ഡബ്ലിന്‍: കോവിഡ്-19 കൂടുന്ന സാഹചര്യത്തില്‍, തലസ്ഥാനമായ ഡബ്ലിനില്‍ കൂടുതല്‍ നിയന്ത്രണങ്ങളും ശ്രദ്ധയും കര്‍ശനമാക്കണമെന്ന് ജനങ്ങളോട് അധികാരികള്‍ പ്രസ്താവിച്ചു. ഇന്ന് മാത്രം റിപ്പോര്‍ട്ട് ചെയ്ത കേസുകളില്‍ 326 കോവിഡ് രോഗികള്‍ കൂടി സംസ്ഥാനത്ത് സ്ഥിരീകരിച്ചിട്ടുണ്ട്. അധികമരണങ്ങളൊന്നും ദേശീയ പബ്ലിക് ഹെല്‍ത്ത് എമര്‍ജന്‍സി ടീം (എന്‍പിഎച്ച്) വെള്ളിയാഴ്ച റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
ഡബ്ലിനിലാണ് ഏറ്റവും കൂടുതല്‍ കേസുകള്‍ ഉള്ളത് 152. കോര്‍ക്ക് 32, ഡൊനെഗല്‍ 22, ഗാല്‍വേയ്ക്ക് 21 കേസുകള്‍. മീത്തില്‍ 15, കില്‍ഡെയറില്‍ 11, കെറിയില്‍ ഒമ്പത്, ലോത്ത്, വെസ്റ്റ്മീത്ത് എന്നിവിടങ്ങളില്‍ എട്ട്, ടിപ്പററി, ലിമെറിക്ക്, മായോയും വെക്‌സ്‌ഫോര്‍ഡില്‍ അഞ്ച് പേരും. ബാക്കി 25 എണ്ണം എട്ട് കൗണ്ടികളിലായി വ്യാപിച്ചിരിക്കുന്നു. ഫെബ്രുവരി അവസാനം മുതല്‍ അയര്‍ലണ്ടില്‍ ഏതാണ്ട് 34,315 വൈറസ് കേസുകള്‍ സ്ഥിരീകരിച്ചിട്ടുണ്ട്. നിലവില്‍ മരണമടഞ്ഞവരുടെ എണ്ണം 1,797 ആണ്.
വെള്ളിയാഴ്ചത്തെ കേസുകളില്‍ 162 പുരുഷന്മാരും സ്ത്രീകളില്‍ 152 ഉം ആണ്. 45 വയസ്സിന് താഴെയുള്ളവരാണ് 69 ശതമാനം കേസുകളും 49 എണ്ണം സാമൂഹിക സമ്പര്‍ക്കം മൂലം പരന്നതാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ”ഇന്ന് ഞാന്‍ എല്ലായിടത്തും ആളുകളോട് ആവശ്യപ്പെടുന്നത് ഇക്കാര്യം മാത്രമാണ്. കൂടുതല്‍ ജനങ്ങള്‍ ശ്ര്ദ്ധിക്കുക. പ്രത്യേകിച്ചും ഡൊനെഗലിലും ഡബ്ലിനിലും പൊതുജനാരോഗ്യ ഉപദേശങ്ങളില്‍ പ്രത്യേക ശ്രദ്ധ ചെലുത്തേണ്ടത് അത്യാവശ്യമാണ്,” ആക്ടിംഗ് ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ. റൊണാന്‍ ഗ്ലിന്‍ പറഞ്ഞു.
”നിങ്ങള്‍ കാണേണ്ടവര്‍ക്ക് മുന്‍ഗണന നല്‍കാനും നിങ്ങളുടെ സോഷ്യല്‍ നെറ്റ്വര്‍ക്കിന്റെ വലുപ്പം പരിമിതപ്പെടുത്താനും വരും ദിവസങ്ങളിലും ആഴ്ചകളിലും നിങ്ങളുടെ സാമൂഹിക കോണ്‍ടാക്റ്റുകള്‍ കുറയ്ക്കാനും വ്യക്തിപരമായ ഉത്തരവാദിത്തം സ്വയം റ്റെടുക്കാന്‍ ഞാന്‍ ഓരോ വ്യക്തിയോടും ആവശ്യപ്പെടുന്നു. അദ്ദേഹം കൂട്ടിചേര്‍ത്തു.
നിവിൻ പോളിയെ നായകനാക്കി മാജിക്ക് ഫ്രെയിംസിൻ്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച് അരുൺ വർമ്മ സംവിധാനം ചെയ്യുന്ന ബേബി ഗേൾ…
ഇ-സ്കൂട്ടർ അപകടങ്ങൾ വർദ്ധിച്ചതിനെത്തുടർന്ന്, വേഗത പരിധി ഉൾപ്പെടെയുള്ള നിയമങ്ങൾ കർശനമാക്കാനും പ്രായപൂർത്തിയാകാത്തവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കാനും സർക്കാർ ഒരുങ്ങുന്നു. ഇ-സ്കൂട്ടർ…
സെൻട്രൽ ബാങ്ക് ഓഫ് അയർലണ്ടിന്റെ പുതിയ ഡാറ്റ പ്രകാരം, ഐറിഷ് മോർട്ട്ഗേജ് നിരക്കുകൾ ഏകദേശം മൂന്ന് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന…
ക്യൂബ്സ് എന്റെർടൈൻ മെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് പോൾ ജോർജ് സംവിധാനം ചെയ്യുന്ന കാട്ടാളന് പുതിയ പോസ്റ്റർ എത്തി.…
നോർത്ത് ഡബ്ലിനിൽ, ജംഗ്ഷൻ 5-ൽ M50-ന് സമീപം, ടെസ്‌ല പുതിയ സെയിൽസ് ഷോറൂമും ഡെലിവറി സെന്ററും തുറക്കും. ഗ്രാന്റുകളും പുതിയ…
ബാങ്കോക്ക്: തായ്‌ലൻഡിൽ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് മുകളിലേക്ക് ക്രെയിൻ വീണുണ്ടായ അപകടത്തിൽ 28 പേർക്ക് ദാരുണാന്ത്യം. അപകടത്തിൽ 30 ഓളം പേർക്ക്…