അയര്‍ലണ്ടില്‍ ചൈല്‍ഡ് കെയര്‍ ചെലവുകള്‍ മാസം തോറും 800 യൂറോ വരെയായി വര്‍ധിച്ചെന്ന് സര്‍ക്കാരിന്റെ കഴിഞ്ഞ വര്‍ഷത്തെ സെക്ടര്‍ പ്രൊഫൈല്‍ റിപ്പോര്‍ട്ട്. നഗരങ്ങളില്‍ താമസിക്കുന്നവര്‍ക്ക് കുട്ടികളെ പരിപാലിക്കുന്നത് വലിയ ബാധ്യതയാകുമെന്നും ഗ്രാമപ്രദേശങ്ങളിലും സ്ഥിതി വ്യത്യസ്തമല്ലെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. ചൈല്‍ഡ് കെയര്‍ ഫീസ് ആഴ്ചയില്‍ ശരാശരി 186.84 യൂറോയാണെന്ന് റിപ്പോര്‍ട്ട് പറയുന്നു. പാര്‍ട്ട് ടൈം ചൈല്‍ഡ് കെയറിന് 110.92 യൂറോയും സെഷണലിനായി 74.20 യൂറോയുമാണ്. 2019/20 നെ അപേക്ഷിച്ച് എല്ലാത്തരം കെയറുകള്‍ക്കും വര്‍ധനവുണ്ടായിട്ടുണ്ട്.
സ്വകാര്യ സ്ഥാപനങ്ങളില്‍ ഫീസുകളില്‍ വന്‍ വര്‍ധനവാണുണ്ടായത്. ഫുള്‍ ഡേ കെയറിന് 10 ശതമാനവും പാര്‍ട്ട് ടൈമിന് 24 ശതമാനവും സെഷനല്‍ കെയറിന് 16 ശതമാനവും ഫീസ് ഇവിടെ കൂടുതലാണിതെന്ന് റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നു. നഗര-ഗ്രാമ പ്രദേശങ്ങള്‍ തമ്മിലും ഫീസില്‍ വലിയ വ്യത്യാസവുമുണ്ട്. നഗരങ്ങളില്‍ ഗ്രാമങ്ങളേക്കാള്‍ ചെലവു കൂടുതലാണ്. ഫുള്‍ ഡേ കെയറിന് 10%, പാര്‍ട്ട് ടൈമിന് 9%, സെഷനല്‍ കെയറിന് 6% എന്നിങ്ങനെയാണ് ഫീസുകളിലെ വ്യത്യാസം.
ശിശു സംരക്ഷണ മേഖലയിലെ ഉയരുന്ന ചെലവുകള്‍ കുറയ്ക്കുന്നതില്‍ സര്‍ക്കാരിന്റെ ഇടപെടല്‍ ഉണ്ടാകുമെന്നാണ് കരുതുന്നത്. ഒക്ടോബറിലെ ബജറ്റില്‍ ഇതു സംബന്ധിച്ച പ്രഖ്യാപനമുണ്ടായേക്കും.
ശിശുസംരക്ഷണ രംഗത്തെ വര്‍ധിച്ച ചെലവുകള്‍ നിയന്ത്രിക്കുന്നതിനും മെച്ചപ്പെട്ട സേവനം ഉറപ്പാക്കുന്നതിനും 221 മില്യണ്‍ യൂറോയുടെ കോര്‍ ഫണ്ടിംഗ് സ്ട്രീം നടപ്പാക്കുമെന്നും ചൈല്‍ഡ് കെയര്‍ തൊഴിലാളികള്‍ക്ക് മികച്ച സേവനവേതന വ്യവസ്ഥകളും ഫണ്ടിംഗ് ഉറപ്പാക്കുമെന്നും കുട്ടികളുടെ മന്ത്രി റോഡറിക് ഒ ഗോര്‍മാന്‍ പറഞ്ഞു.
സെർവിക്കൽ ക്യാൻസറിനുള്ള പരിശോധനകൾ വീട്ടിൽ തന്നെ ചെയ്യാവുന്ന സെർവിക്കൽ സ്മിയർ പരിശോധനകൾ HSE ആരംഭിക്കുന്നു. സെർവിക്സിലെ പ്രീ-കാൻസറസ് സെൽ മാറ്റങ്ങളും…
മോഹൻലാലിൻ്റെ മകൾ വിസ്മയാ മോഹൻലാലിനെ നായികയാക്കി ജൂഡ് ആൻ്റെണി ജോസഫ് സംവിധാനം ചെയ്യുന്ന തുടക്കം എന്ന ചിത്രത്തിൻ്റെ ചിത്രീകരണം നവംബർ…
ബ്ലാഞ്ചാർഡ്‌സ്‌ടൗൺ സെന്ററിന്റെ 7,000 കാർ പാർക്കിംഗ് സ്ഥലങ്ങളിൽ ചാർജുകളും നിയന്ത്രണങ്ങളും ഏർപ്പെടുത്തണമെന്ന ഉടമകളുടെ അപേക്ഷയ്‌ക്കെതിരെ പ്രദേശവാസികളുടെ പ്രതിഷേധം ശക്തമാകുന്നു. കഴിഞ്ഞ…
താരകപ്രൊഡക്ഷൻസിൻ്റെ ബാനറിൽ കിരൺ നാരായണൻ സംവിധാനം ചെയ്യുന്ന "റിവോൾവർ റിങ്കോ" എന്ന ചിത്രത്തിൻ്റെ ടൈറ്റിൽ പ്രശസ്ത താരങ്ങളായ ദുൽഖർ സൽമാൻ,…
ലിമെറിക്ക്: ലിമെറിക്കിൽ പീസ് കമ്മീഷണറായി ജോജോ ദേവസിയെ സർക്കാർ നിയമിച്ചു.അയര്‍ലണ്ടിലെ ലിമെറിക്കിൽ താമസിക്കുന്ന കൊരട്ടി,തിരുമുടിക്കുന്ന് ചിറയ്ക്കൽ ദേവസ്സി-ത്രേസ്യ ദമ്പതികളുടെ മകനായ…
അനധികൃത കുടിയേറ്റം തടയാനുള്ള കർശന നീക്കങ്ങളുമായി യു.കെ സർക്കാർ. അനധികൃത ബോട്ടുകളിലും മറ്റും രാജ്യത്തെത്തുന്ന അഭയാർത്ഥികൾക്ക് സ്ഥിര താമസ അനുമതി…