വാട്ടർഫോർഡ് : ഒഐസീസീ അയർലണ്ട് വാട്ടർഫോർഡ് സംഘടിപ്പിച്ച റിപ്പബ്ലിക്ക് ദിനാഘോഷവും കുടുംബസംഗമവും വാട്ടർഫോർഡ് വാമ ഓഡിറ്റോറിയത്തിൽ വച്ച് വർണ്ണാഭമായി നടത്തപ്പെട്ടു. വാട്ടർ ഫോർഡ് യൂണിറ്റ് പ്രസിഡൻറ് പ്രിൻസ് കെ മാത്യു അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ വാട്ടർഫോർഡ് ഡെപ്യൂട്ടി മേയർ ആഡം വൈസ്, കൗൺസിലർമാരായ എമോൺ ക്വിൽനൻ, ജിം ഡാർസി എന്നിവർ പങ്കെടുത്തു സംസാരിച്ചു.
യൂണിറ്റ് സെക്രട്ടറി സെബിൻ ജോസ് സ്വാഗതം ആശംസിച്ചു. ഒഐസിസി അയർലണ്ട് പ്രെഡിഡന്റ് ലിങ്ക് വിൻസ്റ്റർ മാത്യു, ജനറൽ സെക്രട്ടറി സാൻജോ മുളവരിക്കൽ, ഗ്രേസ് ജേക്കബ് എന്നിവർ റിപ്പബ്ലിക്ക് ദിന സന്ദേശം നൽകി.
നാല് വിഭാഗങ്ങളായി തിരിച്ചുള്ള കളറിങ്, ഡ്രോയിംഗ്, പെയിൻ്റിംഗ് മത്സരങ്ങളിൽ കുട്ടികൾ വളരെ ആവേശത്തോടെ പങ്കെടുക്കുകയും വിജയികളായ കുട്ടികൾക്ക് സമ്മാനം നൽകുകയും ചെയ്തു. എഞ്ചൽ ബീറ്റ്‌സ്ൻ്റെ ഗാനമേളയും ഒഐസീസീ കുടുബാംഗങ്ങളുടെ കലാപ്രകടനങ്ങളും, എലൈറ്റ് ക്യാറ്ററേഴ്സ് ആൻഡ് ഇവെന്റ്‌സിന്റെ സ്വാദിഷ്ടമായ ഭക്ഷണവും എല്ലാവരും ആസ്വദിച്ചു.
ഒഐസീസീ അയർലണ്ട് വൈസ് പ്രസിഡന്റ് ജോർജ്കുട്ടി പുന്നമട കൃതജ്ഞത രേഖപ്പെടുത്തി യോഗം അവസാനിച്ചു.
വാർത്ത അയച്ചത് : റോണി കുരിശിങ്കൽപറമ്പിൽ
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb
രാജ്യത്തുടനീളമുള്ള നിരവധി കൗണ്ടികളിൽ ശക്തമായ മഴയും കാറ്റും ഉണ്ടാകുമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഡബ്ലിൻ, ലൗത്ത്, വാട്ടർഫോർഡ്, വെക്സ്ഫോർഡ്, വിക്ലോ എന്നീ…
റോയൽ സ്‌പൈസ്‌ലാൻഡ് & KERA FOODS അവതരിപ്പിക്കുന്ന കേര ഫ്രോസൺ ഫുഡ് സ്‌നാക്ക്‌സ് ടേസ്റ്റിംഗ് ഇവന്റ് ഡ്രോഗ്ഹെഡയിലെ Royal SpiceLand-ൽ…
ഡബ്ലിൻ സിറ്റി സെന്ററിൽ നിന്ന് ഫിംഗ്ലാസ് ഏരിയയിലേക്കുള്ള ബസ് റൂട്ടുകളിൽ ഭേദഗതി വരുത്തുമെന്ന് നാഷണൽ ട്രാൻസ്പോർട്ട് അതോറിറ്റി അറിയിച്ചു.യാത്രക്കാരുടെയും പ്രാദേശിക…
കഴിഞ്ഞ രണ്ട് ദശാബ്ദങ്ങളായി കേരള കത്തോലിക്ക സഭയിൽ ആത്മീയ ഉണർവിന് കാരണമായി ദൈവം ഉയർത്തിയ അഭിഷേകാഗ്നി വചന ശുശ്രൂഷ 2026…
ടെസ്‌കോ അയർലൻഡ് തങ്ങളുടെ സ്റ്റോറുകളിലും വിതരണ കേന്ദ്രങ്ങളിലുമുള്ള മണിക്കൂർ വേതന തൊഴിലാളികൾക്ക് 2026 ജനുവരി 1 മുതൽ 3% ശമ്പള…
"Digital Age of Majority" എന്നറിയപ്പെടുന്ന സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലേക്ക് കുട്ടികൾക്കും യുവാക്കൾക്കും പ്രവേശനം നിരോധിക്കുന്നതിനെക്കുറിച്ച് അയർലൻഡും മറ്റ് യൂറോപ്യൻ…