Ireland

ജീസസ്സ് യൂത്ത് സംഘടിപ്പിക്കുന്ന നൈറ്റ് വിജിൽ ഈ മാസം 21ന്

അയർലണ്ട്: ജീസസ്സ് യൂത്ത് സംഘടിപ്പിക്കുന്ന നൈറ്റ് വിജിൽ അയർലണ്ട് ഈ ഒക്ടോബർ 21ന്. രാത്രി 10:30 മുതൽ പുലർച്ചെ 02:00 വരെ ലൂക്കനിലെ BELGADDY റോഡിലെ DIVINE MERCY ചർച്ചിലാണ് നൈറ്റ് വിജിൽ സംഘടിപ്പിച്ചിരിക്കുന്നത്.

റവ. ഫാ. രാജേഷ് മേച്ചിറകത്ത് നൈറ്റ് വിജിലിന് നേതൃത്വം നൽകും. വിശുദ്ധ കുർബാന, കുമ്പസാരം, അനുരഞ്ജന ശുശ്രൂഷ, വചനാഗ്നി ചൊരിയുന്ന പ്രഭാഷണങ്ങൾ, ആത്മീയ അഭിഷേകം തുളുമ്പുന്ന സ്തുതിപ്പുകൾ, ഹൃദയത്തെ തൊട്ടുണർത്തുന്ന ഗാനങ്ങൾ, ആന്തരിക ശുദ്ധി പകരുന്ന ആരാധന, അനുഭവസാക്ഷ്യം തുടങ്ങി ആത്മീയത നിറഞ്ഞ നിമിഷങ്ങളിലൂടെയാണ് നൈറ്റ് വിജിലിലുടനീളം വിശ്വാസികൾ കടന്നു പോകുന്നത്. സാധാരണയായി മാസത്തിലെ നാലാമത്തെ വെള്ളിയാഴ്ചകളിലാണ് നൈറ്റ് വിജിൽ നടത്തുന്നത്. എന്നാൽ സീറോ മലബാറിൻ്റെ ധ്യാനം നടത്തപ്പെടുന്നത് കൊണ്ടാണ് ഈ മാസം മൂന്നാം വെള്ളിയാഴ്ച നൈറ്റ് വിജിൽ ക്രമീകരിച്ചിരിക്കുന്നത്.

കൂടുതൽ വിവരങ്ങൾക്കായി നൈറ്റ് വിജില്‍ ടീമിനെ ബന്ധപ്പെടുക…

ജെസ്റ്റിന എബ്രഹാം: 0876706753

രാജു അഗസ്റ്റിൻ: 0873628484

ബിനു കെ പി: 0872257765
Email: office@jesusyouth.ie

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക

https://chat.whatsapp.com/KJDcHpwITwRG3nWGZdZGwu

Sub Editor

Recent Posts

പശ്ചിമേഷ്യൻ സംഘർഷം നാലാം ദിനത്തിലേക്ക്; ഹോർമൂസ് കടലിടുക്ക് അടച്ചു

പശ്ചിമേഷ്യൻ സംഘർഷം നാലാം ദിനത്തിലേക്ക് കടന്നതോടെ ഹോർമൂസ് കടലിടുക്ക് അടച്ച് ഇറാൻ. കടക്കാൻ ശ്രമിക്കുന്ന കപ്പലുകൾ കത്തിക്കുമെന്ന് മുന്നറിയിപ്പ്. എണ്ണവില…

5 hours ago

ഡബ്ലിൻ- മിഡിൽ ഈസ്റ്റ് വിമാന സർവീസുകൾ റദ്ദാക്കി

ഡബ്ലിൻ വിമാനത്താവളത്തിൽ നിന്ന് മിഡിൽ ഈസ്റ്റിലെ വിമാനത്താവളങ്ങളിലേക്ക് ഇന്ന് സർവീസ് നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ സർവീസുകളും എയർലൈനുകൾ റദ്ദാക്കി. റദ്ദാക്കിയ…

18 hours ago

Vista Career Solutions ഗ്രൂപ്പ് ഡയറക്ടർ ലാലു പോളിന്റെ മാതാവ് നിര്യാതയായി

അയർലണ്ടിലെ പ്രമുഖ റിക്രൂട്ടിങ് ഏജൻസി Vista Career Solutions ഗ്രൂപ്പിന്റെ ഡയറക്ടർ ലാലു പോളിന്റെ മാതാവ് ലീല്ലി പോൾ അന്തരിച്ചു.…

20 hours ago

ഒമാൻ തീരത്ത് ഇറാന്റെ കനത്ത ആക്രമണം; ഇന്ത്യാക്കാരനടക്കം കൊല്ലപ്പെട്ടു

മനാമ: ഒമാൻ തീരത്ത് സുൽത്താൻ ഖാബൂസ് തുറമുഖത്തിന് സമീപം കപ്പലിന് നേരെ ഇറാന്റെ കനത്ത ആക്രമണം. സ്ഫോടകവസ്തുക്കൾ നിറച്ച ഡ്രോൺ…

20 hours ago

പോർമുഴക്കം എ. ബി. ബിനിലിൻ്റെ തമിഴ് ചിത്രം; വടിവേലു നായകൻ

പൊങ്കാല എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ഏ. ബി. ബിനിൽ തമിഴിലേക്ക് പ്രവേശിക്കുന്നു.പോർമുഴക്കം എന്ന ചിത്രമാണ് ബിനിൽ സംവിധാനം ചെയ്യുന്നത്. വടിവേലുവാണ്…

21 hours ago

അയർലണ്ടിൽ പുതിയ വാടക നിയമങ്ങൾ പ്രാബല്യത്തിൽ

വിവാദപരമായ പുതിയ വാടക നിയമങ്ങൾ മാർച്ച്‌ 1 മുതൽ പ്രാബല്യത്തിൽ വന്നു. ഭവന വിതരണം വർദ്ധിപ്പിക്കേണ്ടത് അത്യാവശ്യമായതിനാലാണ് പുതിയ നിയമം…

1 day ago