Ireland

സെലിൻ ചാക്കോ രചനയും സംഗീതവും നിർവഹിച്ച് മൃദുല വാര്യർ ആലപിച്ച ക്രിസ്തീയ ഭക്തിനിർഭരഗാനം വെള്ളിയാഴ്ച് റിലീസ് ചെയ്യുന്നു

അയർലൻഡ് നിവാസിയായ സെലിൻ ചാക്കോ രചനയും സംഗീതവും നിർവഹിച്ച് പ്രശസ്ത ചലച്ചിത്ര പിന്നണി ഗായിക മൃദുല വാര്യർ ആലപിച്ച മനോഹര ക്രിസ്തീയ ഭഗതിഗാനം വെള്ളിയാഴ്ച റിലീസ് ചെയ്യുന്നു. 

സെലിൻ ചാക്കോയുടെ ജീവിത സ്വപ്നത്തിന്റെ തന്നെ ഒരു നാഴികക്കല്ലാണ് ഈ ഗാനം. ഒത്തിരി നാളുകളായി  കണ്ട സ്വപ്ന സാക്ഷാത്ക്കാരത്തിന്റേയും അതിനായി ചിലവഴിച്ച വിലപ്പെട്ടതും ആസ്വാദകരവുമായ കാലത്തിന്റെയും മധുരം നുണയുന്ന സന്തോഷത്തോടെയാണ് സെലിൻ ചാക്കോ ഈ ഗാനം പ്രേഷകരുടെ മുന്നിലേക്ക് എത്തിക്കുന്നത്.

ചെറുപ്പം മുതൽക്കേ തന്നെ പാട്ടുകളോടും, ഈണങ്ങളോടും ആലാപനത്തോടുമുല്ല അതിയായ താല്പര്യവും അതിലുപരി ദൈവസ്നേഹത്തോടും ദൈവം ചെയ്ത നന്മകളോടുമുള്ള കൗതുകവും ഇത്തരത്തിലുള്ള ഒരു കലാ മേഖലയിലേക്ക് തൻറെ പേരുകൂടി എഴുതി ചേർക്കുവാൻ സെലിൻ ചാക്കോയ്ക്ക് മുതൽക്കൂട്ടാകുകയായിരുന്നു. ഈ ഗാനം എഴുതുകയും അതിനനുയോജ്യമായ ഈണം നൽകുകയും ചെയ്ത സെലിൻ ഗാനങ്ങൾ ആലപിക്കാനും കഴിവുള്ള ഒരു കലാകാരികൂടിയാണ്. 

ലൊഫ്റ്റിൻ . പി. ജെ( പ്രൊജെക്ട് കോഓർഡിനേറ്റർ), അമൽ രാജു&അമോസ് .ടി.ജി(ഡി.ഓ.പി), സിറിൽ റപ്പായി(എഡിറ്റ്), ജിൻസൺ വർഗീസ്(പ്രോഗ്രാമിങ്), അരുൺ നായർ(ഡിസൈൻ) എന്നിവരാണ് വെള്ളിയാഴ്ച നാലുമണിയോടെ പ്രേഷകരിലേക്കെത്തിക്കുന്ന ഈ ക്രിസ്തീയ ഭക്തിനിർഭര ഗാനത്തിന്റെ പിന്നണിയിൽ പ്രവർത്തിച്ചിരിക്കുന്നത്.

Newsdesk

Recent Posts

അയർലണ്ടിന്റെ മണ്ണിൽ കേരളത്തനിമയുടെ ചുവടുകൾ; DMA ഓണവേദിയിൽ കൈയടി നേടി തിരുവാതിര

ഡ്രോഗഡ ഇന്ത്യൻ അസോസിയേഷൻ (DMA)യുടെ നേതൃത്വത്തിൽ നടന്ന ഈ വർഷത്തെ ഓണാഘോഷം കേരളത്തിന്റെ സംസ്കാരവും പാരമ്പര്യവും പ്രവാസി സമൂഹത്തിന്റെ കൂട്ടായ്മയും…

4 hours ago

“കുറ്റം എന്നായാലും മറ നീക്കി പുറത്തുവരും”പൊലീസ് ഡിപ്പാർട്ട്മെൻ്റിൻ്റെ ഉള്ളറകളിലൂടെ’ പ്രഥമ ദൃഷ്‌ട്യാ കുറ്റക്കാർ’ ടീസർ എത്തി

പൊലീസ് ഡിപ്പാർട്ട്മെൻ്റിന് ചില നടപടി ക്രമങ്ങളുണ്ട്. നീതിനിർവ്വഹണത്തിനും, കേസ് തെളിയിക്കുന്നതിനുമൊക്കെ ഈ നടപടിക്രമങ്ങൾ പല രീതിയിലായി കടന്നു വരും.ഷഹദ് സംവിധാനം…

5 hours ago

ഡബ്ലിനിൽ ഇന്ത്യൻ നൃത്തത്തിന്റെ വർണവിരുന്ന്; ‘Nrithya 2026’ ഒക്ടോബർ 24ന്

ഇന്ത്യൻ നൃത്തകലയുടെ വൈവിധ്യവും സൗന്ദര്യവും ഒരേ വേദിയിൽ അവതരിപ്പിക്കുന്ന ‘Nrithya 2026 – An Indian Dance Festival’ ഒക്ടോബർ…

8 hours ago

EU മന്ത്രിമാരുടെ യോഗം: വിക്ലോയിൽ താൽക്കാലിക ഗതാഗത നിയന്ത്രണം

ഡ്രൂയിഡ്സ് ഗ്ലെനിൽ പ്രതിരോധ, വിദേശകാര്യ മന്ത്രിമാരുടെ യോഗങ്ങൾ; റോഡുകളിൽ സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കി യൂറോപ്യൻ യൂണിയൻ പ്രതിരോധ, വിദേശകാര്യ മന്ത്രിമാരുടെ…

8 hours ago

മെസ്സി പടിയിറങ്ങി.. രാജ്യാന്തര ഫുട്ബോളിൽ നിന്ന് ഔദ്യോഗികമായി വിരമിക്കൽ പ്രഖ്യാപിച്ചു

ബ്യൂണസ് അയേഴ്സ് : അർജിന്റീന സൂപ്പർ താരം ലയണൽ മെസ്സി രാജ്യാന്തര ഫുട്ബോളിൽ നിന്ന് ഔദ്യോഗികമായി വിരമിക്കൽ പ്രഖ്യാപിച്ചു. 21…

1 day ago

സ്റ്റേറ്റ് പിന്തുണയുള്ള പുതിയ ഇൻവെസ്റ്റ്മെന്റ് അക്കൗണ്ടുകൾ; നിശ്ചിത പരിധിവരെ നികുതിയില്ല

അയർലണ്ടിൽ വ്യക്തിഗത നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതിനായി സർക്കാർ അവതരിപ്പിക്കുന്ന പുതിയ സ്റ്റേറ്റ് പിന്തുണയുള്ള ഇൻവെസ്റ്റ്മെന്റ് അക്കൗണ്ടുകളിൽ നിശ്ചിത പരിധിവരെ നികുതി ഈടാക്കില്ല.…

1 day ago