ഡബ്ലിൻ :അയർലണ്ടിലെ ഡബ്ലിൻ റിസോഴ്സ് സെന്ററിൽ നടന്ന വർണ്ണാഭമായ ചടങ്ങിൽ കെ എം മാണി സാഹിത്യ രത്ന പുരസ്‌കാരം, സംസ്കാരവേദി സംസ്ഥാന പ്രസിഡണ്ട് ഡോ. വർഗീസ് പേരയിൽ ഏറ്റുവാങ്ങി.പ്രവാസി കേരള കോൺഗ്രസ് എം പ്രസിഡണ്ട് രാജു കുന്നക്കാട്ടിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം സൗത്ത് ഡബ്ലിൻ ഡെപ്യൂട്ടി മേയറും, മുൻ ഐറിഷ് പാർലമെന്റ് അംഗവുമായ ജോന റ്റഫി ഉൽഘാടനം ചെയ്തു.
അയർലണ്ട് മലയാളികൾ ആതുരസേവന രംഗത്തും, മറ്റ് മേഖലകളിലും ചെയ്യുന്ന സേവനങ്ങൾ പ്രശംസനീയമാണെന്ന് ജോന റ്റഫി പറഞ്ഞു. ഇന്ത്യൻ രാഷ്രീയത്തിൽ മഹാനായ കെ എം മാണിയുടെ സ്മരണ എന്നും നിലനിൽക്കട്ടെ എന്നും പുരസ്‌കാരം ലഭിച്ച ഡോ വർഗീസ് പേരയിലിനെ അഭിനന്ദിക്കുന്നതായും ജോന റ്റഫി പറഞ്ഞു.
മെമെന്റൊയും,25000 രൂപയും അടങ്ങുന്ന പുരസ്‌കാരം ഡോ വർഗീസ് പേരയിൽ ജോന റ്റഫിയിൽ നിന്നും ഏറ്റുവാങ്ങി.ഒരു വിദേശ രാജ്യത്തുവച്ച് ഈ പുരസ്‌കാരം ഏറ്റു വാങ്ങാൻ കഴിഞ്ഞത് തന്റെ ജീവിതത്തിലെ അവിസ്മരണീയമായ ഒരു അനുഭവമാണെന്ന് മറുപടി പ്രസംഗത്തിൽ ഡോ വർഗീസ് പേരയിൽ പറഞ്ഞു.
ഡബ്ലിൻ ഓർത്തഡോൿസ് സഭാ വൈദികനും, സാഹിത്യകാരനുമായ ഫാ എബ്രഹാം കോശി, ഒ ഐ സിസി പ്രസിഡണ്ട് ലിങ്ക്വിൻസ്റ്റാർ, ക്രാന്തി എക്സിക്യൂട്ടീവ് അംഗം വർഗീസ് ജോയി, കേരള ഹൗസ് കോ ഓർഡിനേറ്റർ റോയ് കുഞ്ചലക്കാട്ട്, ലൂക്കൻ മലയാളി ക്ലബ് പ്രസിഡണ്ട് റെജി കുര്യൻ എന്നിവർ ആശംസകൾ നേർന്നു. ഷൈബു ജോസഫ് സ്വാഗതവും, ഷാജി ആര്യമണ്ണിൽ നന്ദിയും പറഞ്ഞു. പരിപാടികൾക്ക് സണ്ണി പാലക്കത്തടത്തിൽ,സിറിൽ തെങ്ങുംപള്ളിൽ,സെബാസ്റ്റ്യൻ കുന്നുംപുറം, മാത്യൂസ് കുര്യാക്കോസ്, ജോസ് മത്തായി തുടങ്ങിയവർ നേതൃത്വം നൽകി.നിരവധി പേർ ചടങ്ങിൽ പങ്കെടുത്തു.
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb
പശ്ചിമേഷ്യൻ സംഘർഷം നാലാം ദിനത്തിലേക്ക് കടന്നതോടെ ഹോർമൂസ് കടലിടുക്ക് അടച്ച് ഇറാൻ. കടക്കാൻ ശ്രമിക്കുന്ന കപ്പലുകൾ കത്തിക്കുമെന്ന് മുന്നറിയിപ്പ്. എണ്ണവില…
ഡബ്ലിൻ വിമാനത്താവളത്തിൽ നിന്ന് മിഡിൽ ഈസ്റ്റിലെ വിമാനത്താവളങ്ങളിലേക്ക് ഇന്ന് സർവീസ് നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ സർവീസുകളും എയർലൈനുകൾ റദ്ദാക്കി. റദ്ദാക്കിയ…
അയർലണ്ടിലെ പ്രമുഖ റിക്രൂട്ടിങ് ഏജൻസി Vista Career Solutions ഗ്രൂപ്പിന്റെ ഡയറക്ടർ ലാലു പോളിന്റെ മാതാവ് ലീല്ലി പോൾ അന്തരിച്ചു.…
മനാമ: ഒമാൻ തീരത്ത് സുൽത്താൻ ഖാബൂസ് തുറമുഖത്തിന് സമീപം കപ്പലിന് നേരെ ഇറാന്റെ കനത്ത ആക്രമണം. സ്ഫോടകവസ്തുക്കൾ നിറച്ച ഡ്രോൺ…
പൊങ്കാല എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ഏ. ബി. ബിനിൽ തമിഴിലേക്ക് പ്രവേശിക്കുന്നു.പോർമുഴക്കം എന്ന ചിത്രമാണ് ബിനിൽ സംവിധാനം ചെയ്യുന്നത്. വടിവേലുവാണ്…
വിവാദപരമായ പുതിയ വാടക നിയമങ്ങൾ മാർച്ച് 1 മുതൽ പ്രാബല്യത്തിൽ വന്നു. ഭവന വിതരണം വർദ്ധിപ്പിക്കേണ്ടത് അത്യാവശ്യമായതിനാലാണ് പുതിയ നിയമം…