Ireland

ബെൽഫാസ്റ്റ് കത്തിക്കുത്ത്: ഇരയുടെ ഇടത് കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടു; വടക്കൻ അയർലണ്ടിൽ കുടിയേറ്റ വിരുദ്ധ പ്രതിഷേധം അക്രമാസക്തം

വടക്കൻ അയർലൻഡിലെ ബെൽഫാസ്റ്റിൽ ബ്രിട്ടീഷ് പൗരനെ സുഡാൻ വംശജനായ യുവാവ് കുത്തിപ്പരിക്കേൽപ്പിച്ചതിനെ തുടർന്ന് വംശീയ സംഘർഷവും പ്രതിഷേധങ്ങളും പൊട്ടിപ്പുറപ്പെട്ടു. കത്തിക്കുത്ത് ആക്രമണത്തിന് പിന്നാലെ മേഖലയിൽ വംശീയ സംഘർഷം പടരുന്നു. തിങ്കളാഴ്ച നടന്ന ആക്രമണത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെയാണ് പ്രതിഷേധം അക്രമാസക്തമായത്. ബെൽഫാസ്റ്റ് തെരുവിൽ വെച്ച് സുഡാൻ വംശജനായ യുവാവ് (30), 40 വയസ്സുകാരനായ ബ്രിട്ടീഷ് പൗരനെ ആക്രമിക്കുകയായിരുന്നു. കഴുത്തിനും കണ്ണിനും പുറത്തും ഗുരുതരമായി പരിക്കേറ്റ ബ്രിട്ടീഷ് പൗരൻ ചികിത്സയിലാണ്. ഇദ്ദേഹത്തിന്റെ ഇടതുക കണ്ണിന്റെ കാഴ്ച പൂർണമായും നഷ്ടപ്പെട്ടു.

Join GNN24X7 IRELAND Whatsapp Group 🔗 https://chat.whatsapp.com/HCHNSM0uwJ54sRAzNI1ur2

ആക്രമണത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ, നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രതിഷേധക്കാർ വീടുകൾക്കും വാഹനങ്ങൾക്കും തീയിട്ടു. സ്ഥിതിഗതികൾ വഷളായതോടെ പ്രദേശത്തെ ബസ് ഗതാഗതം പൂർണ്ണമായും നിർത്തിവെച്ചു. ആക്രമണം ഭീകരവാദവുമായി ബന്ധപ്പെട്ടതല്ലെന്ന് പോലീസ് സ്ഥിരീകരിച്ചു. പ്രതി ഒറ്റയ്ക്കാണ് കൃത്യം നിർവഹിച്ചതെന്നും ഇതിൽ മറ്റാർക്കും പങ്കില്ലെന്നും അധികൃതർ വ്യക്തമാക്കി.

2023 സെപ്റ്റംബറിൽ അഞ്ച് വർഷത്തെ വിസയിലാണ് പ്രതി യുകെയിൽ എത്തിയതെന്ന് അന്വേഷണത്തിൽ വ്യക്തമായി. സുഡാനിൽ നിന്ന് പാരിസ്, ഡബ്ലിൻ വഴിയാണ് ഇയാൾ ബെൽഫാസ്റ്റിലെത്തിയത്. നേരത്തെ ക്രിമിനൽ പശ്ചാത്തലങ്ങളൊന്നും ഇല്ലാത്ത ഇയാളെ കൊലപാതക ശ്രമം ഉൾപ്പെടെയുള്ള കുറ്റങ്ങൾ ചുമത്തി കോടതിയിൽ ഹാജരാക്കും.

സംഘർഷം പടരുന്ന സാഹചര്യത്തിൽ രാഷ്ട്രീയ നേതാക്കളും പോലീസ് മേധാവിയും അടിയന്തര വാർത്താസമ്മേളനം നടത്തി ജനങ്ങളോട് സമാധാനം പാലിക്കാൻ അഭ്യർത്ഥിച്ചു. വ്യാജ പ്രചാരണങ്ങളിൽ വീഴരുതെന്നും ജനവിഭാഗങ്ങളെ ലക്ഷ്യം വെച്ചുള്ള അക്രമങ്ങൾ ഒഴിവാക്കണമെന്നും അവർ ആവശ്യപ്പെട്ടു. പ്രധാനമന്ത്രി കീർ സ്റ്റാമർ സംഭവത്തെ ശക്തമായി അപലപിച്ചു. തെരുവിൽ ഇത്തരം ക്രൂരതകൾ അനുവദിക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. അതിനിടെ, അനിയന്ത്രിതമായ കുടിയേറ്റം നിയന്ത്രിക്കാൻ അധികൃതർ അടിയന്തരമായി ഇടപെടണമെന്ന് ഡെമോക്രാറ്റിക് യൂണിയനിസ്റ്റ് പാർട്ടി നേതാവ് ഗാവിൻ റോബിൻസൺ ആവശ്യപ്പെട്ടു.

Follow the GNN24X7 IRELAND channel on WhatsApphttps://whatsapp.com/channel/0029Va4AM6UElagtUTDuQQ0S

Follow Us on Instagram!
GNN24X7 IRELAND :
🔗 https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==

Newsdesk

Recent Posts

മാസങ്ങൾ നീണ്ടുനിന്ന നീനാ കൈരളിയുടെ ഓണാഘോഷങ്ങൾ ആവേശോജ്ജ്വലമായി സമാപിച്ചു

നീനാ (കൗണ്ടി ടിപ്പററി): മലയാളികളുടെ ഐശ്വര്യത്തിന്റെ പ്രതീകമായ ഓണത്തെ മാസങ്ങൾ നീണ്ട ആഘോഷാരവങ്ങളുമായി വരവേറ്റ് നീനാ കൈരളി.കൈരളി അംഗങ്ങളെ നാല്…

2 hours ago

Bord Gáis Energy ഗ്യാസ്–വൈദ്യുതി നിരക്കുകൾ കൂട്ടുന്നു; €317 വരെ അധിക ചെലവ്

അയർലൻഡിലെ 700,000-ത്തിലധികം Bord Gáis Energy ഉപഭോക്താക്കൾക്ക് വീണ്ടും വൈദ്യുതി-ഗ്യാസ് ബില്ലിൽ വലിയ വർധന. ഒക്ടോബർ 9, 2026 മുതൽ…

3 hours ago

ECB പലിശനിരക്ക് ഉയർത്തിയേക്കും; യൂറോസോൺ സമ്പദ്‌വ്യവസ്ഥയിൽ വീണ്ടും സമ്മർദം

പണപ്പെരുപ്പ സമ്മർദം ശക്തമാകുന്ന സാഹചര്യത്തിൽ യൂറോപ്യൻ സെൻട്രൽ ബാങ്ക് (ECB) പലിശനിരക്ക് വീണ്ടും ഉയർത്താൻ ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ. നിലവിലെ 2.25…

3 hours ago

ഐറിഷ് പൗരത്വ നിയമം കടുപ്പിക്കുന്നു; താമസക്കാലയളവ് 8 വർഷമാക്കാൻ സർക്കാർ അംഗീകാരം

അയർലണ്ടിൽ താമസിക്കുന്ന വിദേശികൾക്ക് പൗരത്വം ലഭിക്കുന്നതിനുള്ള നാച്ചുറലൈസേഷൻ നടപടികളിൽ വലിയ മാറ്റങ്ങൾക്ക് വഴിയൊരുങ്ങി. Irish Nationality and Citizenship (Amendment)…

22 hours ago

അനധികൃത പാർക്കിംഗ്: ഡബ്ലിൻ സിറ്റി സെന്ററിൽ ക്ലാമ്പിങ്ങിന് പകരം ഇനി പിഴയും ടോവിങും ശക്തമാകും

ഡബ്ലിൻ സിറ്റി സെന്ററിൽ അനധികൃതമായി പാർക്ക് ചെയ്യുന്ന വാഹനങ്ങൾക്കെതിരായ നടപടികളിൽ വലിയ മാറ്റം വരുന്നു. നിലവിലെ ക്ലാമ്പിങ് സംവിധാനം ഗണ്യമായി…

1 day ago

മേയോ മലയാളി ഷാൻ മാത്യു അന്തരിച്ചു

മേയോ മലയാളി ഷാൻ മാത്യു അന്തരിച്ചു. കാസിൽബാർ നിവാസിയാണ് കൊല്ലം സ്വദേശിയായ ഷാൻ മാത്യു. 39 വയസ്സായിരുന്നു. സംസ്കാരം പിന്നീട്.…

1 day ago