Ireland

KBC യുടെ സുവർണ കിരീടത്തിലേക്ക് മറ്റൊരു പൊൻ തൂവൽ കൂടി

10 വർഷത്തിൽ ഏറെയായി ബാഡ്മിന്റൺ അയർലണ്ടിന്റെ ഭാഗമായി പ്രവർത്തിച്ചു വരുന്ന കേരളാ ബാഡ്മിന്റൺ ക്ലബ് (KBC), ഐറിഷ് ബാഡ്മിന്റൺ ക്ലബുകൾക്കിടയിൽ തലയെടുപ്പുള്ള കൊമ്പനായി നിലയുറപ്പിച്ചിട്ട് വർഷങ്ങൾ ഏറെയായി.

2022 ൽ KBC -juvenile Badminton സെക്ഷനിൽ ൽ രജിസ്റ്റർ ചെയ്യുകയും ഇതിന്റെ അടിസ്ഥാനത്തിൽ kBC യെ Club of The Year , New Club of the Year എന്നി രണ്ടു ക്യാറ്റഗറിയിൽ ഈവർഷം അവാർഡിനായി short list ചെയ്യുകയും ഉണ്ടായി.

അതിൻപ്രകാരം KBC യെ New Club of the Year ആയി തിരഞ്ഞെടുത് അവാർഡ് നല്കപ്പെട്ട വിവരം സന്തോഷത്തോടെ ഈ അവസരത്തിൽ അറിയിക്കുന്നു. അയർലണ്ടിലെ എല്ലാ കൗണ്ടികളിൽ നിന്നുള്ള ടീമുകളെയും പുറകിലാക്കിക്കൊണ്ടാണ് KBC ഈ സുവർണ നേട്ടം കൈവരിച്ചിരിക്കുന്നത് എന്നതു ശ്രദ്ദേയമാണ്.
Island of Ireland ൽ Shot list ചെയ്ത് തിരഞ്ഞെടുക്കപ്പെട്ട മൂന്നിൽ ഒരു ടീം KBC ആണെന്നതും ഒരു അഭിമാന നേട്ടമായി കാണുന്നു.

Carlton Hotel Blanchardstown ൽ വെച്ച് നടന്ന അവാർഡ് ദാന ചടങ്ങിലും അതിനോടാനുബന്ധിച്ച് നടന്ന ഇവന്റസിലും KBC യുടെ ഭാരവാഹികൾ പങ്കെടുത്തു.

KBC, കുട്ടികൾക്കായുള്ള ബാഡ്മിന്റൺ ക്‌ളാസുകൾ പ്രൊഫഷണൽ തലത്തിൽ ഏറ്റെടുത്തു നടത്തുകയും കുട്ടികളുടെ ലീഗ് മാച്ചുകൾ സംഘടിപ്പിക്കപെടുകയും ചെയ്ത് വരുന്നു. അതോടൊപ്പം 50 ഓളം കുട്ടികൾ ജൂനിയർ ലീഗിൽ ഇപ്പൊൾ കളിച്ചുവരുന്നു.

ബാഡ്മിന്റൺ കളിയിൽ താല്പര്യം ഉള്ളവരെ KBC യിലേക്ക് ഹാർദവമായി സ്വാഗതം ചെയ്യുന്നു. KBC യുടെ ഭാഗമാകാൻ ആഗ്രഹിക്കുന്നവർ താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക.

Siju Jose – 0877778744

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക

https://chat.whatsapp.com/BvzwqMI97baHONxRBIQs88

Sub Editor

Recent Posts

ബേബി ഗേൾ ജനുവരി 23ന്; റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു

നിവിൻ പോളിയെ നായകനാക്കി മാജിക്ക് ഫ്രെയിംസിൻ്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച് അരുൺ വർമ്മ സംവിധാനം ചെയ്യുന്ന ബേബി ഗേൾ…

6 hours ago

ഇ-സ്കൂട്ടർ ഓടിക്കുന്നവർക്ക് ഹെൽമെറ്റും ജാക്കറ്റും നിർബന്ധമാക്കും

ഇ-സ്കൂട്ടർ അപകടങ്ങൾ വർദ്ധിച്ചതിനെത്തുടർന്ന്, വേഗത പരിധി ഉൾപ്പെടെയുള്ള നിയമങ്ങൾ കർശനമാക്കാനും പ്രായപൂർത്തിയാകാത്തവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കാനും സർക്കാർ ഒരുങ്ങുന്നു. ഇ-സ്കൂട്ടർ…

7 hours ago

ഐറിഷ് മോർട്ട്ഗേജ് നിരക്കുകൾ 2023 ഫെബ്രുവരിക്ക് ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയിൽ

സെൻട്രൽ ബാങ്ക് ഓഫ് അയർലണ്ടിന്റെ പുതിയ ഡാറ്റ പ്രകാരം, ഐറിഷ് മോർട്ട്ഗേജ് നിരക്കുകൾ ഏകദേശം മൂന്ന് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന…

10 hours ago

രക്തത്തിൽ കുളിച്ച ആനയുടെ പുറത്ത് മൂർച്ചയേറിയ മഴുവുമായി കൊലവിളിയോടെ വേട്ടക്കാരൻ – ആന്റെണി പെപ്പെയുടെ പുതിയ ലുക്കുമായി കാട്ടാളൻ്റെ പുതിയ പോസ്റ്റർ

ക്യൂബ്സ് എന്റെർടൈൻ മെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് പോൾ ജോർജ് സംവിധാനം ചെയ്യുന്ന കാട്ടാളന് പുതിയ പോസ്റ്റർ എത്തി.…

17 hours ago

ഡബ്ലിനിൽ ടെസ്‌ല പുതിയ ഷോറൂം തുറക്കും

നോർത്ത് ഡബ്ലിനിൽ, ജംഗ്ഷൻ 5-ൽ M50-ന് സമീപം, ടെസ്‌ല പുതിയ സെയിൽസ് ഷോറൂമും ഡെലിവറി സെന്ററും തുറക്കും. ഗ്രാന്റുകളും പുതിയ…

1 day ago

തായ്‌ലൻഡിൽ ട്രെയിനിന് മുകളിലേക്ക് ക്രെയിൻ വീണ് അപകടം; 28 പേർക്ക് ദാരുണാന്ത്യം

ബാങ്കോക്ക്: തായ്‌ലൻഡിൽ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് മുകളിലേക്ക് ക്രെയിൻ വീണുണ്ടായ അപകടത്തിൽ 28 പേർക്ക് ദാരുണാന്ത്യം. അപകടത്തിൽ 30 ഓളം പേർക്ക്…

1 day ago