമക്കുമ്പോഴും തുമ്മുമ്പോഴും നിര്‍ബന്ധമായും മാസ്‌ക് ധരിച്ചിരിക്കണം. അല്ലാത്ത പക്ഷം രോഗവ്യാപനത്തിനുള്ള സാധ്യത ഇവിടെ വളരെ കൂടുതലാണ് എന്നുള്ളതാണ്.
തുണികൊണ്ടല്ലാത്ത മാസ്‌കുകള്‍
തുണികൊണ്ടല്ലാതെ ഉപയോഗിക്കുന്ന മാസ്‌കുകള്‍ പലപ്പോഴും ഒരു തവണയില്‍ കൂടുതല്‍ ഉപയോഗിക്കുന്നത് പലപ്പോഴും രോഗപ്പകര്‍ച്ചക്കുള്ള സാധ്യത വളരെയധികം വര്‍ദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്. മാത്രമല്ല ഉപയോഗിച്ച മാസ്‌കുകള്‍ അലക്ഷ്യമായി വലിച്ചെറിയുന്നതും രോഗവ്യാപനം വര്‍ദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്. എന്നാല്‍ തുണിമാസ്‌കുകള്‍ ആണെങ്കില്‍ വീണ്ടും ഉപയോഗിക്കുന്നതിന് മുന്‍പ് ചൂടുവെള്ളത്തിലിട്ട് കഴുകി വൃത്തിയാക്കാന്‍ ശ്രദ്ധിക്കേണ്ടതാണ്. മാസ്‌ക് എല്ലാ ദിവസവും ധരിച്ച് പുറത്ത് പോവുന്നവരാണെങ്കില്‍ ചൂടുവെള്ളത്തിലിട്ട് കഴുകി വൃത്തിയാക്കുന്നതിന് ശ്രദ്ധിക്കണം. എന്നിട്ട് വെയിലത്തിട്ട് ഉണക്കി ഉപയോഗിക്കണം.
വാഷിങ്ടൺ: അമേരിക്കയിലേക്കുള്ള യാത്രാ വിലക്ക് കൂടുതൽ രാജ്യങ്ങളിലേക്ക് വ്യാപിപ്പിച്ച് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. സിറിയ ഉൾപ്പെടെ ഏഴ് രാജ്യങ്ങളുടെ…
വിദ്യാലയം എന്നു പറഞ്ഞാൽ ദേവാലയം പോലെയാണ്. ഓരോ വിദ്യാലയവും കാത്തുസൂക്ഷിക്കേണ്ടതും ഈ തത്ത്വമാണ്. ഇന്നു പുറത്തുവിട്ട ആഘോഷം എന്ന സിനിമയുടെ…
ദേശീയ ഗ്രിഡിലെ നവീകരണത്തിന്റെ ഭാഗമായി, അയർലണ്ടിൽ വൈദ്യുതി ഉപഭോക്താക്കൾ അടുത്ത വർഷം വിലയിൽ വർദ്ധനവ് നേരിടേണ്ടിവരും. നവീകരണത്തിനായി ഏകദേശം €19…
എച്ച്എസ്ഇയുടെ അടുത്ത ചീഫ് എക്സിക്യൂട്ടീവായി Anne O’Connor നിയമിതയായി. Vhi ഹെൽത്ത് & വെൽബീയിംഗിന്റെ നിലവിലെ മാനേജിംഗ് ഡയറക്ടറാണ് Anne…
2021 വർഷത്തെ നികുതി റീഫണ്ട് 2025 ഡിസംബർ 31 മുതൽ വരെ നിങ്ങൾക്ക് ക്ലെയിം ചെയ്യാം. റവന്യൂ ഈ വർഷത്തെയും…
ഫിലഡൽഫിയ : മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഫിലഡൽഫിയ (മാപ്പ് ) ൻറെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന ജോളി ബൽസ്…