Ireland

ഡബ്ലിനിൽ ഗാർഡ, നഴ്‌സ്, ടീച്ചർ എന്നിവരുൾപ്പെടെയുള്ള അവശ്യ തൊഴിലാളികൾക്കായി 46 റെന്റൽ അപാർട്ട്മെന്റ്സ് 1,710 യൂറോ മുതൽ

ഡബ്ലിനിലെ ഗൂഗിളിന്റെ ബോളണ്ട്സ് മിൽസ് ക്വാർട്ടറിലെ നാൽപ്പത്തിയാറ് അപ്പാർട്ടുമെന്റുകൾ ഗാർഡായികൾ, നഴ്‌സുമാർ, അധ്യാപകർ എന്നിവരുൾപ്പെടെയുള്ള പ്രധാന തൊഴിലാളികൾക്ക് കുറഞ്ഞ വാടകയിൽ ലഭ്യമാക്കുന്നു. മാർക്കറ്റ് നിരക്കിനേക്കാൾ 36 ശതമാനം വരെ കുറഞ്ഞ നിരക്കിൽ അപ്പാർട്ടുമെന്റുകൾ വാഗ്ദാനം ചെയ്യും. 35 ടു ബെഡ് യൂണിറ്റുകൾ പ്രതിമാസം €1,710-നും, പത്ത് ത്രീ ബെഡ് യൂണിറ്റുകൾ €1,850-നും, ഒരു വലിയ ത്രീ ബെഡ് അപ്പാർട്ട്മെന്റ് €2,100-നും വാടകയ്ക്ക് ലഭിക്കും.

അപേക്ഷകർ അവശ്യ തൊഴിലാളികളായിരിക്കണം. ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസം, പൊതു സുരക്ഷ, അടിസ്ഥാന സൗകര്യങ്ങൾ തുടങ്ങിയ മേഖലകളിൽ അവശ്യ സേവനങ്ങൾ നൽകുന്നവർക്കാണ് അവസരം. കൂടാതെ കുറഞ്ഞത് അഞ്ച് വർഷമെങ്കിലും ഡബ്ലിനിൽ താമസിക്കുകയോ ജോലി ചെയ്യുന്നവരോ ആയിരിക്കണം.ഡബ്ലിൻ 4 ലെ ബാരോ സ്ട്രീറ്റിൽ സ്ഥിതി ചെയ്യുന്ന ഈ വീടുകളിൽ നവീകരിച്ച പൈതൃക കെട്ടിടങ്ങളുടെയും പുതിയ വീടുകളും ഉൾപ്പെടുന്നു. അപേക്ഷകൾ ഫെബ്രുവരി 19 മുതൽ രണ്ടാഴ്ച വരെ സ്വീകരിക്കും.

Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

Newsdesk

Recent Posts

ലെറ്റർകെന്നിയിൽ ലാസ്യ കലാക്ഷേത്രയുടെ പ്രൊഫഷണൽ ഭരതനാട്യം ക്ലാസുകൾക്ക് തുടക്കം

ലെറ്റർകെന്നി: ഇന്ത്യൻ ശാസ്ത്രീയ നൃത്തരൂപമായ ഭരതനാട്യത്തിന്റെ പാരമ്പര്യവും സൗന്ദര്യവും പുതുതലമുറയിലേക്ക് പകരുക എന്ന ലക്ഷ്യത്തോടെ ലെറ്റർകെന്നിയിൽ ലാസ്യ കലാക്ഷേത്രയുടെ പ്രൊഫഷണൽ…

38 mins ago

കിൽക്കെന്നി മലയാളി അസോസിയേഷന് നവനേതൃത്വം

കിൽക്കെന്നി (അയർലൻഡ്): അയർലൻഡിലെ പ്രമുഖ മലയാളി സാമൂഹിക സാംസ്കാരിക കൂട്ടായ്മകളിലൊന്നായ കിൽക്കെന്നി മലയാളി അസോസിയേഷന് (KMA) പുതിയ ഭരണസമിതി നിലവിൽ…

57 mins ago

അയർലണ്ടിൽ കത്തോലിക്കാ ബിഷപ്പുമാരുടെ എണ്ണം ഗണ്യമായി കുറയും; രൂപതകളുടെ പുനഃസംഘടനയ്ക്ക് സാധ്യത

അയർലണ്ടിലെ കത്തോലിക്കാ സഭയിൽ ബിഷപ്പുമാരുടെ എണ്ണം ഗണ്യമായി കുറയാൻ സാധ്യത. സഭയുടെ ഭരണസംവിധാനത്തിൽ വലിയ മാറ്റങ്ങൾ വരുത്തുന്നതിന്റെ ഭാഗമായാണ് ഈ…

2 hours ago

മൈക്രോസോഫ്റ്റിൽ വൻ മാറ്റത്തിന് നീക്കം; 60,000 ജീവനക്കാർക്ക് സ്വമേധയാ പിരിഞ്ഞു പോകാം

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) മേഖലയിലെ വൻ നിക്ഷേപങ്ങൾക്കും ചെലവ് നിയന്ത്രണത്തിനുമിടയിൽ ജീവനക്കാർക്ക് സ്വമേധയാ ജോലി വിടുന്നതിനുള്ള സാമ്പത്തിക പാക്കേജ് വാഗ്ദാനം…

3 hours ago

നിയമവിരുദ്ധ പടക്കങ്ങൾ വിപണിയിൽ വ്യാപകം; ഹാലോവീനിന് മുന്നോടിയായി ഗാർഡയുടെ മുന്നറിയിപ്പ്

ഹാലോവീൻ ആഘോഷങ്ങൾ അടുത്തിരിക്കെ, സുരക്ഷിതമല്ലാത്ത പടക്കങ്ങൾ വിപണിയിൽ വ്യാപകമായി ലഭിക്കുന്നതിനെതിരെ മുന്നറിയിപ്പുമായി അയർലണ്ടിലെ ഗാർഡ (Gardaí). ശക്തിയേറിയ പടക്കങ്ങളും തകരാറുള്ള…

23 hours ago

അയർലണ്ടിൽ സൗജന്യ ജിപി സേവനം ലഭിക്കുമോ? യോഗ്യത പരിശോധിക്കാൻ HSEയുടെ പുതിയ കാൽക്കുലേറ്റർ

അയർലണ്ടിൽ സൗജന്യമായി ജിപിയെ (GP) കാണാനുള്ള അർഹതയുണ്ടോ എന്ന് പൊതുജനങ്ങൾക്ക് എളുപ്പത്തിൽ പരിശോധിക്കാനായി പുതിയ ഓൺലൈൻ കാൽക്കുലേറ്റർ അവതരിപ്പിച്ച് ഹെൽത്ത്…

1 day ago