രക്തദാർബുദ ബാധിതനായ 13-കാരന് മൂലകോശം ദാനം ചെയ്യുന്നതിന് അയർലൻഡിൽ നിന്നും അനീഷ് ജോർജ് കേരളത്തിൽ എത്തിയപ്പോൾ അതൊരു മഹാദാനമായി തന്നെ മാറി. തൃശ്ശൂർ സ്വദേശി അനീഷ് ജോർജിന് ഇക്കഴിഞ്ഞ മാസമാണ് ഇത് സംബന്ധിച്ച് ഒരു ഫോൺകോൾ ലഭിച്ചത്. മുമ്പ് നടന്ന ഒരു ക്യാമ്പിൽ അനീഷ് നൽകിയ കോശം ഇപ്പോൾ രക്താർബുദബാധിതനായ പതിമ്മൂന്നുകാരന് യോജിക്കുമെന്നും നൽകാൻ തയ്യാറാണോയെന്നും ചോദിച്ച് സന്നദ്ധസംഘടനയുടെ ഫോൺ കോൾ ആയിരുന്നു അത്.
അമൃത ആശുപത്രിയിലെത്താനായിരുന്നു നിർദേശം. വിമാനടിക്കറ്റ് സന്നദ്ധസംഘടന നൽകി. രക്തകോശദാനം 18-നാണ്. അതുവരെ അഞ്ചുദിവസം വീട്ടിലെത്തി മൂലകോശവർധനയ്ക്കായുള്ള കുത്തിവെപ്പ് നടത്തും. അനീഷിന് ബി പോസറ്റീവ് രക്തമാണ്. സ്വീകർത്താവിന് ഒ നെഗറ്റീവും. മൂലകോശ ചികിത്സ കഴിഞ്ഞാൽ ദാതാവിൻ്റെ ഗ്രൂപ്പിലേക്ക് സ്വീകർത്താവ് മാറും. 10,000 മുതൽ 20 ലക്ഷം ദാതാക്കളിൽനിന്നാണ് ഒരു മൂല കോശം യോജിക്കുക.
അഞ്ചുവയസ്സുകാരന് മൂലകോശം തേടിയുള്ള ക്യാമ്പിലാണ് അനീഷ് മുൻപ് പങ്കെടുത്തത്. അന്ന് ഫലംകാണാതെ ആ കുഞ്ഞ് മരിച്ചു. ഇപ്പോൾ വിളി വന്നപ്പോൾ രണ്ടാമതൊന്ന് ആലോചിക്കേണ്ടിവന്നില്ല. അർബുദം ബാധിച്ച് മരിച്ച അമ്മ സെലീനയുടെ ഓർമ്മകൾ ഉണ്ടായിരുന്നു മനസ്സിൽ.
തൃശ്ശൂരിലെ വ്യാപാരിയായിരുന്ന ചിറമ്മൽ ജോർജിൻ്റെയും സെലീനയുടെയും മകൻ അനീഷിന് പ്രായം 46. കോട്ടയം സ്വദേശിയായ ഭാര്യ മിറ്റു അയർലൻഡിൽ നഴ്‌സാണ്. മക്കളായ സെൽമെറീറ്റ, ഡാനൽ ജിയോ, എഡ്‌വറിക്സ് എന്നിവർ അവിടെ വിദ്യാർഥികളാണ്.
Follow the GNN24X7 IRELAND channel on WhatsApp:
https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb
കൊച്ചി: മലയാളികൾക്ക് വീണ്ടുമൊരു ഓണക്കാലം കൂടി. ഇന്ന് അത്തം പിറന്നതോടെ, ഓണാവേശത്തിലേക്ക് കടന്നു. ഇനി പൂക്കളം തീർത്തും പുതിയ പുടവകളണിഞ്ഞും…
ടൊവിനോ തോമസ്സും പുതുമുഖം മേഘനയും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നമുൻപേ എന്ന ചിത്രത്തിൻ്റെ ചിത്രീകരണം സ്വാതന്ത്ര്യദിനമായ ആഗസ്റ്റ് പതിനഞ്ച് ശനിയാഴ്ച്ച ഊട്ടിയിലെ…
ഡബ്ലിനിലെ ലുവാസ് ട്രാമുകളിൽ യാത്രക്കാരും വളർത്തുമൃഗങ്ങളും വാതിലിൽ കുടുങ്ങി പ്ലാറ്റ്‌ഫോമിലൂടെ വലിച്ചിഴയ്ക്കപ്പെടുന്ന സംഭവങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ സുരക്ഷാ സാങ്കേതികവിദ്യകൾ ശക്തിപ്പെടുത്തണമെന്ന്…
അയർലണ്ടിലെ ആദ്യമായി വീട് വാങ്ങുന്നവർക്കായി സർക്കാർ നടപ്പാക്കുന്ന Help to Buy പദ്ധതിയിൽ അപേക്ഷിച്ചവരിൽ പകുതിയോളം പേർക്ക് സാമ്പത്തിക സഹായം…
Knock : കൃപാസനം അയർലൻഡിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന വാർഷിക അഖണ്ഡ ജപമാല യജ്ഞം 2026 ഒക്ടോബർ 24 ശനിയാഴ്ച പ്രശസ്ത…
അയർലണ്ടിലെ ഉപഭോക്താക്കൾക്ക് വൈദ്യുതി നിരക്കിൽ വീണ്ടും വർധന. സെപ്റ്റംബർ 14 മുതൽ വൈദ്യുതി നിരക്ക് 7.6% ഉയർത്തുമെന്ന് Pinergy പ്രഖ്യാപിച്ചു.…