Health & Fitness

കോവിഡ് വന്നുമാറിയാല്‍ രക്തം കട്ടപിടിക്കലും ഹാര്‍ട്ട് അറ്റാക്കും; ഭയക്കണം ഈ അവസ്ഥ

കൊറോണ വൈറസ് എന്നത് വളരെയേറെ പ്രശ്‌നങ്ങള്‍ വരുത്തുന്ന ഒരു പകര്‍ച്ചവ്യാധിയാണെന്ന് നമുക്കെല്ലാവര്‍ക്കും ഇപ്പോള്‍ അറിയാം. അതിന്റെ ലക്ഷണങ്ങള്‍ പ്രവചനാതീതവും അപകടകരവുമാണ്. മാത്രമല്ല, കോവിഡ് വന്നുമാറിയാലുള്ള ദീര്‍ഘകാല അപകടസാധ്യതകളും വളരെ ആശങ്കാജനകമാണ്. ചില കോവിഡ് -19 രോഗികള്‍ രോഗലക്ഷണമില്ലാതെ തുടരുകയോ മിതമായ രോഗങ്ങള്‍ അനുഭവിക്കുകയോ ചെയ്യുമ്പോള്‍, ദീര്‍ഘമായ കോവിഡ് സങ്കീര്‍ണതകള്‍ ഇവര്‍ക്ക് വളരെയേറെ പ്രശ്‌നം സൃഷ്ടിക്കുന്നു.

വിദഗ്ദ്ധരുടെ അഭിപ്രായത്തില്‍ കോവിഡ് വന്നുമാറിയവരില്‍ രക്തം കട്ടപിടിക്കല്‍, നെഞ്ചുവേദന, ഹൃദയാഘാതം, ഹൃദയസ്തംഭനം എന്നിവ വര്‍ധിച്ചുവരുന്നുണ്ട്. കോവിഡ് -19 രോഗികളില്‍ (17 നും 35 നും ഇടയില്‍ പ്രായമുള്ളവര്‍) ഹൃദയസംബന്ധമായ തകരാറുകള്‍ക്ക് കാരണമാകുന്ന അവസ്ഥകള്‍ വികസിക്കുന്നത് വളരെ ആശങ്കാജനകമാണ്.

കൊറോണ വൈറസിന്റെ ദീര്‍ഘകാല പ്രത്യാഘാതങ്ങള്‍

കോവിഡ് വൈറസ് വളരെ പ്രവചനാതീതമാണ്. പകര്‍ച്ചവ്യാധിയും അണുബാധയുടെ തോതും കണക്കിലെടുക്കുമ്പോള്‍ മാത്രമല്ല, അതിന്റെ ലക്ഷണങ്ങളും ദീര്‍ഘകാല പ്രത്യാഘാതങ്ങളും വരെ ഓരോരുത്തര്‍ക്കും വ്യത്യസ്തമായിരിക്കാം. ചില ആളുകള്‍ക്ക് വൈറസ് ബാധിച്ചാല്‍ കഠിനമായ ലക്ഷണങ്ങള്‍ അനുഭവപ്പെടാറില്ലെങ്കിലും, സുഖം പ്രാപിച്ച് വളരെക്കാലം കഴിഞ്ഞ് പ്രശ്‌നങ്ങള്‍ വരാന്‍ തുടങ്ങുന്നു. സെന്റര്‍സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ (സിഡിസി) നടത്തിയ 2020 സര്‍വേ പ്രകാരം, ആളുകള്‍ക്ക് കോവിഡ് ലക്ഷണങ്ങളില്‍ നിന്ന് കരകയറാനും അവരുടെ ദൈനംദിന പ്രവര്‍ത്തനങ്ങളിലേക്ക് മടങ്ങാനും ആഴ്ചകള്‍ വരെ എടുത്തേക്കാം.

പഠനം പറയുന്നത്

കോവിഡ് രോഗലക്ഷണ പഠന ആപ്ലിക്കേഷനില്‍ നിന്നുള്ള കണക്കുകള്‍ പ്രകാരം, 10 പേരില്‍ ഒരാള്‍ക്ക് മൂന്നാഴ്ചയോ അതില്‍ കൂടുതലോ കോവിഡ് ലക്ഷണങ്ങള്‍ അനുഭവപ്പെടാമെന്നാണ്. ഇതിനു വിപരീതമായി, ചൈനയിലെ വുഹാനിലെ ഒരു ആശുപത്രിയിലെ മുക്കാല്‍ ഭാഗത്തിലധികം കൊറോണ വൈറസ് രോഗികള്‍ക്കും ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്യപ്പെട്ട് 6 മാസം കഴിഞ്ഞശേഷം കുറഞ്ഞത് ഒരു രോഗലക്ഷണമെങ്കിലും അനുഭവപ്പെട്ടതായി 2021 ലെ ഒരു പഠനം കണ്ടെത്തി. പോസ്റ്റ് കോവിഡ് ലക്ഷണങ്ങളുടെ ദൈര്‍ഘ്യം ഓരോ വ്യക്തിയിലും വ്യത്യാസപ്പെട്ടിരിക്കാമെങ്കിലും, കൊറോണ വൈറസിന്റെ ദീര്‍ഘകാല പ്രഭാവം വളരെ വ്യാപകമാണ്. ഇത് എന്തുകൊണ്ടെന്ന് കണ്ടെത്താന്‍ വിദഗ്ദ്ധര്‍ ഇപ്പോഴും ശ്രമിച്ചുകൊണ്ടിരിക്കുകയാണ്.

കോവിഡ് വന്നുമാറിയവരില്‍ രക്തം കട്ടപിടിക്കാനുള്ള സാധ്യത

ചില രോഗികളില്‍, കൊറോണ വൈറസ് രക്തം കട്ടപിടിക്കുന്നതിലേക്ക് നയിച്ചേക്കാം. മിക്കപ്പോഴും, വലിയതോതിലുള്ള രക്തം കട്ടപിടിക്കലാണ് ഹൃദയാഘാതത്തിനു പിന്നിലെ പ്രധാന കാരണം. കോവിഡ് മൂലമുണ്ടാകുന്ന ഹൃദയ തകരാറുകള്‍ക്ക് കാരണം ഹൃദയപേശികളിലെ ചെറിയ രക്തക്കുഴലുകളെ തടയുന്ന വളരെ ചെറിയ കട്ടകള്‍ രൂപപ്പെടുന്നതാണ്. ലോംഗ് കോവിഡ് സങ്കീര്‍ണതകളുള്ള രോഗികള്‍ക്ക് രക്തം കട്ടപിടിക്കുന്നത് ഉയര്‍ന്ന അളവിലാണെന്ന് പഠനങ്ങള്‍ കാണിക്കുന്നു. ഇത് ശ്വാസതടസ്സം, ക്ഷീണം തുടങ്ങിയ ലക്ഷണങ്ങളിലേക്ക് നയിച്ചേക്കാം. നേരത്തെ, ദീര്‍ഘകാല കോവിഡ് പ്രശ്‌നങ്ങള്‍ ഉള്ള രോഗികളുടെ രക്തം കട്ടപിടിക്കുന്നതിന്റെ സൂചനകള്‍ ഗണ്യമായി കൂടുന്നുവെന്ന് ജേണല്‍ ഓഫ് ത്രോംബോസിസ് ആന്‍ഡ് ഹെമോസ്റ്റാസിസില്‍ പ്രസിദ്ധീകരിച്ചിരുന്നു.

ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍

കോവിഡ് വൈറസ് ബാധിച്ച് സുഖം പ്രാപിക്കുന്നവര്‍ ഹൃദയ സംബന്ധമായ അസുഖങ്ങള്‍ അനുഭവിക്കുന്നു. തലകറക്കം, നെഞ്ചുവേദന, ഹൃദയമിടിപ്പ്, ശ്വാസതടസ്സം തുടങ്ങിയ ലക്ഷണങ്ങള്‍ ലോംഗ് കോവിഡ് പ്രശ്‌നങ്ങളില്‍ സാധാരണമാണ്. കോവിഡ് വൈറസ് ഹൃദയ സിരയില്‍ കട്ടപിടിക്കുന്നതിലേക്ക് നയിക്കുന്നു, ഇത് പെട്ടെന്ന് ഹൃദയാഘാതത്തിന് കാരണമാകുന്നു. സമയബന്ധിതമായ ചികിത്സയിലൂടെ മാത്രമേ ഇത് കൈകാര്യം ചെയ്യാന്‍ കഴിയൂ.

കൊറോണ വൈറസ് ബാധിച്ച് രണ്ട്-മൂന്ന് മാസങ്ങള്‍ക്ക് ശേഷവും രോഗികള്‍ക്ക് ഹൃദയ സംബന്ധമായ അസുഖങ്ങള്‍ അനുഭവപ്പെട്ട നിരവധി കേസുകളുണ്ട്. അതിനാല്‍, കോവിഡില്‍ നിന്ന് സുഖം പ്രാപിച്ച ശേഷം നെഞ്ചുവേദന അനുഭവപ്പെട്ടവര്‍ അല്ലെങ്കില്‍ ഇതിനകം ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍ അനുഭവിച്ചവര്‍ എന്നിവര്‍ അവരുടെ ഹൃദയത്തിന്റെ നിലവിലെ അവസ്ഥ അറിയാന്‍ ഹൃദയ പരിശോധന നടത്തേണ്ടത് പ്രധാനമാണ്.

വിദഗ്ദ്ധര്‍ ശുപാര്‍ശ ചെയ്യുന്നത്

കോവിഡിന് ശേഷം രോഗികളില്‍ ഹൃദയ സംബന്ധമായ അസുഖങ്ങള്‍ കുറയ്ക്കാനായി ഹൃദയത്തിന്റെ ആരോഗ്യം കാക്കേണ്ടതുണ്ട്. കോവിഡ് വന്നു മാറിയ രോഗികള്‍ പതിവായി ഹൃദയ പരിശോധന, വ്യായാമം അല്ലെങ്കില്‍ കുറഞ്ഞത് അരമണിക്കൂറെങ്കിലും യോഗ എന്നിവ ചെയ്യണം. ആരോഗ്യകരമായ ഭക്ഷണക്രമത്തില്‍ ഉറച്ചുനില്‍ക്കുക, ശാരീരികമായി സജീവമായിരിക്കുക, ഡോക്ടര്‍ നിര്‍ദ്ദേശിക്കുന്ന മരുന്നുകള്‍ കഴിക്കുക. കോവിഡില്‍ നിന്ന് ആരോഗ്യം വീണ്ടെടുത്ത രോഗികള്‍ അവരുടെ ഹൃദയത്തിന്റെ അവസ്ഥ അറിയാന്‍ ഹൃദയ പരിശോധനയ്ക്ക് വിധേയമാവുക.

കോവിഡ് രോഗികളില്‍ വിഷാദം: കാരണങ്ങളും പ്രത്യാഘാതങ്ങളും

നമ്മുടെ ശാരീരികാവസ്ഥയെ ബാധിക്കുന്നതിനു പുറമേ, കോവിഡ് -19 നമ്മുടെ മാനസികാവസ്ഥയെയും കാര്യമായി ബാധിച്ചിക്കുന്നു. കോവിഡിന്റെ തുടക്കം മുതല്‍, ആളുകള്‍ കൂടുതല്‍ ഉത്കണ്ഠയും സമ്മര്‍ദ്ദവും അനുഭവിക്കുന്നതായി നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. മുതിര്‍ന്നവരില്‍ മാത്രമല്ല, കൊച്ചുകുട്ടികളിലും കോവിഡ് ഉത്കണ്ഠ വ്യാപകമാണ്. കോവിഡ് ഭയം നിമിത്തം ആളുകള്‍ ആശങ്കാകുലരാകുന്നു. ലോക്ക്ഡൗണ്‍ കാരണം അമിതവണ്ണം, സമ്മര്‍ദ്ദം, വിഷാദം എന്നിവ വര്‍ധിക്കുന്നു. ഇത് കൂടുതല്‍ ഹൃദയ പ്രശ്‌നങ്ങള്‍ വര്‍ദ്ധിക്കുന്നതിലേക്ക് നയിക്കുകയും ആളുകളെ വിട്ടുമാറാത്ത മെഡിക്കല്‍ അവസ്ഥകളിലേക്ക് എത്തിക്കുകയും ചെയ്യുന്നു.

ലക്ഷണങ്ങള്‍ കൈകാര്യം ചെയ്യാനുള്ള വഴികള്‍

കോവിഡ് ബാധിച്ചാല്‍ ഓരോരുത്തരും സ്വയം ശ്രദ്ധിക്കേണ്ടത് പ്രധാനമാണ്. എന്നിരുന്നാലും, നിങ്ങളുടെ പരിചരണം രോഗം മാറുന്നതുവരെ മാത്രമാകരുത്. കോവിഡിന് ശേഷമുള്ള പരിചരണം നിര്‍ണായകവും പ്രധാനപ്പെട്ടതുമാണ്, പ്രത്യേകിച്ചും നിങ്ങള്‍ക്ക് ഗുരുതരമായ അണുബാധ അനുഭവപ്പെടുന്നുവെങ്കില്‍. നിങ്ങളുടെ ഹൃദയം പതിവായി പരിശോധിക്കുക, പ്രത്യേകിച്ചും നിങ്ങള്‍ക്ക് ഇതിനകം ഹൃദയ സംബന്ധമായ അസുഖമുണ്ടെങ്കില്‍. ആരോഗ്യകരമായ ഭക്ഷണക്രമം നിര്‍ബന്ധമാണ്, ജലാംശം നിലനിര്‍ത്തുകയും ചെയ്യുക. തീവ്രമായ വ്യായാമങ്ങള്‍ ചെയ്യരുത്. നെഞ്ചുവേദന, ശ്വാസംമുട്ടല്‍, ആശയക്കുഴപ്പം മുതലായ എന്തെങ്കിലും നീണ്ടുനില്‍ക്കുന്ന ലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ ഉടന്‍ വൈദ്യസഹായം തേടണം.

Credits :Rakesh M

Newsdesk

Share
Published by
Newsdesk

Recent Posts

14.5 മില്യൺ യൂറോ കടബാധ്യത; പാപ്പരത്ത ഹർജി നൽകി ബ്ലാക്ക്‌റോക്ക് ക്ലിനിക്കിന്റെ സഹസ്ഥാപകനും ഭാര്യയും

ബ്ലാക്ക്‌റോക്ക് ക്ലിനിക് സ്വകാര്യ ആശുപത്രിയുടെ സഹസ്ഥാപകനും ഭാര്യയും പാപ്പരത്തത്തിന് അപേക്ഷ നൽകി, ഏകദേശം 14.5 മില്യൺ യൂറോയുടെ കടബാധ്യതകൾ പട്ടികപ്പെടുത്തി.…

1 hour ago

ഡബ്ലിനിൽ 600 കോസ്റ്റ് റെന്റൽ വീടുകളുടെ ആദ്യ ഘട്ടത്തിനുള്ള അപേക്ഷകൾ സ്വീകരിക്കുന്നു

ഡബ്ലിനിലെ 600-ലധികം 600 കോസ്റ്റ് റെന്റൽ വീടുകളുടെ ആദ്യ ഘട്ടത്തിനായുള്ള അപേക്ഷകൾ ലാൻഡ് ഡെവലപ്‌മെന്റ് ഏജൻസി (എൽഡിഎ) സ്വീകരിക്കുന്നു. ഡബ്ലിനിലെ…

1 hour ago

വീടുകളിൽ തന്നെ സ്മിയർ ടെസ്റ്റുകൾ നടത്താം; CervicalCheck അടുത്ത വർഷം മുതൽ

സെർവിക്കൽ ക്യാൻസറിനുള്ള പരിശോധനകൾ വീട്ടിൽ തന്നെ ചെയ്യാവുന്ന സെർവിക്കൽ സ്മിയർ പരിശോധനകൾ HSE ആരംഭിക്കുന്നു. സെർവിക്സിലെ പ്രീ-കാൻസറസ് സെൽ മാറ്റങ്ങളും…

22 hours ago

ജൂഡ് ആൻ്റെണി ജോസഫ് – വിസ്മയാ മോഹൻലാൽ ചിത്രം “തുടക്കം”ചിത്രീകരണം ആരംഭിച്ചു

മോഹൻലാലിൻ്റെ മകൾ വിസ്മയാ മോഹൻലാലിനെ നായികയാക്കി ജൂഡ് ആൻ്റെണി ജോസഫ് സംവിധാനം ചെയ്യുന്ന തുടക്കം എന്ന ചിത്രത്തിൻ്റെ ചിത്രീകരണം നവംബർ…

22 hours ago

ബ്ലാഞ്ചാർഡ്‌സ്‌ടൗൺ സെന്റർ പാർക്കിംഗ് ടോളിനെതിരെ പ്രതിഷേധം

ബ്ലാഞ്ചാർഡ്‌സ്‌ടൗൺ സെന്ററിന്റെ 7,000 കാർ പാർക്കിംഗ് സ്ഥലങ്ങളിൽ ചാർജുകളും നിയന്ത്രണങ്ങളും ഏർപ്പെടുത്തണമെന്ന ഉടമകളുടെ അപേക്ഷയ്‌ക്കെതിരെ പ്രദേശവാസികളുടെ പ്രതിഷേധം ശക്തമാകുന്നു. കഴിഞ്ഞ…

1 day ago

“റിവോൾവർ റിങ്കോ” ടൈറ്റിൽ പ്രകാശനം ചെയ്തു

താരകപ്രൊഡക്ഷൻസിൻ്റെ ബാനറിൽ കിരൺ നാരായണൻ സംവിധാനം ചെയ്യുന്ന "റിവോൾവർ റിങ്കോ" എന്ന ചിത്രത്തിൻ്റെ ടൈറ്റിൽ പ്രശസ്ത താരങ്ങളായ ദുൽഖർ സൽമാൻ,…

1 day ago