Ireland

ക്രാന്തി കേന്ദ്ര സമ്മേളനത്തിന് ഡബ്ലിൻ ഒരുങ്ങുന്നു

ഡബ്ലിൻ: അയർലണ്ടിലെ ഇടതുപക്ഷ പുരോഗമ സാംസ്കാരിക സംഘടനയായ ക്രാന്തിയുടെ അഞ്ചാമത് കേന്ദ്ര സമ്മേളനത്തിന് ഡബ്ലിൻ ഒരുങ്ങുന്നു. 2025 ജനുവരി 11 ശനിയാഴ്ച സഖാവ്. സീതാറാം യെച്ചൂരി നഗറിൽ (സെൻ്റ് മാർക്സ് ജി.എ.എ ക്ലബ്, ഡബ്ലിൻ സൗത്ത്) വച്ച് നടക്കുന്ന

കേന്ദ്ര സമ്മേളനം  ഡബ്ലിൻ വെസ്റ്റ് ടി.ഡി യും, ഐറിഷ് സോഷ്യൽ പാർട്ടി അംഗവുമായ റൂത്ത് കോപ്പിംഗർ ഉൽഘാടനം ചെയ്തു സംസാരിക്കുന്നു.

രാവിലെ 10 മുതല് വൈകിട്ട് നാലു വരെ നടക്കുന്ന പരിപാടിയിൽ അയർലണ്ടിലെ പ്രമുഖ ഇടതു നേതാക്കൾ പങ്കെടുത്തു സംസാരിക്കും.  

  നവംബർ-ഡിസംബർ മാസങ്ങളിലായി ക്രാന്തിയുടെ യൂണിറ്റ് സമ്മേളനങ്ങൾ പൂർത്തിയാക്കിയശേഷമാണ് കേന്ദ്രസമ്മേളനം നടക്കുന്നത്.

വിവിധ യൂണിറ്റ് സമ്മേളനങ്ങളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികൾ കേന്ദ്രസമ്മേളനത്തിൽ പങ്കെടുക്കും. 

ക്രാന്തിയുടെ മുന്നോട്ടു ഉള്ള പ്രയാണത്തിന് സമ്മേളനം ദിശബോധം നൽകും. മുൻ വൈദ്യുതിവകുപ്പ് മന്ത്രി സഖാവ്. എം.എം.മണി, സി.പി.ഐ.എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം,  സഖാവ്. എം.സ്വരാജ്, സി.പി.ഐ.എം. സംസ്ഥാന കമ്മിറ്റി അംഗം സഖാവ് അഡ്വക്കേറ്റ് കെ.അനിൽകുമാർ  അയർലണ്ടിലെ ഇടതുനേതാക്കൾ, മിമിക്രി വേദികളിൽ നിന്നും സിനിമയിലെത്തി ഗിന്നസ് ബുക്കിലും  പേരെഴുതി ചേർത്ത നടൻ അജയകുമാർ എന്ന ഗിന്നസ് പക്രു, ഗസലുകളുടെ മാന്ത്രിക ശബ്ദം തീർക്കുന്ന അലോഷി ആഡംസ്, സിനിമ പിന്നണി ഗായകൻ അരുൺ ഗോപൻ തുടങ്ങി രാഷ്ട്രീയ കലാ സാംസ്കാരിക മേഖലകളിലെ പ്രമുഖർ ക്രാന്തിയുടെ അഞ്ചാമത് കേന്ദ്ര സമ്മേളനത്തിന് അഭിവാദ്യങ്ങൾ അർപ്പിച്ചു.

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

Sub Editor

Recent Posts

1.3 ബില്യൺ യൂറോയുടെ ഡബ്ലിൻ ഡ്രെയിനേജ് പ്രോജക്ടുമായി മുന്നോട്ട് പോകുമെന്ന് Uisce Éireann

ഭാവിയിൽ തലസ്ഥാനത്ത് ഭവന നിർമ്മാണത്തിന് നിർണായകമായ ഡബ്ലിൻ ഡ്രെയിനേജ് പ്രോജക്ടുമായി മുന്നോട്ടുപോകുമെന്ന് നിയമപരമായ കരാറിൽ എത്തിയതായി Uisce Éireann പ്രഖ്യാപിച്ചു.…

2 hours ago

ശക്തമായ മഴയും കാറ്റും; ഏഴ് കൗണ്ടികളിൽ യെല്ലോ അലേർട്ട്

രാജ്യത്തുടനീളമുള്ള നിരവധി കൗണ്ടികളിൽ ശക്തമായ മഴയും കാറ്റും ഉണ്ടാകുമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഡബ്ലിൻ, ലൗത്ത്, വാട്ടർഫോർഡ്, വെക്സ്ഫോർഡ്, വിക്ലോ എന്നീ…

16 hours ago

Kera Frozen Food Snacks–ന്റെ രുചിമികവുകൾ ആസ്വദിക്കാൻ ഒരു അപൂർവ്വ അവസരം

റോയൽ സ്‌പൈസ്‌ലാൻഡ് & KERA FOODS അവതരിപ്പിക്കുന്ന കേര ഫ്രോസൺ ഫുഡ് സ്‌നാക്ക്‌സ് ടേസ്റ്റിംഗ് ഇവന്റ് ഡ്രോഗ്ഹെഡയിലെ Royal SpiceLand-ൽ…

18 hours ago

ഡബ്ലിൻ സിറ്റിയിൽ നിന്ന് ഫിംഗ്ലാസിലേക്കുള്ള ബസ് റൂട്ടുകളിൽ മാറ്റം വരുത്തും

ഡബ്ലിൻ സിറ്റി സെന്ററിൽ നിന്ന് ഫിംഗ്ലാസ് ഏരിയയിലേക്കുള്ള ബസ് റൂട്ടുകളിൽ ഭേദഗതി വരുത്തുമെന്ന് നാഷണൽ ട്രാൻസ്പോർട്ട് അതോറിറ്റി അറിയിച്ചു.യാത്രക്കാരുടെയും പ്രാദേശിക…

19 hours ago

അഭിഷേകാഗ്നി ഡബ്ലിനിൽ

കഴിഞ്ഞ രണ്ട് ദശാബ്ദങ്ങളായി കേരള കത്തോലിക്ക സഭയിൽ ആത്മീയ ഉണർവിന് കാരണമായി ദൈവം ഉയർത്തിയ അഭിഷേകാഗ്നി വചന ശുശ്രൂഷ 2026…

1 day ago

ജനുവരി 1 മുതൽ ടെസ്‌കോ അയർലണ്ട് ജീവനക്കാരുടെ ശമ്പളം 3% വർധിക്കും

ടെസ്‌കോ അയർലൻഡ് തങ്ങളുടെ സ്റ്റോറുകളിലും വിതരണ കേന്ദ്രങ്ങളിലുമുള്ള മണിക്കൂർ വേതന തൊഴിലാളികൾക്ക് 2026 ജനുവരി 1 മുതൽ 3% ശമ്പള…

2 days ago