Ireland

Storm Éowyn: 560,000 വീടുകൾക്ക് വൈദ്യുതിയില്ല

Éowyn കൊടുങ്കാറ്റ് കരതൊട്ടതിനെ തുടർന്ന് അയർലണ്ടിലുടനീളം STATUS RED WIND മുന്നറിയിപ്പുകൾ പ്രാബല്യത്തിൽ വന്നു. രാവിലെ 7 മണി മുതൽ രാജ്യം മുഴുവൻ റെഡ് വിൻഡ് അലേർട്ട് നിലവിലുണ്ട്. രാജ്യത്തുടനീളം 5,60,000-ത്തിലധികം വീടുകളും കടകളിലും വൈദ്യുതി വിതരണം തടസ്സപ്പെട്ടതായി ESB അറിയിച്ചു. ശക്തമായ കാറ്റിൽ മരങ്ങൾ കടപ്പുഴകി വീണതിനാൽ പല റോഡുകളിലും ഗതാഗതം തടസ്സപ്പെട്ടു. നിലവിൽ സർവീസുകൾ പ്രവർത്തനക്ഷമമല്ലെന്ന് ഡബ്ലിൻ ബസ് അറിയിച്ചു. രാവിലെ 11 മണിക്ക് ഡബ്ലിനിൽ റെഡ് അലർട്ട് അവസാനിക്കും. എന്നിരുന്നാലും റോഡുകളിലെ സാഹചര്യങ്ങൾ തങ്ങളുടെ സർവീസുകളെ സാരമായി ബാധിക്കുമെന്ന് ഡബ്ലിൻ ബസ് മുന്നറിയിപ്പ് നൽകി. ജീവനക്കാർ ജോലിയിൽ തിരിച്ചെത്തുന്നതിനനുസരിച്ച് സേവനങ്ങൾ ക്രമേണ പുനരാരംഭിക്കുമെന്നും സ്ഥിതിഗതികൾ നിരീക്ഷിക്കുന്നത് തുടരുമെന്നും അറിയിച്ചു.

പുലർച്ചെ 5 മണിക്ക് ഗാൽവേയിലെ മേസ് ഹെഡിൽ, മണിക്കൂറിൽ 184 കിലോമീറ്റർ വേഗതയിൽ കാറ്റ് രേഖപ്പെടുത്തി. 1945 ന് ശേഷമുള്ള ഏറ്റവും ശക്തമായ കാറ്റാണ്. രാജ്യത്തിൻ്റെ വടക്കൻ പകുതിയിൽ കാറ്റ് ഇതുവരെ ശക്തി പ്രാപിച്ചിട്ടില്ലെന്ന് Met Éireann മുന്നറിയിപ്പ് നൽകി.ലോംഗ്ഫോർഡ് , ഓഫാലി , ലാവോയിസ് , വെസ്റ്റ്മീത്ത് , കിൽഡെയർ എന്നീ കൗണ്ടികളിൽ വൈദ്യുതി മുടക്കം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. Met Éireann നിരവധി സ്റ്റാറ്റസ് ഓറഞ്ച് , സ്റ്റാറ്റസ് യെല്ലോ കാറ്റ് മുന്നറിയിപ്പുകൾ അപ്ഡേറ്റ് ചെയ്തിട്ടുണ്ട്. രാജ്യത്തുടനീളം ഓറഞ്ച് കാറ്റ് മുന്നറിയിപ്പ് ഉച്ചയ്ക്ക് 12 വരെ തുടരും.

കാവൻ , ഡൊണെഗൽ , മോണഗാൻ , കൊണാച്ച് , ലോംഗ്‌ഫോർഡ് , ലൗത്ത് , മീത്ത് , വെസ്റ്റ്മീത്ത് എന്നിവിടങ്ങളിൽ ഓറഞ്ച് മുന്നറിയിപ്പ് ഉച്ചയ്ക്ക് 12 മണി മുതൽ പ്രാബല്യത്തിൽ വരികയും വൈകുന്നേരം 4 മണി വരെ തുടരുകയും ചെയ്യും. കാർലോ , ഡബ്ലിൻ , കിൽഡെയർ , കിൽകെന്നി , ലാവോയിസ് , ഒഫാലി , വെക്‌സ്‌ഫോർഡ് , വിക്ലോ , മൺസ്റ്റർ എന്നീ കൗണ്ടികളിൽ ഉച്ചയ്ക്ക് 12 മുതൽ വൈകിട്ട് 4 വരെ സ്റ്റാറ്റസ് യെല്ലോ കാറ്റ് മുന്നറിയിപ്പ് ഉണ്ടായിരിക്കും.വൈകുന്നേരം 4 മണി മുതൽ രാത്രി 11 മണി വരെ ഡൊണഗലിൽ മഞ്ഞ കാറ്റ് മുന്നറിയിപ്പ് ബാധകമായിരിക്കും.

രാവിലെ 7 മണി മുതൽ, ഡൊണഗലും വടക്കൻ അയർലണ്ടിലെ ആറ് കൗണ്ടികളും മുന്നറിയിപ്പ് നിലവിൽ വരുന്നു. ഡൊണഗലിലും വടക്കും ഉടനീളം റെഡ് മുന്നറിയിപ്പ് ഉച്ചയ്ക്ക് 2 മണി വരെ നിലനിൽക്കും. ഡബ്ലിൻ എയർപോർട്ടിൽ നിന്ന് പുറപ്പെടുന്ന മിക്ക ഫ്ലൈറ്റുകളും റദ്ദാക്കി. ഡബ്ലിൻ വിമാനത്താവളത്തിലേക്കുള്ള മിക്ക സർവീസുകളും ഇന്ന് ഉച്ചയ്ക്ക് 2 മണി വരെ റദ്ദാക്കി.

Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S

Newsdesk

Recent Posts

ഈ ആരോഗ്യ പ്രശ്നങ്ങളുള്ള ഡ്രൈവർമാരുടെ ഐറിഷ് ലൈസൻസ് റദ്ദാക്കും

പുതിയ നിയന്ത്രണങ്ങൾ പ്രകാരം ഡ്രൈവിംഗ് ലൈസൻസ് റദ്ദാക്കാൻ സാധ്യതയുള്ള അഞ്ച് മെഡിക്കൽ അവസ്ഥകളെക്കുറിച്ച് അയർലണ്ടിലെമ്പാടുമുള്ള വാഹന ഉടമകൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.…

4 mins ago

ടെക്സസിൽ കഠിനമായ മഞ്ഞുവീഴ്ച; കുളത്തിൽ വീണ് മൂന്ന് സഹോദരങ്ങൾ മരിച്ചു

ടെക്സസ്: അമേരിക്കയിലെ ടെക്സസിൽ തുടരുന്ന അതിശൈത്യത്തിനിടെ ദാരുണമായ അപകടം. ഐസ് മൂടിയ കുളത്തിൽ വീണ് മൂന്ന് സഹോദരങ്ങൾ മരിച്ചു. പ്രദേശത്ത്…

2 hours ago

കാലിഫോർണിയയിൽ മനുഷ്യക്കടത്ത് സംഘങ്ങൾക്കെതിരെ വ്യാപക നടപടി; 120 പേർ അറസ്റ്റിൽ

കാലിഫോർണിയ:കാലിഫോർണിയയിൽ മനുഷ്യക്കടത്തും ലൈംഗിക ചൂഷണവും തടയുന്നതിനായി നടത്തിയ ശക്തമായ പരിശോധനയിൽ (ഓപ്പറേഷൻ 'സ്റ്റാൻഡ് ഓൺ ഡിമാൻഡ്') 120 പേർ അറസ്റ്റിലായി.…

2 hours ago

അധ്യാപക ക്ഷാമം പരിഹരിക്കാൻ ‘എമർജൻസി സർട്ടിഫിക്കേഷൻ’; ഒക്ലഹോമയിൽ പുതിയ മാതൃക

ഒക്ലഹോമ: ഒക്ലഹോമയിൽ നിലനിൽക്കുന്ന രൂക്ഷമായ അധ്യാപക ക്ഷാമം നേരിടാൻ 'എമർജൻസി സർട്ടിഫൈഡ്' അധ്യാപകരുടെ എണ്ണം വർധിപ്പിക്കുന്നു. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ…

2 hours ago

ടെക്സസിൽ എച്ച്-1ബി വിസയ്ക്ക് നിയന്ത്രണം; പുതിയ അപേക്ഷകൾ ഗവർണർ ഗ്രെഗ് ആബട്ട് തടഞ്ഞു

ഓസ്റ്റിൻ (ടെക്സസ്): ടെക്സസിലെ സർക്കാർ ഏജൻസികളും പൊതു സർവ്വകലാശാലകളും പുതിയ എച്ച്-1ബി (H-1B) വിസ അപേക്ഷകൾ നൽകുന്നത് തടഞ്ഞുകൊണ്ട് ഗവർണർ…

2 hours ago

യുഎസ് പൗരത്വമുള്ള 5 വയസ്സുകാരിയെ നാടുകടത്തി; ട്രംപ് ഭരണകൂടത്തിന്റെ നടപടിക്കെതിരെ പ്രതിഷേധം

അമേരിക്കൻ പൗരത്വമുണ്ടായിട്ടും അഞ്ചുവയസ്സുകാരി ജെനസിസ് എസ്റ്റർ ഗുട്ടറസ് കാസ്റ്റെല്ലാനോസിനെ മാതാവിനോടൊപ്പം ഹോണ്ടുറാസിലേക്ക് നാടുകടത്തി. ഡൊണാൾഡ് ട്രംപ് ഭരണകൂടം നടപ്പിലാക്കുന്ന കർശനമായ…

2 hours ago