Ireland

ഡോ. വർഗീസ് പേരയിലിന് കെ എം മാണി ‘സാഹിത്യ രത്‌ന’ പുരസ്‌കാരം

ഡബ്ലിൻ : കേരള പ്രവാസി കോൺഗ്രസ്‌ എം അയർലണ്ട് ഏർപ്പെടുത്തിയ കെ എം മാണി സാഹിത്യ രത്‌ന പുരസ്കാരത്തിന് സംസ്കാരവേദി സംസ്ഥാന പ്രസിഡണ്ട്‌ ഡോ വർഗീസ് പേരയിൽ അർഹനായി.സാഹിത്യ, സാംസ്‌കാരിക, വിദ്യാഭ്യാസ രംഗത്തെ മികച്ച സംഭവനകൾക്കാണ് പുരസ്‌കാരം.25000 രൂപയും, മെമെന്റൊയും അടങ്ങുന്നതാണ് പുരസ്‌കാരം.
അടൂർ സെന്റ് സിറിൽസ് കോളേജ് മുൻ പ്രിൻസിപ്പലായും  മുൻ കേരള യൂണിവേഴ്സിറ്റി സിൻ ഡിക്കേറ്റ് അംഗമായും പ്രവർത്തിച്ചിട്ടുള്ള അദ്ദേഹം നിരവധി ഗ്രന്ഥങ്ങളുടേയും കർത്താവാണ്.കേരള കോൺഗ്രസ്‌ എം സംസ്ഥാന സ്റ്റീയറിങ് കമ്മിറ്റി അംഗമാണ്.
സെപ്റ്റംബർ  3 ന് അയർലണ്ടിലെ ഡബ്ലിനിൽ ചേരുന്ന സമ്മേളനത്തിൽ, മുൻ അയർലണ്ട് പാർലമെന്റ് അംഗവും, സൗത്ത് ഡബ്ലിൻ ഡെപ്യൂട്ടി മേയറുമായ ജോന റ്റഫി പുരസ്‌കാരം നൽകുമെന്ന് പ്രസിഡണ്ട്‌ രാജു കുന്നക്കാട്ട്, സെക്രട്ടറി ഷാജി ആര്യമണ്ണിൽ, ട്രഷറർ  സിറിൽ തെങ്ങുംപള്ളിൽ എന്നിവർ അറിയിച്ചു.വിവിധ സാമൂഹ്യ, സാംസ്‌കാരിക, രാഷ്ട്രീയ നേതാക്കൾ പങ്കെടുക്കും.

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക

https://chat.whatsapp.com/FWXGyNLHsfRD9YSOuav2LU

Sub Editor

Recent Posts

22 വർഷത്തെ ജയിൽവാസം; നിരപരാധിയെന്ന് കണ്ട് ടെക്സസ് സ്വദേശിനിയെ വിട്ടയച്ചു

ടെക്സാസ് :തെറ്റായ കുറ്റാരോപണത്തെത്തുടർന്ന് 22 വർഷം ജയിലിൽ കഴിഞ്ഞ 54-കാരിയായ കാർമെൻ മെജിയ എന്ന സ്ത്രീയെ കോടതി നിരപരാധിയെന്ന് പ്രഖ്യാപിച്ച്…

16 hours ago

ഡെമോക്രാറ്റിക് പ്രൈമറി; ഇൽഹാൻ ഒമറിനെതിരെ അഭിഭാഷക ജൂലി, പോരാട്ടം കൂടുതൽ കടുപ്പിക്കും

മിനസോട്ട: മിനസോട്ടയിൽ നിന്നുള്ള പ്രമുഖ ഡെമോക്രാറ്റിക് പ്രതിനിധി ഇൽഹാൻ ഒമറിനെതിരെ പ്രൈമറി തിരഞ്ഞെടുപ്പിൽ മുൻ നീതിന്യായ വകുപ്പ് (DOJ) അഭിഭാഷക…

16 hours ago

ഡാളസ്സിന് സമീപം ഫോർണിയിൽ വാഹനാപകടം; ഒരാൾ മരിച്ചു

ഫോർണി: ഡാളസ്സിനു സമീപം ഫോർണി യു.എസ്. 80 ഹൈവേയിലുണ്ടായ വൻ അപകടത്തിൽ ഒരാൾ മരിച്ചു. വ്യാഴാഴ്ച രാവിലെ 7:50-ഓടെയാണ് ഒരു…

16 hours ago

സാൻജോയുടെ മരണത്തിൽ ദുരൂഹത; സംശയ നിഴലിൽ ഭാര്യയും ആൺ സുഹൃത്തും

ഡബ്ലിനിൽ മലയാളി യുവാവിനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയതിൽ ഗുരുതര ആരോപണങ്ങളുമായി കുടുംബം രംഗത്ത്. ഡിപെൻഡൻഡ് വീസയിൽ ഡബ്ലിനിൽ എത്തിയ…

19 hours ago

അയർലണ്ടിൽ 200 തൊഴിലവസരങ്ങൾ പ്രഖ്യാപിച്ച് AI കമ്പനി Anthropic

യുഎസ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) കമ്പനിയായ ആന്ത്രോപിക് അയർലണ്ടിൽ 200 തൊഴിലവസരങ്ങൾ കൂടി സൃഷ്ടിക്കാനുള്ള പദ്ധതികൾ പ്രഖ്യാപിച്ചു.2024-ൽ കമ്പനി ഡബ്ലിനിൽ…

21 hours ago

യു.എസ് സർവകലാശാലയിൽ വെടിവെപ്പ്; അക്രമിയെ വിദ്യാർത്ഥികൾ വധിച്ചു, ഭീകരാക്രമണമെന്ന് എഫ്.ബി.ഐ

വർജീനിയ: അമേരിക്കയിലെ വർജീനിയയിലുള്ള ഓൾഡ് ഡൊമിനിയൻ യൂണിവേഴ്‌സിറ്റിയിൽ വ്യാഴാഴ്ച രാവിലെ നടന്ന വെടിവെപ്പിൽ അധ്യാപകൻ കൊല്ലപ്പെട്ടു. വിദ്യാർത്ഥികൾ ചേർന്ന് കീഴ്പ്പെടുത്തിയ…

22 hours ago