അനുരാഗ് കഷ്യപ് തന്നെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചു: നടി പായല്‍ ഘോഷ്‌

അറസ്റ്റ് ചെയ്യണമെന്ന് കങ്കണ റണാവത്ത്

മുംബൈ: ബോളിവുഡ് നടിയായ പായല്‍ഘോഷ് അനുരാഗ് കഷ്യപിനെതിരെ ലൈംഗികാതിക്രമത്തിന് പരാതി നല്‍കി. ‘പട്ടേല്‍ കി പഞ്ചാബി ശാദി’, ‘സാത്ത് നിബാന സാതിയ’ എന്നീ സിനിമകളിലെ നായികയായ പായല്‍ ഘോഷ് തന്റെ ട്വിറ്ററില്‍ ഇത് കുറിച്ചു. ദേവ് ഡി എന്ന ചിത്രത്തിന്റെയും ചോക്ഡ് എന്ന ചിത്രിത്തിന്റെയും സംവിധായകനായ അനുരാഗ് കഷ്യപ് തന്നെ ബലമായി ബലാംത്സംഗം ചെയ്തു, അയാളെ വിചാരണ ചെയ്യണം എന്ന് നരേന്ദ്രമോഡിയോട് അപേക്ഷിച്ചുകൊണ്ടാണ് ട്വീറ്റ് ചെയ്തത്. അയാളുടെ രാക്ഷസരൂപം പുറത്തു കൊണ്ടുവരണമെന്നാണ് നടിയുടെ ആവശ്യം. ട്വീറ്റിന്റെ പൂര്‍ണ്ണ രൂപം ഇവിടെ.

https://twitter.com/iampayalghosh/status/1307307613248462848

മലയാള സിനിമയായ ഉറുമി എന്ന ചിത്രത്തിലെ പെണ്‍കോന്തനായ രാജാവായിട്ടുള്ള കഥാപാത്രം അനുരാഗ് കഷ്യപ് അവതരിപ്പിച്ചിരുന്നു. എന്നാല്‍ പീഡന പരാതിയോട് അനുരാഗ് കഷ്യപ് പ്രതികരിച്ചത് ഇങ്ങനെയാണ്. പായല്‍ എന്ന നടിക്ക് ഒന്നിനും കൃത്യതയോ അടിസ്ഥാനമോ ഇല്ലെന്ന് ആരോപിച്ചാണ് അനുരാഗ് ട്വീറ്റ് ചെയ്തത്. ”കൊള്ളാം, എന്നെ നിശബ്ദനാക്കാനുള്ള ശ്രമത്തിന് വളരെയധികം സമയമെടുത്തു. കുഴപ്പമില്ല. എന്നെ നിശബ്ദനാക്കാനുള്ള ശ്രമത്തില്‍, ഒരു സ്ത്രീയായിരുന്നിട്ടും നിങ്ങള്‍ മറ്റ് നിരവധി സ്ത്രീകളെ ഇതിലേക്ക് വലിച്ചിഴച്ചു. എല്ലാറ്റിനും ഒരു പരിധിയുണ്ട്. ആരോപണങ്ങള്‍ എന്തുതന്നെയായാലും, അവയെല്ലാം അടിസ്ഥാനരഹിതമാണ്.”

പായല്‍ ഘോഷ് തനിക്ക് അനുഭവപ്പെട്ടത് ഇങ്ങനെയാണ് പറയുന്നത്.
‘ഞാന്‍ അദ്ദേഹത്തെ കാണാന്‍ പോയി, അടുത്ത ദിവസം അദ്ദേഹം എന്നെ മറ്റൊരു മുറിയിലേക്ക് കൊണ്ടുപോയപ്പോള്‍, അവന്‍ സിപ്പ് തുറന്ന് എന്റെ സല്‍വാര്‍ കമീസ് ഉയര്‍ത്തി എന്റെ യോനിയില്‍ ലിംഗം പ്രവേശിപ്പിക്കാന്‍ നിര്‍ബന്ധപൂര്‍വ്വം ശ്രമിച്ചു. താന്‍ പരാമാവധി എതിര്‍ത്തു. ഇതില്‍ വലിയ കുഴപ്പമില്ലെന്നും അദ്ദേഹത്തോടൊപ്പം പ്രവര്‍ത്തിച്ച എല്ലാ നടിമാരായ ഹുമ ഖുറേഷി, റിച്ച ചദ്ദ, മാഹി ഗില്‍, അവര്‍ ഒരു കോള്‍ അകലെയാണെന്നും ഒന്നു വിളിച്ചാല്‍ അവരെല്ലാം ഓടിവരുമെന്നും, അവര്‍ ഓടിവന്ന് എന്റെ ലിംഗം നുകരും’ (എ.ബി.എന്‍ വാര്‍ത്താ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ അവര്‍ നേരിട്ട് പറയുന്നത് കാണാം)

എന്നാല്‍ പായല്‍ ഘോഷ് ആരോപണം ഉന്നയിച്ചയുടനെ, സിനിമാ നിര്‍മ്മാതാവിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് അനേകം പേര്‍ പിന്തുണ നല്‍കി. മയക്കുമരുന്ന് ഉപയോഗം, ഗ്രൂപ്പിസം, ക്യാമ്പ് ഇസ്സം സംസ്‌കാരം എന്നിവയുമായി ബന്ധപ്പെട്ട് കശ്യപുമായി തര്‍ക്കത്തില്‍ ഏര്‍പ്പെട്ടിരുന്ന നടി കങ്കണയും സിനിമാ നിര്‍മ്മാതാവിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് പായല്‍ ഘോഷിനെ പിന്തുണച്ച് രംഗത്തെത്തി. #MeToo, #ArrestAnuragKashyap എന്നീ ഹാഷ്ടാഗിനൊപ്പം ‘എല്ലാ ശബ്ദവും പ്രാധാന്യമര്‍ഹിക്കുന്നു’ എന്ന് കങ്കണ ട്വീറ്റ് ചെയ്തു. ദേശീയ വനിതാ കമ്മീഷന്‍ ചെയര്‍പേഴ്സണ്‍ രേഖ ശര്‍മ്മ പായല്‍ ഘോഷിനെ ഉദ്ധരിച്ച് ഇക്കാര്യത്തില്‍ വിശദമായ പരാതി ചോദിച്ചു. ‘നിങ്ങള്‍ക്ക് വിശദമായ പരാതി ചെയര്‍പേഴ്‌സണ്‍- ncw@nic.in എന്ന വിലാസത്തില്‍ എനിക്ക് അയയ്ക്കാം, CNCWIndia ഇത് പരിശോധിക്കും’ എന്നാണവര്‍ പറഞ്ഞത്.

Newsdesk

Recent Posts

അയർലണ്ട് മലയാളി ബിനു ജോസഫ് നിർമിക്കുന്ന “അടയാളം” ഷോർട് ഫിലിം റിലീസ് മാർച്ച്‌ 20ന്

ജോസ്കോ പ്രൊഡക്ഷൻസിന്റെ ബാനറിൽ അയർലണ്ട് മലയാളി ബിനു ജോസഫ് നിർമിക്കുന്ന, കാലിക പ്രാധാന്യമുള്ള കഥ പറയുന്ന "അടയാളം" ഷോർട് ഫിലിം…

43 mins ago

ചെസ്സ് താരങ്ങളായ മലയാളി സഹോദരങ്ങൾക്ക് വെക്സ്ഫോർഡ് കൗണ്ടി കൗൺസിലിന്റെ ആദരം

ഐറിഷ് മലയാളികൾക്ക് അഭിമാനമായി മാറിയ ഏയ്ഞ്ചൽ മരിയ ബോബിക്കും എയ്ഡൻ തോമസ് ബോബിക്കും വെക്സ്ഫോർഡ് കൗണ്ടി കൗൺസിലിന്റെ അംഗീകാരം. ചെറുപ്രായത്തിൽ…

60 mins ago

22 വർഷത്തെ ജയിൽവാസം; നിരപരാധിയെന്ന് കണ്ട് ടെക്സസ് സ്വദേശിനിയെ വിട്ടയച്ചു

ടെക്സാസ് :തെറ്റായ കുറ്റാരോപണത്തെത്തുടർന്ന് 22 വർഷം ജയിലിൽ കഴിഞ്ഞ 54-കാരിയായ കാർമെൻ മെജിയ എന്ന സ്ത്രീയെ കോടതി നിരപരാധിയെന്ന് പ്രഖ്യാപിച്ച്…

19 hours ago

ഡെമോക്രാറ്റിക് പ്രൈമറി; ഇൽഹാൻ ഒമറിനെതിരെ അഭിഭാഷക ജൂലി, പോരാട്ടം കൂടുതൽ കടുപ്പിക്കും

മിനസോട്ട: മിനസോട്ടയിൽ നിന്നുള്ള പ്രമുഖ ഡെമോക്രാറ്റിക് പ്രതിനിധി ഇൽഹാൻ ഒമറിനെതിരെ പ്രൈമറി തിരഞ്ഞെടുപ്പിൽ മുൻ നീതിന്യായ വകുപ്പ് (DOJ) അഭിഭാഷക…

19 hours ago

ഡാളസ്സിന് സമീപം ഫോർണിയിൽ വാഹനാപകടം; ഒരാൾ മരിച്ചു

ഫോർണി: ഡാളസ്സിനു സമീപം ഫോർണി യു.എസ്. 80 ഹൈവേയിലുണ്ടായ വൻ അപകടത്തിൽ ഒരാൾ മരിച്ചു. വ്യാഴാഴ്ച രാവിലെ 7:50-ഓടെയാണ് ഒരു…

19 hours ago

സാൻജോയുടെ മരണത്തിൽ ദുരൂഹത; സംശയ നിഴലിൽ ഭാര്യയും ആൺ സുഹൃത്തും

ഡബ്ലിനിൽ മലയാളി യുവാവിനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയതിൽ ഗുരുതര ആരോപണങ്ങളുമായി കുടുംബം രംഗത്ത്. ഡിപെൻഡൻഡ് വീസയിൽ ഡബ്ലിനിൽ എത്തിയ…

22 hours ago