Ireland

ആഗ്നസ് കൊടുങ്കാറ്റ് നാളെ കരതൊടും; വിവിധ കൗണ്ടികളിൽ അതിശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത

ആഗ്നസ് കൊടുങ്കാറ്റ് അയർലണ്ടിന് മുകളിൽ വടക്കോട്ട് നീങ്ങുന്നതിനാൽ നാളെ ചില സ്ഥലങ്ങളിൽ കനത്ത മഴയും ശക്തമായ കാറ്റുമുണ്ടാകും. ഇതിന്റെ ഫലമായി സ്പോട്ട് വെള്ളപ്പൊക്കത്തിന് സാധ്യതയുണ്ടെന്നും മെറ്റ് ഐറിയൻ പറഞ്ഞു. കിഴക്ക്, തെക്ക് ഭാഗങ്ങളിൽ അതിശക്തമായ കാറ്റിന് സാധ്യത. കിഴക്കൻ, തെക്ക് തീരങ്ങളിൽ ഉയർന്ന തിരമാലകൾക്കും, തീരപ്രദേശത്ത് വെള്ളപ്പൊക്കത്തിനും സാധ്യതയുണ്ട്. Status Yellow wind and rain warnings രാവിലെ 7 മണിക്ക് പ്രാബല്യത്തിൽ വരും.

കാർലോ, ഡബ്ലിൻ, കിൽകെന്നി, വെക്‌സ്‌ഫോർഡ്, വിക്ലോ, കോർക്ക്, കെറി, വാട്ടർഫോർഡ് എന്നീ കൗണ്ടികൾക്ക് മഴ മുന്നറിയിപ്പ് നൽകി. ലെയ്‌ൻസ്റ്ററിനും മൺസ്റ്ററിനും വിൻഡ് അലേർട്ട് ബാധകമാണ്. യാത്രാക്ലേശം, വൈദ്യുതി മുടക്കം, മരങ്ങൾ കടപുഴകി വീണത്, തീരപ്രദേശത്തെ വെള്ളപ്പൊക്കം, മോശം ദൃശ്യപരത എന്നിവയ്ക്ക് സാഹചര്യങ്ങൾ കാരണമാകുമെന്ന് കാലാവസ്ഥാ നിരീക്ഷകൻ പറഞ്ഞു.രണ്ട് മുന്നറിയിപ്പുകളും നാളെ അർദ്ധരാത്രി വരെ ബാധകമായിരിക്കും.

കിഴക്ക്, തെക്ക് തീരപ്രദേശങ്ങളിൽ സ്റ്റാറ്റസ് ഓറഞ്ച് മറൈൻ മുന്നറിയിപ്പ് ഉണ്ട്. വടക്കൻ അയർലൻഡിന് സ്റ്റാറ്റസ് യെല്ലോ കാറ്റ് മുന്നറിയിപ്പും നൽകിയിട്ടുണ്ട്.നാളെ ഉച്ചയ്ക്ക് 12 മുതൽ വ്യാഴാഴ്ച രാവിലെ 7 വരെ ഇത് നിലവിലുണ്ടാകും. ആഗ്നസ്, സീസണിലെ ആദ്യത്തെ കൊടുങ്കാറ്റാണ്. നോർത്തേൺ അയർലൻഡിൽ താരതമ്യേന കുറഞ്ഞ സമയത്തിനുള്ളിൽ 30 മില്ലീമീറ്ററിൽ കൂടുതൽ മഴ ലഭിക്കുമെന്ന് മെറ്റ് ഓഫീസ് വക്താവ് സ്റ്റീഫൻ ഡിക്സൺ പറഞ്ഞു.

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

Newsdesk

Recent Posts

സണ്ണി മാളിയേക്കലിന്റെ പുതിയ നോവലെറ്റ് ‘ഐ ആം ആൻ ഓർഫൻ’ പ്രകാശനത്തിനൊരുങ്ങുന്നു

അമേരിക്കയിലെ ടെക്സസിൽ സ്ഥിരതാമസമാക്കിയ പ്രവാസി എഴുത്തുകാരൻ സണ്ണി മാളിയേക്കലിന്റെ പുതിയ നോവലെറ്റ് "ഐ ആം ആൻ ഓർഫൻ" (I Am…

40 mins ago

ഹോർമോൺ സാന്നിധ്യം കണ്ടെത്തി; യുഎസിൽ 51,000-ത്തിലധികം ടൂത്ത് പേസ്റ്റുകളും മൗത്ത് വാഷുകളും പിൻവലിച്ചു

അരിസോണ:യുഎസിൽ കുട്ടികൾക്കും മുതിർന്നവർക്കുമായി നിർമ്മിച്ച 51,762 യൂണിറ്റ് ടൂത്ത് പേസ്റ്റുകളും മൗത്ത് വാഷുകളും വിപണിയിൽ നിന്ന് പിൻവലിച്ചു. സാമ്പിളുകളിൽ ഹോർമോണുകളുടെ…

51 mins ago

അഭിഭാഷകനെ കൊലപ്പെടുത്തിയ കേസിൽ പ്ലാസ്റ്റിക് സർജന് വധശിക്ഷ

ഫ്ലോറിഡ: ഫ്ലോറിഡയിൽ അഭിഭാഷകൻ സ്റ്റീവൻ കോസിയെ കൊലപ്പെടുത്തിയ കേസിൽ പ്ലാസ്റ്റിക് സർജൻ ഡോ. തോമാസ് കൊസോവ്സ്കിക്ക് കോടതി വധശിക്ഷ വിധിച്ചു.…

1 hour ago

മൂന്ന് വയസ്സുകാരന് കാൻസർ ചികിത്സ നിഷേധിച്ചു; ക്രൂരയായ അമ്മയ്ക്കെതിരെ കൊലപാതകക്കുറ്റം

മിസോറി:കാൻസർ രോഗബാധിതനായ മൂന്ന് വയസ്സുകാരന് വർഷങ്ങളോളം ചികിത്സ നിഷേധിച്ചതിനെത്തുടർന്ന് കുട്ടി മരിച്ച സംഭവത്തിൽ അമ്മയ്ക്കെതിരെ കൊലപാതകക്കുറ്റം ചുമത്തി. അമേരിക്കയിലെ മിസോറിയിലുള്ള…

3 hours ago

തിരഞ്ഞെടുപ്പ് കമ്മീഷനെയും വിദേശനയത്തെയും വിമർശിച്ച് രാഹുൽ ഗാന്ധി; മറുപടിയുമായി ബിജെപി

ഷിക്കാഗോ: ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻ ഭരണകക്ഷിയായ ബിജെപിയുമായി ചേർന്ന് പ്രവർത്തിക്കുകയാണെന്നും അന്താരാഷ്ട്ര തലത്തിൽ ഇന്ത്യയുടെ സ്വാധീനം കുറഞ്ഞുവരികയാണെന്നും ലോക്‌സഭാ പ്രതിപക്ഷ…

3 hours ago

ഡബ്ലിനിലെ താമസക്കാർക്കുള്ള പാർക്കിങ് പെർമിറ്റ് നിരക്ക് 30% വർധിപ്പിക്കുന്നു; പുതിയ നിരക്ക് ജനുവരി മുതൽ

അയർലണ്ടിലെ ഡബ്ലിൻ നഗരത്തിൽ താമസക്കാർക്ക് അനുവദിക്കുന്ന റെസിഡന്റ്സ് പാർക്കിങ് പെർമിറ്റിന്റെ നിരക്ക് 2027 ജനുവരി മുതൽ 30 ശതമാനം വർധിപ്പിക്കും.…

22 hours ago