Ireland

അയർലണ്ട് മലയാളികൾക്ക് ഓണ രുചിക്കൂട്ടുമായി Daily Delight; സദ്യ കോമ്പോ കിറ്റുകൾ ഇപ്പോൾ ബുക്ക്‌ ചെയ്യാം

പൊന്നോണത്തെ വരവേൽക്കാൻ ലോകമെമ്പാടുമുള്ള മലയാളികൾ ഒരുക്കങ്ങൾ തുടങ്ങിക്കഴിഞ്ഞു. പൂക്കളവും പുത്തനുടുപ്പും ഓണാഘോഷങ്ങളും പൊന്നോണസദ്യയും ചേർന്ന് തിരുവോണ ദിനം കെങ്കേമമാക്കാനുള്ള തിരക്കിലാണ് അയർലണ്ടിലെ മലയാളി സമൂഹവും. എന്നാൽ, തിരക്കേറിയ ആഘോഷത്തിനിടയിൽ ഓണസദ്യ ഒരുക്കാനുള്ള ടെൻഷന് പരിഹാരവുമായി എത്തിയിരിക്കുകയാണ് Daily Delight.

Join GNN24X7 IRELAND Whatsapp Group 🔗 https://chat.whatsapp.com/HCHNSM0uwJ54sRAzNI1ur2

ഉപ്പേരി, പപ്പടം തുടങ്ങി സ്വാദിഷ്ടമായ വിവിധ സദ്യവിഭവങ്ങളും രണ്ട് കൂട്ടം പായസവും ഉൾപ്പെടെ ആകെ 22 ഇനങ്ങളടങ്ങിയ സമ്പൂർണ ഓണസദ്യയാണ് Daily Delight ഒരുക്കിയിരിക്കുന്നത്. കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കുമൊപ്പം ഓണസദ്യയുടെ രുചി ആസ്വദിക്കാൻ സൗകര്യമൊരുക്കുന്ന അഞ്ചുപേർക്കും മൂന്നുപേർക്കും കഴിക്കാവുന്ന കോമ്പോ ഓണസദ്യ കിറ്റുകൾ ലഭ്യമാണ്. അയർലണ്ടിലെ വിവിധ ഭാഗങ്ങളിലുള്ള ഏഷ്യൻ സ്റ്റോറുകളിൽ Daily Delight ഓണസദ്യ കിറ്റുകൾ ലഭ്യമാകും. മിതമായ സ്റ്റോക്കാണ് ഒരുക്കിയിരിക്കുന്നതെന്നതിനാൽ ഓണസദ്യ ഉറപ്പാക്കാൻ നിങ്ങളുടെ ഓർഡർ മുൻകൂട്ടി ബുക്ക് ചെയ്യുക.

1990-കളിൽ സുഗന്ധവ്യഞ്ജനങ്ങളുടെയും മസാലകളുടെയും കയറ്റുമതിയിലൂടെ അമേരിക്കയിൽ വിദേശ പ്രവർത്തനങ്ങൾക്ക് തുടക്കമിട്ട Daily Delight, മൂന്ന് പതിറ്റാണ്ടിലേറെ നീണ്ട യാത്രയിൽ ഇന്ന് അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധേയമായ ഭക്ഷ്യബ്രാൻഡായി വളർന്നിരിക്കുകയാണ്. അമേരിക്കയ്ക്ക് പുറമെ യൂറോപ്പിലെയും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെയും ഉപഭോക്താക്കൾക്ക് ഇന്ത്യൻ ഭക്ഷണത്തിന്റെ തനതായ രുചി എത്തിക്കുന്നതിൽ ബ്രാൻഡ് ശക്തമായ സാന്നിധ്യമാണ് നേടിയിരിക്കുന്നത്.

അന്താരാഷ്ട്ര നിലവാരങ്ങളെ മറികടക്കുന്ന ഗുണമേന്മ, പ്രകൃതിദത്തമായ രുചിയോടും മണത്തോടുമുള്ള പ്രതിബദ്ധത എന്നിവയാണ് Daily Delight ഉൽപ്പന്നങ്ങളുടെ പ്രധാന പ്രത്യേകതകൾ. പരമ്പരാഗത ഇന്ത്യൻ വിഭവങ്ങളുടെ യഥാർത്ഥ രുചി എളുപ്പത്തിൽ ഭക്ഷണമേശയിലെത്തിക്കുക എന്ന ലക്ഷ്യത്തോടെ നിരവധി ഫ്രോസൺ റെഡി-ടു-ഈറ്റ് വിഭവങ്ങളും വൃത്തിയാക്കി മുറിച്ചെടുത്ത ഫ്രോസൺ പച്ചക്കറികളും കമ്പനി വിപണിയിലെത്തിക്കുന്നു.

നാട്ടിൽനിന്ന് ആയിരക്കണക്കിന് കിലോമീറ്റർ അകലെയായിരിക്കുമ്പോഴും, ഓണസദ്യയുടെ മണവും രുചിയും മലയാളികളുടെ മനസ്സിൽ ഉണർത്തുന്നത് നാടിന്റെ ഓർമ്മകളാണ്. ഇത്തവണ തിരുവോണത്തിന് അടുക്കളയിലെ തിരക്കുകൾ ഒഴിവാക്കി, കുടുംബാംഗങ്ങളോടും സുഹൃത്തുക്കളോടും ഒപ്പം ഒരു സമ്പൂർണ ഓണസദ്യ ആസ്വദിക്കാൻ Daily Delight ഓണസദ്യ കിറ്റുകൾ നിങ്ങൾക്ക് മികച്ച ഓപ്ഷൻ തന്നെയായിരിക്കും.

Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S

Follow Us on Instagram!
GNN24X7 IRELAND :
🔗 https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==

Newsdesk

Recent Posts

അയർലണ്ട് ബജറ്റ് ഇന്ന്: നികുതി, പെൻഷൻ, ഭവനം, ചൈൽഡ് കെയർ—പ്രതീക്ഷകൾ ഏറെ

അയർലണ്ടിന്റെ 2027 സാമ്പത്തിക വർഷത്തേക്കുള്ള ബജറ്റ് ഇന്ന് ഡെയിൽ എയറനിൽ അവതരിപ്പിക്കും. ജീവിതച്ചെലവ്, നികുതി, സാമൂഹിക ക്ഷേമം, ശിശുപരിചരണ ചെലവ്,…

1 hour ago

2027ലെ നിങ്ങളുടെ യാത്രകൾ ഇനി നേരത്തെ പ്ലാൻ ചെയ്യാം; €300 മുതൽ അഡ്വാൻസ് ബുക്കിംഗ് സൗകര്യവുമായി Oscar Travel

അയർലണ്ടിൽ നിന്ന് 2027ലെ യാത്രകൾ നേരത്തെ തന്നെ പ്ലാൻ ചെയ്യുന്നവർക്ക് മികച്ച ബാഗേജ് അലവൻസുകളും കസ്റ്റമൈസ്ഡ് ട്രാവൽ പാക്കേജുകളുമായി Oscar…

16 hours ago

37,000 അടിയിൽ നിന്നും 9,000 അടിയിലേക്ക്.! അയർലണ്ടിന് മുകളിൽ ബ്രിട്ടീഷ് എയർവേസ് വിമാനത്തിൽ Emergency

അയർലണ്ട്: ലണ്ടനിൽ നിന്ന് അമേരിക്കയിലെ ചിക്കാഗോയിലേക്ക് പുറപ്പെട്ട British Airways വിമാനം അയർലണ്ടിന് മുകളിലൂടെ പറക്കുന്നതിനിടെ എമർജൻസി പ്രഖ്യാപിച്ചു. BA295…

16 hours ago

വധുവിനെ തേടുന്നു

 കാനഡയിൽ പിആർ  ലഭിച്ച 28 വയസ്സുള്ള  കത്തോലിക്ക യുവാവിനായി വധുവിനെ തേടുന്നു. Qualification: Bachelor of technology(computer science) Postgraduate…

17 hours ago

മലയാളികളുടെ എം.ജി ഗാൽവേയിൽ; ആട്ടവും പാട്ടുമായി ‘KONDATTAM’ നവംബർ 13ന്

മലയാളികളുടെ എക്കാലത്തെയും പ്രിയഗായകൻ MG ശ്രീകുമാർ ഗാൽവേയിലെത്തുന്നു. സംഗീതവും ആഘോഷവും ഒരുമിക്കുന്ന ‘KONDATTAM – Music Beyond Borders’ നവംബർ…

19 hours ago

ഫ്രാൻസിൽ വിദ്യാർത്ഥി പ്രക്ഷോഭം രൂക്ഷം; 500-ലധികം സ്കൂളുകൾ അടച്ചിടും

സ്കൂളുകളിലെ അധ്യാപക ക്ഷാമം, മോശം അടിസ്ഥാനസൗകര്യങ്ങൾ, അമിതമായ പഠനസമയം, ക്ലാസ് മുറികളിലെ തിരക്ക് തുടങ്ങിയ വിഷയങ്ങൾ ഉയർത്തിപ്പിടിച്ച് ഫ്രാൻസിൽ ആരംഭിച്ച…

1 day ago