Ireland

ബിബ്ലിയ – 26 നാഷണൽ ഗ്രാൻഡ് ഫിനാലെ; കിരീടം സോർഡ്സ് കുർബാന സെൻ്ററിന്

കോർക്ക്: അയർലണ്ട് സീറോ മലബാർ സഭയുടെ കാറ്റിക്കിസം ഡിപ്പാർട്ട്മെൻ്റ് സംഘടിപ്പിച്ച ബൈബിൾ ക്വിസിൻ്റെ നാഷണൽ ഗ്രാൻ്റ് ഫിനാലെ – ബിബ്ലിയ ‘26 കോർക്കിലെ റിവർസ്റ്റിക് കമ്മ്യൂണിറ്റി സെൻറിൽ നടന്നു. അയർലണ്ടിലെ നാലു റീജിയണലെ പന്ത്രണ്ട് കുർബാന സെൻ്ററുകളിൽ നിന്നുള്ള ടീമുകൾ ആവേശത്തോടെ പങ്കെടുത്ത മത്സരത്തിൽ ഡബ്ലിൻ റീജിയണിലെ കുർബാന സെൻ്ററുകൾ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി സമ്പൂർണ്ണ സമ്പൂർണ്ണ ആധിപത്യം പുലർത്തി.
ഒന്നാം സ്ഥാനക്കാർക്കുള്ള ട്രോഫിയും Le Devano നൽകുന്ന 600 യൂറോയുടെ കാഷ് അവാർഡും സോർഡ് ടീം കരസ്ഥമാക്കി.

ഡബ്ലിൻ റീജിയണിലെ ഫിബ്സ്ബറോ കുർബാന സെൻ്റർ രണ്ടാം സ്ഥാനം നേടി, ട്രോഫിയോടൊപ്പം Indian Spice Kitchen, Cork & Limerick നൽകുന്ന 400 യൂറോയും സ്വന്തമാക്കി. ഡബ്ലിൻ റീജിയണിൽ ഒന്നാം സ്ഥാനം ഫിസ്ബറോ കുർബാന സെൻ്ററിനായിരുന്നു.
മൂന്നാം സ്ഥാനത്തിനുള്ള ട്രോഫിക്കൊപ്പം Saffron House, Cork നൽകുന്ന 200 യൂറോയുടെ സമ്മാനം താലാ കുർബാന സെൻ്റർ നേടി.

ഒന്നാം സ്ഥാനം നേടിയ സോർഡ്സ് കുർബാന സെൻ്ററിൻ്റെ ടീം അംഗങ്ങൾ – ക്ലെയർ ആൻ ഷിൻ്റോ, ഇവാഞ്ചലിയ നൈജു, കെവിൻ ഡയസ്, ജെസ്ന ജെയ്ജു, സ്മിത ഷിൻ്റോ
കാർമൽ ടെസ്സ ജെസ്റ്റിൻ, സാറാ മേരി സിജോ, നമിത ആൻ ബിനോയി, നേഹാ റോസ് ബിനോയി, നിഷ ജോസഫ് എന്നിവരായിരുന്നു രണ്ടാം സ്ഥാനം നേടിയ ഫിബ്സ്ബറോ ടീം.
മൂന്നാം സ്ഥാനക്കാരായ താല ടീം – ബീന ജെയ്മോൻ, അനറ്റ് ബൈജു, അനയ മാത്യു, ആരവ് അനിഷ്, അന്ന പ്രിൻസ്.

ഫെബ്രുവരി 28 ശനിയാഴ്ച് ഉച്ചകഴിഞ്ഞ് രണ്ട് മണിക്ക് ബിബ്ലിയ ഗ്രാൻ്റ് ഫിനാലെ സീറോ മലബാർ സഭയുടെ അയർലണ്ട് നാഷണൽ കോർഡിനേറ്റർ ഫാ. ജോസഫ് മാത്യു ഓലിയക്കാട്ടിൽ ഉത്ഘാടനം ചെയ്തു.
സീറോ മലബാർ കോർക്ക് റീജിയണൽ കോർഡിനേറ്റർ ഫാ. ജിൽസൻ കോക്കണ്ടത്തിൽ ഏവരേയും സ്വാഗതം ചെയ്തു. കാറ്റിക്കിസം സെക്രട്ടറി ജോസ് ചാക്കോ നന്ദി രേഖപ്പെടുത്തി.

ആവേശോജ്വലമായ ക്വിസ് മത്സരങ്ങൾക്ക് ക്വിസ് മാസ്റ്ററായി ഫാ. സെബാൻ സെബാസ്റ്റ്യൻ വെള്ളാമത്തറ നേതൃത്വം നൽകി. ഓഡിയോ–വിഷ്വൽ റൗണ്ടുകൾ ഉൾപ്പെടെ വിവിധ റൗണ്ടുകളിലായാണ് മത്സരം നടന്നത്.

വിജയികൾക്കുള്ള സമ്മാനദാനം നാഷണൽ കോർഡിനേറ്റർ ഫാ. ജോസഫ് മാത്യു ഓലിയക്കാട്ടിൽ നിർവ്വഹിച്ചു.

നാഷണൽ പാസ്റ്ററൽ കൗൺസിൽ ട്രസ്റ്റിമാരായ ലിജി ലിജോ, ബിനോയ് ജോസ്, കോർക്ക് റീജിയണൽ സെക്രട്ടറി സിബിൻ കെ. എബ്രാഹം, കോർക്ക് ട്രസ്റ്റി സജി സെബാസ്റ്റ്യൻ, ലിജോ ജോസഫ്, ലിജോ എം. ജോയ് എന്നിവരും നാഷണൽ, റീജിയണൽ, കോർക്ക് കുർബാന സെൻ്റർ കമ്മറ്റിയംഗങ്ങളും പരിപാടിക്ക് നേതൃത്വം നൽകി.

പങ്കെടുത്ത ടീമുകൾക്ക് പിന്തുണയും പ്രോത്സാഹനവുമായി അയർലണ്ടിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ഒട്ടേറെ ആളുകൾ പരിപാടിയിൽ പങ്കെടുത്തു.
ബൈബിളിനെയും സഭയിലെ വിശുദ്ധരെയും കുറിച്ചുള്ള അറിവ് വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സീറോ മലബാർ സഭയുടെ മതബോധന വിഭാഗം വർഷങ്ങളായി ഡബ്ലിനിൽ സംഘടിപ്പിച്ചുവന്ന ബൈബിൾ ക്വിസ് മത്സരങ്ങൾ ഏതാനും വർഷങ്ങളായി അയർലണ്ടിലെ മുഴുവൻ കുർബാന സെൻ്ററുകളിലേക്കും വ്യാപിപ്പിച്ചു.
ജനുവരി 17-ന് അയർലണ്ടിലെ 38 കുർബാന സെൻററുകളിൽ നടന്ന പ്രാഥമിക മത്സരങ്ങളിൽ വിവിധ വിഭാഗങ്ങളിലായി രണ്ടായിരത്തിലധികം പേർ പങ്കെടുത്തു. മൂന്നാം ക്ലാസ് വിദ്യാർത്ഥികൾ മുതൽ മാതാപിതാക്കൾ വരെ ഉൾപ്പെടുന്ന അഞ്ച് വിഭാഗങ്ങളിലായി ഓരോ കുർബാന സെൻ്ററിലേയും ഒന്നാം സ്ഥാനം നേടിയവർ ചേർന്ന് രൂപീകരിച്ച ടീമുകളാണ് റീജിയണൽ ഗ്രാൻഡ് ഫിനാലെയിൽ മത്സരിച്ചത്. ഫെബ്രുവരി 14-ന് നടന്ന റീജിയണൽ മത്സരങ്ങളിൽ ഒന്നും, രണ്ടും, മൂന്നും സ്ഥാനങ്ങൾ നേടിയ ടീമുകളാണ് നാഷണൽ ഗ്രാൻഡ് ഫിനാലെയിലേക്ക് യോഗ്യത നേടിയത്.
വിജയികളെ മെയ് 9-ന് നടക്കുന്ന നാഷണൽ നോക്ക് തീർത്ഥാടനത്തിൽ ആദരിക്കും.

ജനുവരി 17 നു നടന്ന ബൈബിൾ ക്വിസ് മത്സരത്തിൽ നാഷണൽ താലത്തിൽ ഒന്നാം സ്ഥാനം നേടിയർ
സബ്. ജൂനിയേഴ്സ് : ജോഷ് വർഗ്ഗീസ് (ബ്രേ – ഡബ്ലിൻ)
ജൂനിയേഴ്സ് : ഇവ എൽസ സുമോദ് (നാസ് – ഡബ്ലിൻ)
സീനിയേഴ്സ് : ജോയൽ വർഗ്ഗീസ് (ബ്രേ- ഡബ്ലിൻ)
സൂപ്പർ സീനിയേഴ്സ് : ആരൻ ജോബിൻ (ലൂക്കൻ – ഡബ്ലിൻ)
ജനറൽ : സ്മിത ഷിൻ്റൊ (സോർഡ്സ് – ഡബ്ലിൻ)

ബിബ്ലിയ ‘26 – നാഷണൽ ഗ്രാൻഡ് ഫിനാലെ; കിരീടം സോർഡ്സ് കുർബാന സെൻ്ററിന്

Follow Us on Instagram!
GNN24X7 IRELAND :

https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==

Please join

https://chat.whatsapp.com/DMcx9ffd8nI5hZfAUsl96s?mode=hqrt3

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

Sub Editor

Recent Posts

രഞ്ജിത്തിൻ്റെ ലോ & ആൻഡ് ഓർഡറിലൂടെ പരിചയപ്പെടുത്തുന്ന പ്രതിമുഖങ്ങൾ

പ്രശസ്‌ത സംവിധായകനായ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ലോ ആൻഡ് ഓർഡർ എന്ന ചിത്രത്തിലൂടെ അഞ്ചു പുതിയ അഭിനേതാക്കളെ ക്കൂടി മലയാള…

16 hours ago

മാസങ്ങൾ നീണ്ടുനിന്ന നീനാ കൈരളിയുടെ ഓണാഘോഷങ്ങൾ ആവേശോജ്ജ്വലമായി സമാപിച്ചു

നീനാ (കൗണ്ടി ടിപ്പററി): മലയാളികളുടെ ഐശ്വര്യത്തിന്റെ പ്രതീകമായ ഓണത്തെ മാസങ്ങൾ നീണ്ട ആഘോഷാരവങ്ങളുമായി വരവേറ്റ് നീനാ കൈരളി.കൈരളി അംഗങ്ങളെ നാല്…

21 hours ago

Bord Gáis Energy ഗ്യാസ്–വൈദ്യുതി നിരക്കുകൾ കൂട്ടുന്നു; €317 വരെ അധിക ചെലവ്

അയർലൻഡിലെ 700,000-ത്തിലധികം Bord Gáis Energy ഉപഭോക്താക്കൾക്ക് വീണ്ടും വൈദ്യുതി-ഗ്യാസ് ബില്ലിൽ വലിയ വർധന. ഒക്ടോബർ 9, 2026 മുതൽ…

22 hours ago

ECB പലിശനിരക്ക് ഉയർത്തിയേക്കും; യൂറോസോൺ സമ്പദ്‌വ്യവസ്ഥയിൽ വീണ്ടും സമ്മർദം

പണപ്പെരുപ്പ സമ്മർദം ശക്തമാകുന്ന സാഹചര്യത്തിൽ യൂറോപ്യൻ സെൻട്രൽ ബാങ്ക് (ECB) പലിശനിരക്ക് വീണ്ടും ഉയർത്താൻ ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ. നിലവിലെ 2.25…

22 hours ago

ഐറിഷ് പൗരത്വ നിയമം കടുപ്പിക്കുന്നു; താമസക്കാലയളവ് 8 വർഷമാക്കാൻ സർക്കാർ അംഗീകാരം

അയർലണ്ടിൽ താമസിക്കുന്ന വിദേശികൾക്ക് പൗരത്വം ലഭിക്കുന്നതിനുള്ള നാച്ചുറലൈസേഷൻ നടപടികളിൽ വലിയ മാറ്റങ്ങൾക്ക് വഴിയൊരുങ്ങി. Irish Nationality and Citizenship (Amendment)…

2 days ago

അനധികൃത പാർക്കിംഗ്: ഡബ്ലിൻ സിറ്റി സെന്ററിൽ ക്ലാമ്പിങ്ങിന് പകരം ഇനി പിഴയും ടോവിങും ശക്തമാകും

ഡബ്ലിൻ സിറ്റി സെന്ററിൽ അനധികൃതമായി പാർക്ക് ചെയ്യുന്ന വാഹനങ്ങൾക്കെതിരായ നടപടികളിൽ വലിയ മാറ്റം വരുന്നു. നിലവിലെ ക്ലാമ്പിങ് സംവിധാനം ഗണ്യമായി…

2 days ago