Ireland

​ബ്രിട്ടീഷ് പാർലമെന്റ് അംഗം സോജൻ ജോസഫിന് ഡബ്ലിനിൽ ഊഷ്മള സ്വീകരണം നൽകി

​ഡബ്ലിൻ: ലൂക്കൻ മലയാളി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ, യുകെ മലയാളിയും ബ്രിട്ടീഷ് പാർലമെന്റ് അംഗവുമായ സോജൻ ജോസഫിന് ഡബ്ലിനിലെ ലൂക്കനിൽ വെച്ച് ഊഷ്മളമായ സ്വീകരണം നൽകി. ഔദ്യോഗിക സന്ദർശനത്തിനായി അയർലണ്ടിലെത്തിയ അദ്ദേഹത്തിന് പ്രവാസി മലയാളികളുടെ ഭാഗത്തുനിന്നും സ്നേഹാദരവുകളാണ് ലഭിച്ചത്.

​അയർലണ്ടിലെ ഡാറ്റാ സെന്റർ വ്യവസായം അവിടുത്തെ പാരിസ്ഥിതിക രംഗത്തെ (Environment) എത്രമാത്രം സ്വാധീനിക്കുന്നു എന്ന് പഠനം നടത്തുന്നതിനായുള്ള ബ്രിട്ടീഷ് പാർലമെന്ററി ഡെലിഗേറ്റ് സംഘാംഗമായാണ് സോജൻ ജോസഫ് അയർലണ്ടിൽ എത്തിയത്. സന്ദർശനത്തിന്റെ ഭാഗമായി അദ്ദേഹവും സംഘവും ഐറിഷ് പാർലമെന്റ് അംഗങ്ങളുമായി കൂടിക്കാഴ്ച നടത്തും.

​ലൂക്കൻ മലയാളി ക്ലബ്ബ് പ്രസിഡന്റ് ബിജു ഇടക്കുന്നത്ത് സോജൻ ജോസഫിന് പൊന്നാട അണിയിച്ച് ആദരിച്ചു.  രാജു കുന്നക്കാട്ട് ബൊക്കെ നൽകി സ്വീകരിച്ചു.

​ചടങ്ങിനോടനുബന്ധിച്ച് യുകെയിലെയും അയർലണ്ടിലെയും പ്രവാസി ഇന്ത്യക്കാർ നേരിടുന്ന വിവിധ പ്രശ്നങ്ങളെക്കുറിച്ചും വെല്ലുവിളികളെക്കുറിച്ചും തുറന്ന ചർച്ച നടന്നു. ഇരു രാജ്യങ്ങളിലെയും സാമൂഹിക-സാംസ്കാരിക കൂട്ടായ്മകളുടെ പ്രാധാന്യവും യോഗം വിലയിരുത്തി. ഭാവിയിൽ ബ്രിട്ടീഷ് പാർലമെന്റ് സന്ദർശിക്കാൻ സോജൻ ജോസഫ് ചടങ്ങിൽ സംബന്ധിച്ചവരെ സ്നേഹപൂർവ്വം ക്ഷണിക്കുകയും ചെയ്തു.

​ഷൈബു ജോസഫ്, റോയി പേരയിൽ റോയി കുഞ്ചെലക്കാട്ട് ,റെജി കുര്യൻ, ബിനോയി കുടിയിരിക്കൽ, ഡൊമിനിക് സാവിയോ, തോമസ് കളത്തിൽപറമ്പിൽ, ബെന്നി ജോസ് തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.

https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==

Please join 

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Kf08R3ou9gF8zRa3kWEANh?s=cl&p=a&mlu=4&ilr=4

Sub Editor

Recent Posts

ഗാർഡയുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ഹാക്ക് ചെയ്തു

ക്രിപ്റ്റോകറൻസി പ്രചാരണ പോസ്റ്റുകൾ പ്രത്യക്ഷപ്പെട്ടു; പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് അയർലണ്ടിലെ ദേശീയ പൊലീസ് സേനയായ An Garda Síochána-യുടെ ഔദ്യോഗിക സോഷ്യൽ…

30 mins ago

അയർലണ്ടിൽ 150-ലധികം സ്കൂളുകൾക്ക് ബോംബ് ഭീഷണി ഇമെയിൽ

പൊതുമേഖലാ പണിമുടക്ക് നടന്ന അതേ ദിവസം ഭീഷണി സന്ദേശം; ഗാർഡ അന്വേഷണം ആരംഭിച്ചു അയർലണ്ടിൽ 150-ലധികം സ്കൂളുകൾക്ക് ആക്രമണ ഭീഷണി…

2 hours ago

ജിദ്ദ വിമാനത്താവളത്തിൽ നിന്ന് കാണാതായ മലയാളി നഴ്സ് സൗദി പൊലീസ് കസ്റ്റഡിയിൽ

സൗദി: ജിദ്ദ വിമാനത്താവളത്തിൽ നിന്ന് കാണാതായ മലയാളി നഴ്സ് ഫിലോമിനയെ സൗദി പൊലീസ് കസ്റ്റഡിയിലെടുത്തതായി റിപ്പോർട്ട്. വയനാട് സുൽത്താൻ ബത്തേരി…

20 hours ago

ശക്തമായ കാറ്റും കനത്ത മഴയും; അയർലണ്ടിൽ ഏഴ് കൗണ്ടികളിൽ യെല്ലോ അലേർട്ട്

വെള്ളപ്പൊക്കത്തിനും യാത്രാതടസ്സങ്ങൾക്കും സാധ്യത അയർലണ്ടിന്റെ പടിഞ്ഞാറൻ, വടക്കുപടിഞ്ഞാറൻ, തെക്കൻ മേഖലകളിൽ ശക്തമായ കാറ്റിനും കനത്ത മഴയ്ക്കും സാധ്യതയുള്ളതിനാൽ ഏഴ് കൗണ്ടികളിൽ…

22 hours ago

അയർലണ്ടിൽ 3 ലക്ഷത്തിലധികം പൊതുമേഖലാ ജീവനക്കാർ പണിമുടക്കിൽ; സ്കൂൾ, ആശുപത്രി സേവനങ്ങൾ തടസ്സപ്പെട്ടു

അയർലണ്ടിൽ ശമ്പളക്കരാർ സംബന്ധിച്ച തർക്കം രൂക്ഷമായതോടെ രാജ്യവ്യാപകമായി മൂന്ന് ലക്ഷത്തിലധികം പൊതുമേഖലാ ജീവനക്കാർ പണിമുടക്കിൽ. അധ്യാപകർ, നഴ്‌സുമാർ, ഡോക്ടർമാർ, സിവിൽ…

23 hours ago

ജെസ്സിയും കാർത്തിക്കും വീണ്ടും സ്‌ക്രീനിൽ.! ‘വിണ്ണൈത്താണ്ടി വരുവായാ’യുടെ പ്രണയനിമിഷങ്ങളുമായി മാൾട്ടയിൽ മലയാളി സുഹൃത്തുക്കളുടെ സോങ് റീക്രിയേഷൻ

ചില സിനിമകൾ കാലം എത്ര കഴിഞ്ഞാലും മനസ്സിൽ നിന്ന് മായില്ല. അതിലെ കഥാപാത്രങ്ങളും പ്രണയനിമിഷങ്ങളും പാട്ടുകളും വീണ്ടും വീണ്ടും ഓർത്തെടുക്കാൻ…

1 day ago