Ireland

ഗാന്ധിജയന്തി അനുസ്മരണ യോഗം സംഘടിപ്പിച്ചു

വാട്ടർഫോർഡ്: ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് (IOC) അയർലണ്ട്,  വാട്ടർഫോർഡ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഗാന്ധിജയന്തി അനുസ്മരണ യോഗം സംഘടിപ്പിച്ചു. ഒക്ടോബർ 2 വെള്ളിയാഴ്ച രാത്രി 9 മണിക്ക് വൈസ് പ്രസിഡന്റ് ശ്രീ സിജോ ഡേവിഡിന്റെ വസതിയിൽ നടന്ന യോഗത്തിൽ പ്രസിഡന്റ് ശ്രീ പ്രിൻസ് മാത്യു അധ്യക്ഷത വഹിച്ചു. ഈശ്വരപ്രാർത്ഥനയോടെയാണ് പരിപാടി ആരംഭിച്ചത്.

ശ്രീ സിജോ ഡേവിഡ് സ്വാഗതം ആശംസിച്ചു. IOC വൈസ് പ്രസിഡന്റ് ശ്രീ ജോർജ്കുട്ടി പുന്നമട ആമുഖപ്രഭാഷണം നടത്തി. തുടർന്ന് പ്രസിഡന്റ് ശ്രീ പ്രിൻസ് മാത്യു ഗാന്ധിജയന്തി അനുസ്മരണ പ്രഭാഷണം നടത്തി. ശ്രീ നവാസ് അലി, ശ്രീ ജസീം, ശ്രീമതി ജയ പ്രിൻസ് എന്നിവർ ആശംസകൾ നേർന്നു.

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ വർഗീയതയും അക്രമവും വർധിച്ചുവരുന്ന സാഹചര്യത്തിൽ ഗാന്ധിയൻ ആദർശങ്ങൾ ജീവിതത്തിൽ പകർത്തേണ്ടത് ഓരോരുത്തരുടെയും കടമയാണെന്ന് ശ്രീ പ്രിൻസ് മാത്യു പറഞ്ഞു. ഗാന്ധിജിയുടെ ലാളിത്യം, സത്യസന്ധത, അഹിംസയിലുള്ള അടിയുറച്ച വിശ്വാസം എന്നിവ ജീവിതത്തിൽ പ്രാവർത്തികമാക്കേണ്ടതിന്റെ പ്രാധാന്യവും അദ്ദേഹം ചൂണ്ടിക്കാട്ടി.

തുടർന്ന് അംഗങ്ങൾ മഹാത്മാഗാന്ധിയുടെ ഛായാചിത്രത്തിൽ പുഷ്പാർച്ചന നടത്തി. യോഗത്തിൽ പങ്കെടുത്ത എല്ലാവർക്കും IOC വാട്ടർഫോർഡ് ജോയിന്റ് സെക്രട്ടറി ശ്രീ ആന്റണി പടയാട്ടിൽ നന്ദി അറിയിച്ചു. മധുരവിതരണത്തോടെ അനുസ്മരണ പരിപാടി സമാപിച്ചു.

Follow Us on Instagram!

GNN24X7 IRELAND :

https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==

Please join 

https://chat.whatsapp.com/DMcx9ffd8nI5hZfAUsl96s?mode=hqrt3

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

Sub Editor

Recent Posts

€450 ചെലവാക്കണ്ട.. ഷിംഗിൾസ് വാക്സിൻ ഇനി സൗജന്യം

അയർലണ്ടിൽ ഷിംഗിൾസ് വാക്സിൻ ദേശീയ വാക്സിനേഷൻ പദ്ധതിയുടെ ഭാഗമായി 2027-ൽ ഘട്ടംഘട്ടമായി നൽകിത്തുടങ്ങും. ആദ്യഘട്ടത്തിൽ 65 വയസ്സിന് മുകളിലുള്ളവരിൽ പ്രതിരോധശേഷി…

5 mins ago

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ജന്തർമന്തറിൽ പ്രതിഷേധം; രാഹുൽ ​ഗാന്ധിയും പ്രിയങ്ക ഗാന്ധിയും കസ്റ്റഡിയിൽ

ഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ്  കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ദില്ലിയിലെ ജന്തർമന്തറിൽ നടത്തിയ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ്…

1 hour ago

ഒരു ലക്ഷത്തിലേറെ ജീവനക്കാർ സമരമുഖത്ത്; അയർലണ്ടിൽ പൊതുമേഖലാ പണിമുടക്ക് ഒക്ടോബർ 14-നും 21-നും

പുതിയ പൊതുമേഖലാ ശമ്പള കരാറിനായുള്ള ചർച്ചകൾ നീളുന്നതിനിടെ അയർലണ്ടിൽ പൊതുമേഖലാ ജീവനക്കാരുടെ വ്യവസായ നടപടി ശക്തമാകുന്നു. ഒരു ലക്ഷത്തിലധികം പൊതുമേഖലാ…

3 hours ago

ഡബ്ലിൻ സീറോ മലബാർ സഭയുടെ വാർഷിക ഒക്ടോബർ ധ്യാനത്തിന് തുടക്കമായി.. വചനവെളിച്ചത്തിൽ ആത്മീയ നവീകരണത്തിന് അവസരം; 14 കുർബാന കേന്ദ്രങ്ങളിലെ വിശ്വാസികൾക്കായി 9 വേദികളിൽ ധ്യാനം

ഡബ്ലിൻ: ദൈവവചനത്തിന്റെ വെളിച്ചത്തിൽ വിശ്വാസജീവിതം പുതുക്കുന്നതിനും കുടുംബബന്ധങ്ങളിൽ സ്നേഹവും ക്ഷമയും വളർത്തുന്നതിനുമായി ഡബ്ലിൻ സീറോ മലബാർ സഭയുടെ വാർഷിക ഒക്ടോബർ…

3 hours ago

Express Yourself: Multicultural Human Rights Festival to Take Place in Dublin

Community, cultural and human rights groups are invited to take part, with applications open until…

1 day ago