കുട്ടികളിൽ ശാസ്ത്രാവബോധം വളർത്തുക എന്ന ലക്ഷ്യത്തോടെ എസൻസ് അയർലണ്ട് സംഘടിപ്പിച്ച ശിൽപശാലയിലെ സയൻസ് ക്വിസ് മത്സരത്തിൽ ജൂനിയർ വിഭാഗത്തിൽ ഒന്നാം സമ്മാനം ബ്രയാന സൂസൻ വിനു വും, രണ്ടാം സമ്മാനം സിദ്ധാർത്ഥ് ബിജുവും മൂന്നാം സമ്മാനം മാധവ് സന്ദീപ് നമ്പ്യാരും കരസ്ഥമാക്കി. സെക്കൻഡറി വിഭാഗത്തിൽ സേയാ സെൻ , അൻജിക നായക് എന്നിവർ ഒന്നാം സ്ഥാനം പങ്കിട്ടു. രണ്ടാം സ്ഥാനം കാർത്തിക് ശ്രീകാന്ത് കരസ്ഥമാക്കിയപ്പോൾ തൊട്ടടുത്തുതന്നെ ആയി ജോയൽ സൈജു മൂന്നാം സ്ഥാനം നേടി.
കോവിഡ് മൂലം ഈ വർഷത്തെ ശില്പശാല ഓൺലൈനായി ആണ് സംഘടിപ്പിച്ചത്. ക്വിസ് മത്സരത്തിന് പുറമേ സയൻസ് ആർട്ടിക്കിൾ, സയൻസ് പ്രോജക്ട്, സയൻസ് പോസ്റ്റർ ഡിസൈനിങ് എന്നീ മത്സരങ്ങൾ കൂടി ഉണ്ടായിരുന്നു.
ഇവയുടെ വിലയിരുത്തൽ വിദഗ്ധസമിതി നടത്തിക്കൊണ്ടിരിക്കുന്നു. അതിലെ വിജയികളെ പിന്നീട് പ്രഖ്യാപിക്കുന്നതായിരിക്കും. വിജയികൾക്കുള്ള സമ്മാനവും സർട്ടിഫിക്കറ്റുകളും തുടർന്നുള്ള ദിവസങ്ങളിൽ കൈമാറും.
ശാസ്ത്രകൗതുകം വളർത്താൻ കുട്ടികൾക്ക് ലഭിച്ച മികച്ച ഒരു അവസരം ആയിരുന്നു ഇത് എന്ന് പല മാതാപിതാക്കളും അഭിപ്രായപ്പെട്ടു.
2027 ലെ ബജറ്റ് പ്രഖ്യാപനത്തിന് തുടക്കമായി. ധനകാര്യ മന്ത്രി സൈമൺ ഹാരിസ് ബഡ്ജറ്റ് അവതരണം ആരംഭിച്ചു. ബജറ്റിന്റെ മൊത്തം പാക്കേജ്…
ഡബ്ലിൻ: അയർലൻഡിലെ സീറോ മലബാർ യുവജനങ്ങൾക്കായുള്ള ‘അവേക്ക് അയർലൻഡ് 2026’ യുവജന കൺവെൻഷന് ഡബ്ലിൻ സിറ്റി യൂണിവേഴ്സിറ്റി (DCU) വേദിയാകുന്നു.…
അയർലണ്ടിന്റെ 2027 സാമ്പത്തിക വർഷത്തേക്കുള്ള ബജറ്റ് ഇന്ന് ഡെയിൽ എയറനിൽ അവതരിപ്പിക്കും. ജീവിതച്ചെലവ്, നികുതി, സാമൂഹിക ക്ഷേമം, ശിശുപരിചരണ ചെലവ്,…
അയർലണ്ടിൽ നിന്ന് 2027ലെ യാത്രകൾ നേരത്തെ തന്നെ പ്ലാൻ ചെയ്യുന്നവർക്ക് മികച്ച ബാഗേജ് അലവൻസുകളും കസ്റ്റമൈസ്ഡ് ട്രാവൽ പാക്കേജുകളുമായി Oscar…
അയർലണ്ട്: ലണ്ടനിൽ നിന്ന് അമേരിക്കയിലെ ചിക്കാഗോയിലേക്ക് പുറപ്പെട്ട British Airways വിമാനം അയർലണ്ടിന് മുകളിലൂടെ പറക്കുന്നതിനിടെ എമർജൻസി പ്രഖ്യാപിച്ചു. BA295…
കാനഡയിൽ പിആർ ലഭിച്ച 28 വയസ്സുള്ള കത്തോലിക്ക യുവാവിനായി വധുവിനെ തേടുന്നു. Qualification: Bachelor of technology(computer science) Postgraduate…