‘മരട് 357’ലെ പ്രണയഗാനം വൈറൽ ഹിറ്റ് ആയിക്കൊണ്ടിരിക്കുന്നു. നൂറിന്‍ ഷെറീഫും സാജലും അഭിനയിച്ചിരിക്കുന്ന ഗാനം ആണ് ഇപ്പോള്‍ യൂട്യൂബിൽ തരംഗമാകുന്നത്. ‘എൻ നെഞ്ചിനുള്ളിൽ കൊഞ്ചാനെത്തും പഞ്ചാരക്കിളിയേ’ എന്നു തുടങ്ങുന്ന ഗാനം നൂറിൻ ഷെരീഫിന്‍റെയും സാജലിന്‍റെയും മനോഹര നൃത്തച്ചുവടുകളാൽ ആകർഷണം തീർക്കുന്നു.ഹരി രവീന്ദ്രനും എവ്ലിൻ വിൻസെന്റും ചേര്‍ന്നാണ് ഗാനം പാടിയിരിക്കുന്നത്. രാജീവ് ആലുങ്കൽ ഒരുക്കിയ വരികള്‍ക്ക് ഈണം പകർന്നിരിക്കുന്നത് 4 മ്യൂസിക്സ് ആണ്.
4 മ്യൂസിക്‌സിന്റെ ഒറിജിനൽ സിരീസ് ആയ “മ്യൂസിക് മഗ്ഗി”ന്റെ അയർലണ്ട് എപ്പിസോഡിലൂടെയാണ് പുതിയ ഗായകരെ സംവിധായകൻ കണ്ടെത്തിയത്. അയർലൻഡിൽ നിന്നുള്ള19 പുതിയ സിംഗേഴ്സിനെയാണ് 4 മ്യൂസിക്സ് “മ്യൂസിക് മഗ്ഗി”ലൂടെ പരിചയപ്പെടുത്തുന്നത്..16 പുതിയ ഗാനങ്ങൾ അടങ്ങിയ മ്യൂസിക് മഗ്ഗിലെ ഹരിയും എവെലിനും പാടിയ ആദ്യ രണ്ടു ഗാനങ്ങൾ ഇതിനോടകം തന്നെ റിലീസായിക്കഴിഞ്ഞു. ഈ ഗാനങ്ങളിലൂടെയാണ് രണ്ടു പേരും മരട് 357 ലേക്ക് എത്തിയത്. മ്യൂസിക് മഗ്ഗിലെ ഇനിയുള്ള ഗാനങ്ങൾ ഉടൻ തന്നെ റിലീസിനൊരുങ്ങുകയാണ്. ഗ്ലോബൽ മ്യൂസിക് പ്രൊഡക്ഷൻ ആണ് മ്യൂസിക് മഗ് എന്ന പ്രോഗ്രാം അയർലണ്ടിൽ പരിചയപ്പെടുത്തുന്നത്.
ആടുപുലിയാട്ടം, പട്ടാഭിരാമൻ തുടങ്ങി, നിരവധി സിനിമകള്‍ ഒരുക്കിയ കണ്ണന്‍ താമരക്കുളമാണ് ചിത്രം സംവിധാനം ചെയ്യുന്നത്. അബാം മൂവീസിന്റെ ബാനറിൽ എബ്രഹാം മാത്യു, സുദര്‍ശനന്‍ കാഞ്ഞിരംകുളം എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം.
മരട് 357′ ലെ വൈറൽ ഹിറ്റ് ഗാനവുമായി 4 മ്യൂസിക്സ്: അയർലണ്ടിലെ ഹരിയും എവെലിനും ഗായകർ.
ന്യൂഡൽഹി: ഇന്ത്യയുടെ 77-ാമത് റിപ്പബ്ലിക് ദിന പരേഡിൽ പാക് കള്ളപ്രചാരണങ്ങൾ തകർത്ത് ഇന്ത്യൻ റഫേൽ. ഓപ്പറേഷൻ സിന്ദൂർ സമയത്ത് തങ്ങൾ…
എന്റർപ്രൈസ് അയർലണ്ട് പിന്തുണയ്ക്കുന്ന കമ്പനികളിലെ ജോലികളുടെ എണ്ണം കഴിഞ്ഞ വർഷം 2,938 വർദ്ധിച്ച് 232,425 ആയി ഉയർന്നു. ആഗോളതലത്തിൽ ഐറിഷ്…
ഞായറാഴ്ച ഡബ്ലിനിൽ നിന്ന് പ്രത്യേകം ചാർട്ടേഡ് വിമാനത്തിൽ ഗാർഡ 33 പോളിഷ് , ലിത്വാനിയൻ പൗരന്മാരെ നാടുകടത്തി. ഇരുപത് മുതൽ…
ഷാജി പാപ്പനും. കൂട്ടരും പ്രേക്ഷകമനസ്സിൽ ഇടം തേടിയകഥാപാത്രങ്ങൾ ആണ്.മിഥുൻ മാനുവൽ തോമസ്സ് രചനയും സംവിധാനവും നിർവ്വഹിച്ച ആട്, ആട്-2, എന്നീ…
കാഡോ കൗണ്ടി(ഒക്‌ലഹോമ): കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കാണാതായ 12 വയസ്സുകാരൻ റയാൻ "ആർജെ" ഡേവിസിനെ സുരക്ഷിതനായി കണ്ടെത്തി. കുട്ടിയെ കണ്ടെത്തിയതിന്…
77 -ാമത് റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് പത്മ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. അന്തരിച്ച മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനും സുപ്രീം കോടതി…