Ireland

വിദ്യാർഥികൾക്കുള്ള Curiosity ’22 മത്സരങ്ങൾ നവംബറിൽ

അയർലന്റിലെ വിദ്യാർത്ഥികൾക്കായി Pedals Ireland സംഘടിപ്പിക്കുന്ന Curiosity ’22 നവംബർ 8 മുതൽ 13 വരെ നടക്കും. ഒരാഴ്ചക്കാലം നീണ്ടുനിൽക്കുന്ന പരിപാടിയിൽ അയർലന്റിലെ വിവിധ കൗണ്ടികളിൽ നിന്ന് നിരവധി കുട്ടികൾ പങ്കെടുക്കും. സമാപന ദിവസം നവംബർ 13 ന് പ്രശസ്ത ചിന്തകനും സാംസ്കാരിക പ്രവർത്തനുമായ ശ്രീ എം എൻ കാരശ്ശേരി കുട്ടികളോടൊപ്പം പങ്കെടുത്ത് മത്സരങ്ങൾ വീക്ഷിക്കും. തുടർന്ന് വൈകിട്ട് 6 മണിക്ക് Palmerstown (D20K248) St. Lorcan’s Boys National School – ൽ
നടക്കുന്ന സമാപന സമ്മേളനം അദ്ദേഹം ഉദ്‌ഘാടനം ചെയ്യും. തദ്ദവസരത്തിൽ വിജയികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്യൂമെന്നും സംഘാടകർ അറിയിച്ചു.

മാനവികത, സാമൂഹിക- പരിസ്ഥിതിക മേഖലകളിൽ ശാസ്ത്രീയ മനോവൃത്തി പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യവുമായി പ്രവർത്തിച്ചു തുടങ്ങുന്ന Pedals Ireland സംഘടിപ്പിക്കുന്ന Curiosity ’22 വിദ്യാർത്ഥികൾക്കായി വിവിധ വിഷയങ്ങളിൽ മത്സരങ്ങളുടെ ആദ്യഘട്ടത്തിനുള്ള അപേക്ഷ നിശ്ചിത ദിവസത്തിനകം താഴെ കാണുന്ന email -ൽ രജിസ്റ്റർ ചെയ്യണം. രജിസ്ട്രേഷനുള്ള അവസാന തീയതി 30 ഒൿടോബർ 2022. റജിസ്ട്രേഷൻ സൗജന്യമായിരിക്കും.

പ്രൈമറി സ്കൂൾ & സെക്കൻഡറി സ്കൂൾ എന്നീ തലങ്ങളിൽ പോസ്റ്റർ മേക്കിങ്, (Poster Making) ആർട്ടിക്കിൾ (Article) , പ്രസംഗം (Elocution) എന്നീ മേഖലകളിൽ ആണ് മത്സരം സംഘടിപ്പിക്കുന്നത്. ആർട്ടിക്കിളിൽ പങ്കെടുക്കുന്ന കുട്ടികൾ നവംബർ 8 നു മുൻപ് പൂർത്തിയായ ആർട്ടിക്കിൾ സബ്മിറ്റ് ചെയ്യണം.

വിഷയങ്ങളും തീയതികളും ചുവടെ കൊടുത്തിരിക്കുന്നു.

Primary School level.
Poster Making: Birds in Ireland. (A3 size Page, Draw or collage, Submit in person on 13/11/22.)

Article competition: “Seasons” (600-900 words)
(Submit the completed article with reference by 8th of November)

Elocution competition: “Pros and Cons of electronic gadgets uses.” (5 mins)
On stage 13/11/22

Secondary School competitions.

Poster making: “Anthropogenic Climate change”.
( A3 size Page, Draw or collage, Submit in person on 13/11/22.)

Article: “Democracy Today”. (1800-2600 words)
(Submit the completed article with reference by 8th of Nov.)

Elocution competition: War and Peace / Global Peace. (7 mins)
On stage 13/11/22

ശാസ്ത്രീയ ചിന്തകളെ വളർത്തുന്ന ഇത്തരം പരിപാടികളിൽ പങ്കെടുക്കുന്നതിന് കുട്ടികളെ പ്രത്യേകം പ്രോത്സാഹിപ്പിക്കണം എന്ന് അഭ്യർത്ഥിക്കുന്നു.

സ്ഥലം , (D20K248) St. Lorcan’s Boys National School , Palmerstown
സമയം : കുട്ടികളുടെ മത്സരങ്ങൾ ഞായർ 13 നവംബർ 2 മണി മുതൽ
പൊതുസമ്മേളനം : ഞായർ 13 നവംബർ വൈകിട്ട് 6 മണി മുതൽ

For more information contact.
Binu Daniel- 0894052681
Belbi Mol -089 499 0951
pedalsireland@gmail.com

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക

https://chat.whatsapp.com/KJDcHpwITwRG3nWGZdZGwu

Sub Editor

Recent Posts

ഗൾഫിലെയും മിഡിൽ ഈസ്റ്റിലെയും ഐറിഷ് പൗരന്മാർക്ക് ജാഗ്രതാ നിർദ്ദേശം

ഗൾഫിലെയും മിഡിൽ ഈസ്റ്റിലെയും ദുരിതബാധിത പ്രദേശങ്ങളിലുള്ള ഐറിഷ് പൗരന്മാർക്ക് യാത്രാ നിർദ്ദേശം നൽകി വിദേശകാര്യ മന്ത്രാലയം. പ്രാദേശിക മാധ്യമങ്ങളിലെ സംഭവവികാസങ്ങൾ…

3 hours ago

പശ്ചിമേഷ്യൻ സംഘർഷം നാലാം ദിനത്തിലേക്ക്; ഹോർമൂസ് കടലിടുക്ക് അടച്ചു

പശ്ചിമേഷ്യൻ സംഘർഷം നാലാം ദിനത്തിലേക്ക് കടന്നതോടെ ഹോർമൂസ് കടലിടുക്ക് അടച്ച് ഇറാൻ. കടക്കാൻ ശ്രമിക്കുന്ന കപ്പലുകൾ കത്തിക്കുമെന്ന് മുന്നറിയിപ്പ്. എണ്ണവില…

9 hours ago

ഡബ്ലിൻ- മിഡിൽ ഈസ്റ്റ് വിമാന സർവീസുകൾ റദ്ദാക്കി

ഡബ്ലിൻ വിമാനത്താവളത്തിൽ നിന്ന് മിഡിൽ ഈസ്റ്റിലെ വിമാനത്താവളങ്ങളിലേക്ക് ഇന്ന് സർവീസ് നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ സർവീസുകളും എയർലൈനുകൾ റദ്ദാക്കി. റദ്ദാക്കിയ…

22 hours ago

Vista Career Solutions ഗ്രൂപ്പ് ഡയറക്ടർ ലാലു പോളിന്റെ മാതാവ് നിര്യാതയായി

അയർലണ്ടിലെ പ്രമുഖ റിക്രൂട്ടിങ് ഏജൻസി Vista Career Solutions ഗ്രൂപ്പിന്റെ ഡയറക്ടർ ലാലു പോളിന്റെ മാതാവ് ലീല്ലി പോൾ അന്തരിച്ചു.…

24 hours ago

ഒമാൻ തീരത്ത് ഇറാന്റെ കനത്ത ആക്രമണം; ഇന്ത്യാക്കാരനടക്കം കൊല്ലപ്പെട്ടു

മനാമ: ഒമാൻ തീരത്ത് സുൽത്താൻ ഖാബൂസ് തുറമുഖത്തിന് സമീപം കപ്പലിന് നേരെ ഇറാന്റെ കനത്ത ആക്രമണം. സ്ഫോടകവസ്തുക്കൾ നിറച്ച ഡ്രോൺ…

1 day ago

പോർമുഴക്കം എ. ബി. ബിനിലിൻ്റെ തമിഴ് ചിത്രം; വടിവേലു നായകൻ

പൊങ്കാല എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ഏ. ബി. ബിനിൽ തമിഴിലേക്ക് പ്രവേശിക്കുന്നു.പോർമുഴക്കം എന്ന ചിത്രമാണ് ബിനിൽ സംവിധാനം ചെയ്യുന്നത്. വടിവേലുവാണ്…

1 day ago