Ireland

‘ഉറപ്പാണ് LDF’- സാംസ്കാരിക സംവാദം ഞായറാഴ്ച; സാംസ്കാരിക നായകൻമാർ എൽഡിഎഫ് യുകെ & അയർലണ്ട് വേദിയിലെത്തുന്നു

മലയാളത്തിലെ പ്രമുഖരായ സാംസ്കാരിക നായകൻമാരെ അണിനിരത്തി എൽഡിഎഫ് യുകെ & അയർലണ്ട് നാളെ (മാർച്ച് 7 ഞായർ) സാംസ്കാരിക  സംവാദം സംഘടിപ്പിക്കുന്നു. എന്തുകൊണ്ട് കേരളത്തിൽ ഇടതുമുന്നണി സർക്കാരിൻ്റെ തുടർഭരണം ആവശ്യമാണ് എന്ന് പ്രമുഖ സാഹിത്യകാരന്മാരായ സക്കറിയ,സച്ചിദാനന്ദൻ,സുനിൽ പി ഇളയിടം എന്നിവർ പ്രവാസികളുമായുള്ള സംവാദത്തിൽ വിശദീകരിക്കും. മലയാള  സാഹിത്യമേഖലയിലെ കുലപതികൾ  ഒന്നിച്ചണിനിരക്കുന്ന സംവാദത്തിൽ”ഉറപ്പാണ് LDF ” എന്ന ഇടതുമുന്നണി പ്രചാരണ മുദ്രാവാക്യത്തിന്റെ പ്രസക്തി സംവാദവിഷയമാവും.

കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ മേൽനോട്ടത്തിൽ സിപിഐഎം യുകെ & അയർലണ്ട് ഘടകമായ AIC, കേരളാ കോൺഗ്രസ്സ്(എം)  പ്രവാസി സംഘടനയായ  പ്രവാസി കേരള കോൺഗ്രസ്സ്, മറ്റു ഇടതുപക്ഷ ജനാധിപത്യ മുന്നണി ഘടകകഷികൾ എന്നിവർ ചേർന്നാണ് എൽഡിഎഫ് യുകെ & അയർലണ്ട് രൂപീകരിച്ചത് .
സിപിഐഎം നേതാവ് എം.വി ഗോവിന്ദൻ കേരളാകോൺഗ്രസ് നേതാവ് റോഷി അഗസ്റ്റിൻ  പങ്കെടുത്ത പൊതുയോഗത്തിലാണ് യുകെയിലെയും അയർലണ്ടിലെയും  ഇടതുമുന്നണിയുടെ പ്രചാരണ പ്രവർത്തനങ്ങൾ ഉത്ഘാടനം ചെയ്തത്.

ധനമന്ത്രി  തോമസ് ഐസക്ക്, തോമസ് ചാഴികാടൻ എം.പി തുടങ്ങി പ്രമുഖരായ നേതാക്കളുമായും പ്രവാസികൾക്ക് സംവദിക്കാനുള്ള വേദി ഒരുക്കിയിരുന്നു. തുടർന്നും വൈവിധ്യമാർന്ന പരിപാടികളാണ് ഇടതുമുന്നണി പ്രചാരണത്തിന്റെ ഭാഗമായി ഒരുങ്ങുന്നത്.   തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ,രശ്മിത രാമചന്ദ്രൻ തുടങ്ങിയവർ പങ്കെടുക്കുന്ന വനിതാ സമ്മേളനം, പ്രമുഖ മാദ്ധ്യമ പ്രവർത്തകർ പങ്കെടുക്കുന്ന  മാദ്ധ്യമ സെമിനാർ തുടങ്ങിയ പരിപാടികൾ വരുന്ന ആഴ്ചകളിൽ നടത്തുന്നുണ്ട്.

Zoom മീറ്റിങ് പ്ലാറ്റ്‌ഫോമിൽ ഓൺലൈൻ ആയി നടക്കുന്ന പരിപാടി AIC ഫേസ്ബുക്ക് പേജിലും ലൈവായി വീക്ഷിക്കാവുന്നതാണ്.

Newsdesk

Recent Posts

അയർലണ്ടിലെ റെസിഡൻഷ്യൽ പ്രോപ്പർട്ടി നിരക്കുകൾ 7.5% വർദ്ധിച്ചു

സെൻട്രൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസിന്റെ (സിഎസ്ഒ) പുതിയ കണക്കുകൾ പ്രകാരം, സെപ്റ്റംബർ വരെയുള്ള കാലയളവിൽ അയർലണ്ടിലെ വീടുകളുടെ വില 7.6 ശതമാനം…

18 mins ago

DROGHEDA INDIAN ASSOCIATION (DMA) വയനാട് ഒരു കുടുംബത്തിന്റെ വീട് എന്ന സ്വപ്നം യാഥാർത്ഥ്യമാകുന്നു

DROGHEDA INDIAN ASSOCIATION (DMA) വയനാട് ഒരു കുടുംബത്തിന്റെ വീട് എന്ന സ്വപ്നം യാഥാർത്ഥ്യമാകുന്നു. DMA യുടെ ഇരുപതാം വാർഷികം…

3 hours ago

ഗ്ലോബൽ റീട്ടെയിൽ മർച്ചന്റ്സ് അയർലണ്ടിന്റെ (GRMAI) ആദ്യ യോഗം ഡബ്ലിനിൽ നടന്നു

ഡബ്ലിൻ: അയർലണ്ടിലെ റീട്ടെയിൽ രംഗത്ത് ഒരു പുതിയ അധ്യായം തുറന്ന്, ഗ്ലോബൽ റീട്ടെയിൽ മർച്ചന്റ്സ് അസോസിയേഷൻ, അയർലണ്ട് (GRMAI) തന്റെ…

4 hours ago

Abel’s Garden Open House; ഉദ്ഘാടനം ജനുവരി 25ന്

കേരളത്തിലെ ആദ്യത്തെ ഇക്കിഗായ്-ഇൻസ്പയേർഡ് റിട്ടയർമെന്റ് വില്ലേജായ തൊടുപുഴയിലെ Abel’s Garden ന്റെ ആദ്യത്തെ മോഡൽ വില്ലയുടെ ഓപ്പൺ ഹൗസ് 2025…

4 hours ago

അയർലണ്ടിലെ ഇന്ത്യൻ സമൂഹത്തിന്റെ സംരക്ഷണത്തിനായി പ്രത്യേക ഗാർഡ യൂണിറ്റ്

ഭീകരതയ്‌ക്കെതിരായ പോരാട്ടത്തിൽ അയർലൻഡ് ഇന്ത്യയ്‌ക്കൊപ്പം ഉറച്ചുനിൽക്കുന്നുവെന്നും ഇന്ത്യൻ പൗരന്മാർക്കെതിരായ ആക്രമണങ്ങൾ വർദ്ധിച്ചതിനെത്തുടർന്ന് ഇന്ത്യൻ സമൂഹത്തെ സംരക്ഷിക്കുന്നതിനും പിന്തുണയ്ക്കുന്നതിനുമായി പ്രത്യേക ഗാർഡ…

1 day ago

ആനന്ദ് ടി. വി. ഡയറക്ടർ ശ്രീകുമാറിന് വേൾഡ് മലയാളി കൗൺസിൽ പ്രവാസി രത്‌ന അവാർഡ്, രാജു കുന്നക്കാടിന് കലാരത്ന പുരസ്‌കാരം

ബെൽഫാസ്റ്റ്: നോർത്തേൺ അയർലണ്ടിലെ വേൾഡ് മലയാളി കൗൺസിൽ ബെൽഫാസ്റ്റ് പ്രൊവിൻസിന്റെ പ്രവർത്തനോദ്ഘാടനം നവംബർ 21 വെള്ളിയാഴ്ച വൈകിട്ട് 5 ന്…

1 day ago