മൈൻഡ് അയർലണ്ടിന്റെ ( മലയാളി ഇന്ത്യൻസ് അയർലൻഡ് ) ആഭിമുഖ്യത്തിൽ ജൂണിൽ നടക്കുന്ന മെഗാമേളയുടെ ഭാഗമായി നടത്തുന്ന കുട്ടികളുടെ ഫുട്ബോൾ മത്സരവും മുതിർന്നവരുടെ ചീട്ടുകളി മത്സരവും ഈ വരുന്ന ഫെബ്രുവരി 6ആം തീയതി ആഷ്‌ബോൺ ഡോനാമോർ GAA club ഇൽ നടത്തപ്പെടുന്നു.
വിവിധ പ്രായപരിതിയിലുള്ള കുട്ടികളുടെ ഫുട്ബോൾ മത്സരം ഫുട്ബോൾ പ്രേമികളായ ഐറിഷ്മലയാളി സമൂഹം ഇതിനോടകം തന്നെ ഏറ്റെടുത്തുകഴിഞ്ഞു.
അതിനോടൊപ്പംതന്നെ മുതിർന്നവർക്കായി, ഗൃഹാതുരത്വം ഉണർത്തുന്ന, വാശിയുടെയും സഹൃദത്തിന്റെയും അടയാളമായ ചീട്ടുകളിയും (28) നടത്തുന്നതാണ്. രണ്ടു പേരടങ്ങുന്ന ടീമായി നടക്കുന്ന മത്സരത്തിൽ ഒന്നാംസമ്മാനസമായി €300യും, രണ്ടാംസമ്മാനമായി €200യും, മൂന്നാംസമ്മാനമായി €100യും നൽകുന്നതാണ്.
ജൂണിൽ നടക്കുന്ന മൈൻഡ് മെഗാമേള യുടെ ഭാഗമായി നടത്തുന്ന വിവിധയിനം കലാകായിക മത്സരങ്ങളുടെ തുടക്കമാണ് ഫെബ്രുവരി 6ആം തീയതി നടക്കുന്ന കുട്ടികളുടെ ഫുട്ബോൾ മത്സരവും മുതിർന്നവരുടെ ചീട്ടുകളി മത്സരവും.
മൈൻഡ് മെഗാമേളയും അതിനോടനുബന്ധിച്ചു നടത്തുന്ന എല്ലാ പരിപാടികളുടെയും ലാഭം ചിൽഡ്രൻസ് ഹെൽത് ഫൗണ്ടേഷൻ ഓഫ് അയർലൻഡിന് (CHI Temple Street) നല്കപ്പെടുന്നതാണ്.
ആയതിനാൽ മേൽപ്പറഞ്ഞ മത്സരങ്ങളിലും വരാനിരിക്കുന്ന മത്സരങ്ങളിലും ഐറിഷ് മലയാളി സമൂഹത്തിന്റെ എല്ലാവിധ സഹരണവും പിന്തുണയും ഉണ്ടാകുമെന്ന് മൈൻഡ് കമ്മറ്റി വിശ്വസിക്കുന്നു.
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക
https://chat.whatsapp.com/BvzwqMI97baHONxRBIQs88
നിവിൻ പോളിയെ നായകനാക്കി മാജിക്ക് ഫ്രെയിംസിൻ്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച് അരുൺ വർമ്മ സംവിധാനം ചെയ്യുന്ന ബേബി ഗേൾ…
ഇ-സ്കൂട്ടർ അപകടങ്ങൾ വർദ്ധിച്ചതിനെത്തുടർന്ന്, വേഗത പരിധി ഉൾപ്പെടെയുള്ള നിയമങ്ങൾ കർശനമാക്കാനും പ്രായപൂർത്തിയാകാത്തവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കാനും സർക്കാർ ഒരുങ്ങുന്നു. ഇ-സ്കൂട്ടർ…
സെൻട്രൽ ബാങ്ക് ഓഫ് അയർലണ്ടിന്റെ പുതിയ ഡാറ്റ പ്രകാരം, ഐറിഷ് മോർട്ട്ഗേജ് നിരക്കുകൾ ഏകദേശം മൂന്ന് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന…
ക്യൂബ്സ് എന്റെർടൈൻ മെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് പോൾ ജോർജ് സംവിധാനം ചെയ്യുന്ന കാട്ടാളന് പുതിയ പോസ്റ്റർ എത്തി.…
നോർത്ത് ഡബ്ലിനിൽ, ജംഗ്ഷൻ 5-ൽ M50-ന് സമീപം, ടെസ്‌ല പുതിയ സെയിൽസ് ഷോറൂമും ഡെലിവറി സെന്ററും തുറക്കും. ഗ്രാന്റുകളും പുതിയ…
ബാങ്കോക്ക്: തായ്‌ലൻഡിൽ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് മുകളിലേക്ക് ക്രെയിൻ വീണുണ്ടായ അപകടത്തിൽ 28 പേർക്ക് ദാരുണാന്ത്യം. അപകടത്തിൽ 30 ഓളം പേർക്ക്…