വേൾഡ് മലയാളി ഫെഡറേഷന് യൂറോപ്യൻ രാജ്യമായ അയർലന്റിൽ പന്ത്രണ്ട് അംഗങ്ങൾ ഉൾപ്പെടുന്ന പുതിയ നാഷണൽ കൗൺസിൽ നിലവിൽ വന്നു. ഓസ്ട്രിയയിലെ വിയന്നയിൽ ആസ്ഥാനമായ വേൾഡ് മലയാളി ഫെഡറേഷന്റെ രുപീകൃതമായ കാലയളവിൽ തന്നെ അയർലണ്ടിൽ നാഷണൽ കൗൺസിൽ നിലവിലുണ്ട്. കണക്കുകൾ പ്രകാരം കാൽ ലക്ഷത്തോളം മലയാളികൾ മരതക ദ്വീപ് എന്ന് വിളിക്കപ്പെടുന്ന അയർലന്റിൽ താമസിക്കുന്നു. പുതിയ ട്രെൻഡ് പ്രകാരം യൂറോപ്പിലേക്ക് ചേക്കേറുന്ന മലയാളി വിദ്യാർഥികൾ തെരഞ്ഞെടുക്കുന്ന രാജ്യങ്ങളിൽ അയർലണ്ടും പെടുന്നു.
മലയാളികൾക്ക് പ്രിയപ്പെട്ട ഏഴുത്തുകാരായ ഡബ്ള്യു ബി യേറ്റ്സിന്റെയും (W.B .Yeats) ജെയിംസ് ജോസിന്റെയും (James Joyce ) ന്റെയും നാട്ടിൽ മലയാളികളുടെ സാംസ്‌കാരിക കൂട്ടായ്മയ്ക്കൾക്ക് ഇനി നേതൃത്വം നൽകേണ്ടത് പുതിയ കൗൺസിലിന്റെ ചുമതലയാണ്. എട്ടാം വാർഷികമാഘോഷിക്കുന്ന വേൾഡ് മലയാളി ഫെഡറേഷൻ വളർച്ചയുടെ പുതിയ ഘട്ടത്തിലേക്ക് പ്രവേശിക്കുമ്പോൾ പുതിയ കൗൺസിലിന് ദൗത്യങ്ങൾ ഏറെയാണ്.
അയർലണ്ട് നാഷണൽ കൗൺസിൽ അംഗങ്ങളുടെ പേരുകൾ ചുവടെ ചേർക്കുന്നു.
കോർഡിനേറ്റർ – ഷൈജു തോമസ്
പ്രസിഡന്റ് – ദിനിൽ പീറ്റർ
സെക്രട്ടറി – സന്ദീപ് കെ സുരേന്ദ്രൻ
ട്രഷറർ – സ്റ്റീഫൻ ലൂക്കോസ്
വൈസ് പ്രസിഡന്റ് – ഫിവിൻ തോമസ്
വൈസ് പ്രസിഡന്റ് – സ്മിത വർഗീസ്
ജോയിന്റ് സെക്രട്ടറി – സലിം അബ്ദുൾഖാദർ
എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ
ബിപിൻ ചന്ദ്
സച്ചിൻ ദേവ്
ജോസ് ജോസഫ്
ജോസ്മോൻ ഫ്രാൻസിസ്
റെജിൻ ജോസ്
പുതിയ കൗൺസിലിന് എല്ലാ ഭാവുകങ്ങളും നേരുന്നതായി ഗ്ലോബൽ ക്യാബിനറ്റ് ഭാരവാഹികൾ അറിയിച്ചു.
Follow the GNN24X7 IRELAND channel on WhatsApp:
https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb
അയർലണ്ടിലെ എല്ലാ എടിഎമ്മുകളുടെയും (ATM) പണസേവന കേന്ദ്രങ്ങളുടെയും (Cash Service Points) സ്ഥാനം പൊതുജനങ്ങൾക്ക് എളുപ്പത്തിൽ കണ്ടെത്താൻ കഴിയുന്ന പുതിയ…
യൂറോപ്യൻ യൂണിയന് (EU) പുറത്തുനിന്ന് അയർലണ്ടിലേക്ക് എത്തുന്ന ഓൺലൈൻ വാങ്ങലുകൾക്ക് ജൂലൈ 1 മുതൽ പുതിയ കസ്റ്റംസ് ചാർജുകൾ നിലവിൽ…
അയർലണ്ടിലെ ഇന്ത്യൻ സമൂഹത്തിന്റെ ഏറ്റവും വലിയ സാംസ്കാരിക ആഘോഷങ്ങളിലൊന്നായ മിഡ്‌ലാൻഡ് ഇന്ത്യൻ ഫെസ്റ്റ് – ഉത്സവ് 2026 ജൂലൈ 4-ന്…
ദമ്മാം: വായനാദിനത്തിൽ മലയാള ചലച്ചിത്ര ഗാനരചനാ രംഗത്തെ അതുല്യപ്രതിഭ ഷിബു ചക്രവർത്തിക്കൊപ്പം മലയാളി സമാജം ‘പിച്ചകപ്പൂങ്കാവുകൾക്കുമപ്പുറം. ഷിബു ചക്രവർത്തിയോടൊത്ത് പാട്ടോരത്ത്’…
ഏകദേശം 30 ദശലക്ഷം യൂറോ ചെലവഴിച്ച് വികസിപ്പിച്ച ഐറിഷ് റെയിലിന്റെ പുതിയ ട്രാഫിക് മാനേജ്മെന്റ് സിസ്റ്റം (TMS) നിർണായക സുരക്ഷാ…
നോർത്ത് അയർലണ്ടിലുടനീളമുള്ള റെസിഡന്റ് ഡോക്ടർമാർ ശമ്പള പുനഃസ്ഥാപനം ആവശ്യപ്പെട്ട് 24 മണിക്കൂർ പണിമുടക്കിന് തുടക്കമിട്ടു. തിങ്കളാഴ്ച രാവിലെ 7 മണിക്ക്…