Ireland

കാവൻ ഇന്ത്യൻ അസോസിയേഷന് പുതിയ ഭരണസമിതി ചുമതലയേറ്റു

കാവൻ: 2009 മുതൽ അയർലണ്ടിലെ കാവൻ കൗണ്ടിയിൽ ഇന്ത്യൻ സമൂഹത്തിൽ പ്രവർത്തിച്ചു വരുന്ന കാവൻ ഇന്ത്യൻ അസോസിയേഷൻ (CIA) ന് വേണ്ടി പുതിയ ഭരണസമിതി അംഗങ്ങളെ തിരഞ്ഞെടുത്തു. പ്രവാസത്തിനായി അയർലണ്ടിൽ  എത്തിയിരിക്കുന്ന ഇന്ത്യൻ സമൂഹത്തിനായി പ്രവർത്തി വർഷത്തിൽ വിവിധങ്ങളായ പരിപാടികൾ ആണ് അവർ മുന്നോട്ട് വയ്ക്കുന്നത്. ശ്രീ. ബിജോ സഖറിയാസ് (പ്രസിഡന്റ്), ശ്രീമതി. മഞ്ജു ജോ (സെക്രട്ടറി), ശ്രീ. റ്റിനോജ് ജോർജ് (ട്രഷറർ), കമ്മിറ്റി അംഗങ്ങളായി   ശ്രീ. അജീഷ് സജി, ശ്രീ. അജി പി. റ്റി, ശ്രീമതി. ബെൻസി സ്മിനു, ശ്രീ. ബിബിൻ, ശ്രീ. ബിജോ മുളകുപാടം, ശ്രീ. ബിനു കൂത്രപ്പള്ളി, ശ്രീ. ഡാനി വർഗീസ്, ശ്രീ. ഫിൽജിൻ ജോർജ്, ശ്രീ. ജെബിൻ ജോസഫ്, ശ്രീ. ജിൻസൺ, ശ്രീ. ജിതിൻ ഷാജി, ശ്രീമതി മാർട്ടീന ചാക്കോ, ശ്രീ. പ്രണൂബ് കുമാർ, ശ്രീ. റെജു ഇമ്മാനുവേൽ, ശ്രീ. റെനി ജോസഫ്, ശ്രീ. റിജോ അബ്രഹാം, ശ്രീ. സാജൻ ദേവസ്യ, ശ്രീ. സജു അബ്രഹാം, ശ്രീ. സെബിൻ, ശ്രീ. ഷിജോ അലക്സ്, ശ്രീ. സിതോഷ്‌, ശ്രീമതി. ശ്രുതി, ശ്രീ. വിശ്വൻ എന്നിവരെ തെരഞ്ഞെടുത്തു.

പ്രവാസ സമൂഹത്തിൽ ജീവിക്കുന്ന നമ്മുടെ കുട്ടികൾക്കായി കിഡ്സ് ഫെസ്റ്റ് (11/04/2023), കാവനിലെ ഇന്ത്യൻ സമൂഹത്തെ ഉൾപ്പെടുത്തി കൊണ്ടുള്ള കാവൻ ഡേ (22/04/ 2023), പുരുഷന്മാർക്കായി മാത്രമുള്ള മെൻസ് ഡേ (12/05/2023), വിവിധങ്ങളായ നാടൻ രുചി വിഭവങ്ങൾ ഒരുക്കികൊണ്ടു ഫുഡ് ഫെസ്റ്റ് (28/06/2023), അയർലണ്ടിലെ പ്രകൃതി രമണീയത ആസ്വദിക്കുന്നതിനുവേണ്ടിയും കുടുംബങ്ങൾ തമ്മിലുള്ള ബന്ധങ്ങൾ ഊട്ടിഉറപ്പിക്കുന്നതിനു വേണ്ടി ഫാമിലി പികിനിക് (13/07/2023), മലയാളീകളുടെ ദേശിയ ഉത്സവമായ ഓണത്തിന്റെ ഓർമ്മകൾ ഉണർത്തുവാനും അത് നമ്മുടെ വളർന്നുവരുന്ന തലമുറക്ക് പകർന്ന് നൽകുവാനും മായി ഓണാഘോഷം 2023 (18/08/2023), സ്ത്രീകൾക്കായി മാത്രമായുള്ള ലേഡീസ് ഔട്ട് (08/09/2023), ക്രിസ്തുമസ് കരോൾ(Dec 15, 16, 22, 23), ക്രിസ്തുമസ് ന്യൂ ഇയർ ആഘോഷം (28/12/2023) എന്നി പരിപാടികൾ ഈ വർഷം നടത്തുന്നതായി ഭാരവാഹികൾ അറിയിച്ചു.

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക

https://chat.whatsapp.com/De2emmwfTnFCeEkD6XWBtJ

Sub Editor

Recent Posts

മാസപ്പടിക്കേസിൽ നിയമോപദേശം; പിണറായി വിജയനും പി.എ.മുഹമ്മദ് റിയാസിനുമെതിരെ കേസെടുക്കാം

തിരുവനന്തപുരം: സി.എം.ആർ.എൽ മാസപ്പടിക്കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയനും മുൻ മന്ത്രി പി.എ. മുഹമ്മദ് റിയാസിനുമെതിരെ ഇ.ഡി. നൽകിയ കത്തിന്റെ…

15 hours ago

ടീനേജ് റോം കോം കഥയുമായിഇൻഡ്യൻ സിനിമയുടെ നാലാമതു ചിത്രംആരംഭിച്ചു

പ്ലസ് വൺ പ്ലസ് ടൂ ക്ലാസ്സിലെ ടീനേജ് പ്രായക്കാരായ കുട്ടികളെ കേന്ദീകരിച്ചു കൊണ്ട് പൂർണ്ണമായും ഒരു റോം കോം ചിത്രത്തിന്…

17 hours ago

Help to Buy Scheme: നികുതി ഇളവ് €50,000 ആക്കാൻ ഭവനമന്ത്രിയുടെ നീക്കം

അയർലൻഡിൽ ആദ്യമായി വീട് വാങ്ങുന്നവർക്ക് നൽകുന്ന Help to Buy നികുതി ഇളവ് €30,000ൽ നിന്ന് €50,000 ആയി ഉയർത്തണമെന്ന…

17 hours ago

അയർലണ്ടിൽ 16 വയസ്സുകാർക്ക് €100 കൾച്ചർ വൗച്ചർ; അടുത്ത ബജറ്റിൽ പ്രഖ്യാപനം

അയർലൻഡിലെ 16 വയസ്സുള്ള എല്ലാ കൗമാരക്കാർക്കും കലാ-സാംസ്കാരിക പരിപാടികൾക്കായി ചെലവഴിക്കാനാകുന്ന 100 യൂറോയുടെ കൾച്ചർ വൗച്ചർ നൽകാൻ സർക്കാർ ഒരുങ്ങുന്നു.…

19 hours ago

ലൊക്കേഷൻ ഡാറ്റാ പ്രൈവസി ലംഘനം: ഗൂഗിളിന് 403 മില്യൺ യൂറോ പിഴ ചുമത്തി ഐറിഷ് DPC

ഉപയോക്താക്കളുടെ ലൊക്കേഷൻ ഡാറ്റ കൈകാര്യം ചെയ്തതിൽ യൂറോപ്യൻ യൂണിയന്റെ ഡാറ്റാ സംരക്ഷണ നിയമമായ GDPR ലംഘിച്ചെന്ന കണ്ടെത്തലിനെ തുടർന്ന് ഗൂഗിളിന്…

20 hours ago

‘പ്രിയതമൻ’ ശ്രീനാഥ് ഭാസി നായകൻ;തേജാ ലഷ്മി(കുഞ്ഞാറ്റ) നായിക

പ്രശസ്‌ത താരങ്ങളായ മനോജ് .കെ.ജയൻ- ഉർവ്വശി എന്നിവരുടെ മകൾ തേജാലഷ്മി (കുഞ്ഞാറ്റ) ആദ്യമായി അഭിനയിക്കുന്ന ചിത്രമാണ് പ്രിയതമൻ.റെജി പ്രഭാകരൻ സംവിധാനം…

21 hours ago