Ireland

‘ബിബ്ലിയ 2025’ നാഷണൽ ഗ്രാൻ്റ് ഫിനാലെ ഫെബ്രുവരി 22 ശനിയാഴ്ച

ഡബ്ലിൻ : ബൈബിനെക്കുറിച്ചും സഭയിലെ വിശുദ്ധരെക്കുറിച്ചും കൂടുതൽ അറിവുനേടാൻ വിശ്വാസിസമൂഹത്തെ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ അയർലണ്ട്  സീറോ മലബാർ സഭയുടെ മതബോധന വിഭാഗം  സംഘടിപ്പിച്ച ബൈബിൾ ക്വിസ് മത്സരത്തിൻ്റെ നാഷണൽ  ഗ്രാൻ്റ് ഫിനാലെ ‘ബിബ്ലിയ  2025’ ഫെബ്രുവരി 22 ശനിയാഴ്ച നടക്കും.  ഡബ്ബിൻ ഗ്ലാസ്നേവിനിലുള്ള ഔർ ലേഡി ഓഫ് വിക്ടോറിയസ് ദേവാലയത്തൽ ശനിയാഴ്ച് ഉച്ചകഴിഞ്ഞ് 2 മണിക്കാണ്  പരിപാടി ആരംഭിക്കുന്നത്. 

ഫ്രാൻസീസ് മാർപ്പാപ്പ പ്രഖ്യാപിച്ച 2025 ജൂബിലി വർഷത്തിൻ്റെ അയർലണ്ട് ദേശീയതല ഔദ്ദോഗീക ഉത്ഘാടനവും തദ്ദവസരത്തിൽ നടക്കും. പ്രത്യാശയുടെ തീർത്ഥാടകർ എന്നതാണ് ഈ ജൂബിലി വർഷത്തിൻ്റെ തീം. 

ജനുവരി 11 നു അയർലണ്ടിലെ വിവിധ കുർബാന സെൻ്ററുകളിൽ നടന്ന പ്രാഥമിക മത്സരങ്ങളിലെ വിജയികൾക്കായി ഫെബ്രുവരി ഒന്നിനു നാല് റീജയണിലും ഗ്രാൻ്റ് ഫിനാലെകൾ നടന്നു. മൂന്നാം ക്ലാസ് വിദ്യാർത്ഥികൾ മുതൽ മാതാപിതാക്കൾവരെയുള്ള  അഞ്ച് വിഭാഗങ്ങൾക്കായി ഓരോ കുർബാന സെൻ്ററുകളിൽ നടന്ന മത്സരത്തിലെ  ഓരോ വിഭാഗത്തിലേയും ഒന്നാം സ്ഥാനക്കാർ ഒരു ടീമായി റീജണൽ  ഗ്രാൻ്റ് ഫിനാലെയിൽ പങ്കെടുത്തു.  റീജണൽ ഗ്രാൻ്റ് ഫിനാലെയിലെ വിജയികളായ ബെൽഫാസ്റ്റ്, കാസ്റ്റിൽബാർ, കോർക്ക്, ലിമറിക്ക്, ലിസ്ബൺ, ലൂക്കൻ, ഫിസ്ബറോ, താല, ടുള്ളുമോർ ടീമുകൾ  നാഷണൽ ഗ്രാൻ്റ് ഫിനാലെയിൽ പങ്കെടുക്കും

ഡബ്ലിൻ റീജണൽ കമ്മറ്റിയും ഫിബ്സ്ബറോ കുർബാന സെൻ്ററാണ് ബിബ്ലിയ 2025 നാഷണൽ ഗ്രാൻ്റ് ഫിനാലെയ്ക്ക് ആതിഥ്യമരുളുക.  നാഷണൽ പാസ്റ്ററൽ കൗൺസിലിൻ്റെ  നേതൃത്വത്തിൽ ഒരുക്കങ്ങൾ പുരോഗമിക്കുന്നു. സീറോ മലബാർ നാഷണൽ പാസ്റ്ററൽ കൗൺസിലിലും, കാറ്റിക്കിസം ഡിപ്പാർട്ട്മെൻ്റും,  വിവിധ റീജിയണൽ, സോണൽ കൗൺസിലുകളും  പരിപാടിക്ക് നേതൃത്വം നൽകും.

ഓഡിയോ വിഷൽ റൗണ്ടുകൾ ഉൾപ്പെട്ട ലൈവ് ക്വിസ് മത്സരത്തിൽ ഒന്നാം സ്ഥാനം ലഭിക്കുന്ന ടീമിന്   ട്രോഫിയും  300 യൂറോയുടെ കാഷ് അവാർഡും, രണ്ടാം സ്ഥനക്കാർക്ക്   ട്രോഫിയും   200 യൂറോയുടെ കാഷ് അവാർഡും, മൂന്നാം സ്ഥനക്കാർക്ക്   ടോഫിയും   100 യൂറോയുടെ കാഷ് അവാർഡും നൽകും.      

 കാറ്റിക്കിസം ഡിപ്പാർട്ട്മെൻ്റ് സംഘടിപ്പിച്ച ഓൺലൈൻ പ്രസംഗ മത്സരം  ‘ഗ്ലോറിയ 2024’ ൻ്റെ  വിജയികൾക്കുള്ള സമ്മാനദാനവും ഇതോടൊപ്പം നടക്കും.  

വചനമാകുന്ന ദൈവത്തെ അടുത്തറിയാൻ ഏവരേയും ഈ ഗ്രാൻ്റ് ഫിനാലയിലേയ്ക്ക് സ്വാഗതം ചെയ്യുന്നതായി സഭാ നേതൃത്വം അറിയിച്ചു

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

Sub Editor

Recent Posts

പാതി മറച്ച ദിലീപിൻ്റെ മുഖം, ഒരു തലയോട്ടിയും!ദുരൂഹതയും ആകാംക്ഷയും ഉയർത്തി ‘ഹെനോക്കിൻ്റെ’ ഫസ്റ്റ് ലുക്ക്

പാതി മറച്ച ദിലീപിൻ്റെ മുഖം, ഒരു തലയോട്ടിയും ഒപ്പം.ഉല്ലാസ് കൃഷ്‌ണ സംവിധാനം ചെയ്യുന്ന 'ഹെനോക്ക്' എന്ന ചിത്രത്തിൻ്റെ ഇന്നു പുറത്തുവിട്ട…

3 hours ago

ലെറ്റർകെന്നിയിൽ ലാസ്യ കലാക്ഷേത്രയുടെ പ്രൊഫഷണൽ ഭരതനാട്യം ക്ലാസുകൾക്ക് തുടക്കം

ലെറ്റർകെന്നി: ഇന്ത്യൻ ശാസ്ത്രീയ നൃത്തരൂപമായ ഭരതനാട്യത്തിന്റെ പാരമ്പര്യവും സൗന്ദര്യവും പുതുതലമുറയിലേക്ക് പകരുക എന്ന ലക്ഷ്യത്തോടെ ലെറ്റർകെന്നിയിൽ ലാസ്യ കലാക്ഷേത്രയുടെ പ്രൊഫഷണൽ…

7 hours ago

കിൽക്കെന്നി മലയാളി അസോസിയേഷന് നവനേതൃത്വം

കിൽക്കെന്നി (അയർലൻഡ്): അയർലൻഡിലെ പ്രമുഖ മലയാളി സാമൂഹിക സാംസ്കാരിക കൂട്ടായ്മകളിലൊന്നായ കിൽക്കെന്നി മലയാളി അസോസിയേഷന് (KMA) പുതിയ ഭരണസമിതി നിലവിൽ…

7 hours ago

അയർലണ്ടിൽ കത്തോലിക്കാ ബിഷപ്പുമാരുടെ എണ്ണം ഗണ്യമായി കുറയും; രൂപതകളുടെ പുനഃസംഘടനയ്ക്ക് സാധ്യത

അയർലണ്ടിലെ കത്തോലിക്കാ സഭയിൽ ബിഷപ്പുമാരുടെ എണ്ണം ഗണ്യമായി കുറയാൻ സാധ്യത. സഭയുടെ ഭരണസംവിധാനത്തിൽ വലിയ മാറ്റങ്ങൾ വരുത്തുന്നതിന്റെ ഭാഗമായാണ് ഈ…

8 hours ago

മൈക്രോസോഫ്റ്റിൽ വൻ മാറ്റത്തിന് നീക്കം; 60,000 ജീവനക്കാർക്ക് സ്വമേധയാ പിരിഞ്ഞു പോകാം

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) മേഖലയിലെ വൻ നിക്ഷേപങ്ങൾക്കും ചെലവ് നിയന്ത്രണത്തിനുമിടയിൽ ജീവനക്കാർക്ക് സ്വമേധയാ ജോലി വിടുന്നതിനുള്ള സാമ്പത്തിക പാക്കേജ് വാഗ്ദാനം…

9 hours ago

നിയമവിരുദ്ധ പടക്കങ്ങൾ വിപണിയിൽ വ്യാപകം; ഹാലോവീനിന് മുന്നോടിയായി ഗാർഡയുടെ മുന്നറിയിപ്പ്

ഹാലോവീൻ ആഘോഷങ്ങൾ അടുത്തിരിക്കെ, സുരക്ഷിതമല്ലാത്ത പടക്കങ്ങൾ വിപണിയിൽ വ്യാപകമായി ലഭിക്കുന്നതിനെതിരെ മുന്നറിയിപ്പുമായി അയർലണ്ടിലെ ഗാർഡ (Gardaí). ശക്തിയേറിയ പടക്കങ്ങളും തകരാറുള്ള…

1 day ago