Ireland

‘BIBLIA 2026’ നാഷണൽ ഗ്രാൻ്റ് ഫിനാലെ ഫെബ്രുവരി 28 ശനിയാഴ്ച

ഡബ്ലിൻ : ബൈബിളിനെയും സഭയിലെ വിശുദ്ധരെയും കുറിച്ചുള്ള ആഴത്തിലുള്ള അറിവിലൂടെ വിശ്വാസിസമൂഹത്തെ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ടെ അയർലണ്ട്  സീറോ മലബാർ സഭയുടെ മതബോധന വിഭാഗം വർഷങ്ങളായി സംഘടിപ്പിച്ചുവരുന്ന ബൈബിൾ ക്വിസ് മത്സരത്തിൻ്റെ നാഷണൽ  ഗ്രാൻ്റ് ഫിനാലെ ഫെബ്രുവരി 28  ശനിയാഴ്ച നടക്കും.  കോർക്കിലെ റിവർസ്റ്റിക് കമ്മ്യൂണിറ്റി സെൻറർ വേദിയാകുന്ന നാഷണൽ  ഗ്രാൻഡ് ഫിനാലെയിൽ അയർലണ്ടിലെ വിവിധ റീജിയണുകളിൽ നിന്ന് വിജയികളായ 12 ടീമുകൾ മാറ്റുരക്കും. ഉച്ചകഴിഞ്ഞ് 2 മണിക്ക് മത്സരങ്ങൾ ആരംഭിക്കും.

ഡബ്ലിൻ: **അയർലണ്ട് സീറോ മലബാർ സഭ**യുടെ കാറ്റിക്കിസം വിഭാഗം വർഷങ്ങളായി സംഘടിപ്പിച്ചുവരുന്ന ബൈബിൾ ക്വിസ് മത്സരമായ **‘ബിബ്ലിയ 2026’**യുടെ നാഷണൽ ഗ്രാൻഡ് ഫിനാലെ ഫെബ്രുവരി 28 (ശനിയാഴ്ച) നടക്കും.

ജനുവരി 17ന് അയർലണ്ടിലെ 38 കുർബാന സെൻററുകളിൽ നടന്ന പ്രാഥമിക മത്സരങ്ങളിൽ വിവിധ വിഭാഗങ്ങളിലായി രണ്ടായിരത്തിലധികം പേർ പങ്കെടുത്തു. മൂന്നാം ക്ലാസ് വിദ്യാർത്ഥികൾ മുതൽ മാതാപിതാക്കൾ വരെ ഉൾപ്പെടുന്ന അഞ്ച് വിഭാഗങ്ങളിലായി ഓരോ കുർബാന സെൻററിലെയും ഒന്നാം സ്ഥാനം നേടിയവർ ചേർന്ന് രൂപീകരിച്ച ടീമുകളാണ് റീജിയണൽ ഗ്രാൻഡ് ഫിനാലെയിൽ മത്സരിച്ചത്. ഫെബ്രുവരി 14ന് നടന്ന റീജിയണൽ മത്സരങ്ങളിൽ നിന്ന് ഒന്നും, രണ്ടും, മൂന്നും സ്ഥാനങ്ങൾ നേടിയ ടീമുകളാണ് നാഷണൽ ഗ്രാൻഡ് ഫിനാലെയിലേക്ക് യോഗ്യത നേടിയത്.

ഓഡിയോ–വിഷ്വൽ റൗണ്ടുകൾ ഉൾപ്പെടുന്ന ലൈവ് ക്വിസ് മത്സരത്തിൽ ഒന്നാം സ്ഥാനം നേടുന്ന ടീമിന് ട്രോഫിയോടൊപ്പം Le Devano നൽകുന്ന 600 യൂറോയുടെ കാഷ് അവാർഡും, രണ്ടാം സ്ഥാനക്കാർക്ക് ട്രോഫിയോടൊപ്പം Indian Spice Kitchen, Cork & Limerick നൽകുന്ന 400 യൂറോയും, മൂന്നാം സ്ഥാനക്കാർക്ക് ട്രോഫിയോടൊപ്പം Saffron House, Cork നൽകുന്ന 200 യൂറോയും സമ്മാനമായി ലഭിക്കും. കൂടാതെ ഓഡിയൻസ് റൗണ്ടിൽ വിജയിക്കുന്നവർക്കായി പ്രത്യേക സമ്മാനങ്ങളും ഒരുക്കിയിട്ടുണ്ട്.

സഭാവിജ്ഞാനവും വചനോൽസുകതയും സാഹോദര്യവും ഒന്നിക്കുന്ന ഈ വിശേഷ സായാഹ്നത്തിലേക്ക് അയർലണ്ടിറൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വിശ്വാസികളും വിജ്ഞാനകുതുകികളും വലിയ തോതിൽ എത്തിച്ചേരുമെന്ന് സംഘാടകർ പ്രതീക്ഷിക്കുന്നു.

കോർക്കിലെ സീറോ മലബാർ കമ്യൂണിറ്റി ആതിഥേയത്വം വഹിക്കുന്ന ഈ പരിപാടിയുടെ വിജയത്തിനായി കാറ്റിക്കിസം ഡിപ്പാർട്ട്മെന്റ്, അയർലണ്ട് നാഷണൽ പാസ്റ്ററൽ കൗൺസിൽ, കോർക്ക് റീജിയണൽ കൗൺസിൽ, കോർക്ക് സീറോ മലബാർ കമ്യൂണിറ്റി എന്നിവയുടെ നേതൃത്വത്തിൽ വിപുലമായ ഒരുക്കങ്ങളാണ് നടന്നുവരുന്നത്.

വചനമാകുന്ന ദൈവത്തെ അടുത്തറിയാൻ ഏവരേയും ഈ ഗ്രാൻ്റ് ഫിനാലയിലേയ്ക്ക് സ്വാഗതം ചെയ്യുന്നതായി സഭാ നേതൃത്വം അറിയിച്ചു.

Follow Us on Instagram!

GNN24X7 IRELAND :

https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==

Please join 

https://chat.whatsapp.com/DMcx9ffd8nI5hZfAUsl96s?mode=hqrt3

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

Sub Editor

Recent Posts

ട്രംപിന്റെ സന്ദർശനം: നാളെ ഡബ്ലിനിൽ കർശന നിയന്ത്രണങ്ങൾ; യാത്രക്കാർക്ക് ജാഗ്രതാ നിർദേശം

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അയർലൻഡ് സന്ദർശനത്തിന് മുന്നോടിയായി ഡബ്ലിനിൽ കർശന സുരക്ഷാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. സെപ്റ്റംബർ 12ന് ട്രംപ്…

18 hours ago

ഒക്ടോബർ 12 മുതൽ Energia ഗ്യാസ്–വൈദ്യുതി നിരക്കുകൾ ഉയർത്തും

Energia ഉപഭോക്താക്കൾക്ക് വീണ്ടും ഊർജബിൽ വർധന. ഒക്ടോബർ 12, 2026 മുതൽ ഗ്യാസ്, വൈദ്യുതി നിരക്കുകൾ ഉയർത്തുമെന്ന് Energia പ്രഖ്യാപിച്ചു.…

19 hours ago

എം.പത്മകുമാർ അമലാ പോൾ ചിത്രം ആരംഭിച്ചു

ദക്ഷിണേന്ത്യൻ സിനിമകളിലെ പ്രമുഖ നടി അമലാ പോളിനെ കേന്ദ്ര കഥാപാത്രമാക്കി എം പത്മകുമാർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൻ്റെ ചിത്രീകരണം…

22 hours ago

രഞ്ജിത്തിൻ്റെ ലോ & ആൻഡ് ഓർഡറിലൂടെ പരിചയപ്പെടുത്തുന്ന പ്രതിമുഖങ്ങൾ

പ്രശസ്‌ത സംവിധായകനായ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ലോ ആൻഡ് ഓർഡർ എന്ന ചിത്രത്തിലൂടെ അഞ്ചു പുതിയ അഭിനേതാക്കളെ ക്കൂടി മലയാള…

2 days ago

മാസങ്ങൾ നീണ്ടുനിന്ന നീനാ കൈരളിയുടെ ഓണാഘോഷങ്ങൾ ആവേശോജ്ജ്വലമായി സമാപിച്ചു

നീനാ (കൗണ്ടി ടിപ്പററി): മലയാളികളുടെ ഐശ്വര്യത്തിന്റെ പ്രതീകമായ ഓണത്തെ മാസങ്ങൾ നീണ്ട ആഘോഷാരവങ്ങളുമായി വരവേറ്റ് നീനാ കൈരളി.കൈരളി അംഗങ്ങളെ നാല്…

2 days ago

Bord Gáis Energy ഗ്യാസ്–വൈദ്യുതി നിരക്കുകൾ കൂട്ടുന്നു; €317 വരെ അധിക ചെലവ്

അയർലൻഡിലെ 700,000-ത്തിലധികം Bord Gáis Energy ഉപഭോക്താക്കൾക്ക് വീണ്ടും വൈദ്യുതി-ഗ്യാസ് ബില്ലിൽ വലിയ വർധന. ഒക്ടോബർ 9, 2026 മുതൽ…

2 days ago