Ireland

അയർലണ്ടിൽ ശൈത്യകാല സമയമാറ്റം ഒക്ടോബർ 26ന് ആരംഭിക്കും

യൂറോപ്പിലെ ശൈത്യകാല സമയമാറ്റത്തിന് ഞായറാഴ്ച പുലർച്ചെ തുടക്കമാകും. നിലവിലെ സമയത്തിൽ നിന്നും ഒരു മണിക്കൂർ പിന്നിലേക്ക് മാറ്റിയാണ് ശൈത്യസമയം ക്രമീകരിക്കുന്നത്. അതായത് പുലർച്ചെ 2 മണിക്ക് ക്ലോക്കുകൾ ഒരു മണിക്കൂർ പിന്നിലേക്ക് മാറ്റും. അതിനാൽ, 2025 ഒക്ടോബർ 26 ന് സൂര്യോദയവും സൂര്യാസ്തമയവും തലേദിവസത്തേക്കാൾ ഏകദേശം ഒരു മണിക്കൂർ മുമ്പായിരിക്കും. നടപ്പ് വർഷത്തിൽ ഒക്ടോബർ മാസത്തിലെ അവസാന ഞായറാഴ്ചയിലാണ് ഈ ക്രമീകരണം നടത്തുന്നത്. എല്ലാ വർഷവും മാർച്ച്, ഒക്ടോബർ മാസങ്ങളിലെ അവസാന വാരാന്ത്യത്തിൽ ക്ലോക്കുകളുടെ സമയം മാറുന്നു. 2026 മാർUച്ച് 29 ന് വീണ്ടും സമയം ഒരു മണിക്കൂർ മുന്നോട്ട് പോകും.

Follow Us on Instagram!
GNN24X7 IRELAND :
🔗 https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==

ജർമ്മനിയിലെ Physikalisch-Technische Bundesanstalt ലാണ് സമയമാറ്റ ക്രമീകരണങ്ങൾ നിയന്ത്രിക്കുന്നത്. 1980 മുതലാണ് ജർമ്മനിയും സമയമാറ്റ പ്രക്രിയകൾ ആരംഭിച്ചത്. ഇപ്പോൾ യൂറോപ്യൻ യൂണിയനിലെ എല്ലാ രാജ്യങ്ങളിലും ശൈത്യകാലസമയമാറ്റം പ്രാവർത്തികമാണ്. ഇതുവഴി മധ്യ യൂറോപ്യൻ സമയം, MEZ മായി തുല്യത പാലിക്കാൻ സഹായകമാകും. പകലിന് ദൈർഘ്യം കുറവായിരിക്കും എന്നതാണ് ഇതിന്റെ പ്രത്യേകത.

സമയമാറ്റം ഉണ്ടാകുമ്പോൾ രാത്രികാല തൊഴിലാളികൾക്ക് ഒരു മണിക്കൂർ അധികം ജോലി ചെയ്യേണ്ടതായി വരും. ഇത് അധികസമയമായി കണക്കാക്കി വേതനത്തിൽ ഉൾപ്പെടുത്തും. ഇത്തരത്തിൽ മാർച്ച് മാസത്തിൽ ഒരു മണിക്കൂർ മുന്നിലേക്കും മാറ്റി വേനൽക്കാല സമയം ക്രമീകരിക്കും. ട്രെയിനുകൾ ഉൾപ്പെടെയുള്ള ഗതാഗത സംവിധാനങ്ങളുടെ സമയം മാറ്റം ഓട്ടോമാറ്റിക് സംവിധാനത്തിലൂടെ ക്രമീകരിക്കും.

Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

Newsdesk

Recent Posts

22 വർഷത്തെ ജയിൽവാസം; നിരപരാധിയെന്ന് കണ്ട് ടെക്സസ് സ്വദേശിനിയെ വിട്ടയച്ചു

ടെക്സാസ് :തെറ്റായ കുറ്റാരോപണത്തെത്തുടർന്ന് 22 വർഷം ജയിലിൽ കഴിഞ്ഞ 54-കാരിയായ കാർമെൻ മെജിയ എന്ന സ്ത്രീയെ കോടതി നിരപരാധിയെന്ന് പ്രഖ്യാപിച്ച്…

12 hours ago

ഡെമോക്രാറ്റിക് പ്രൈമറി; ഇൽഹാൻ ഒമറിനെതിരെ അഭിഭാഷക ജൂലി, പോരാട്ടം കൂടുതൽ കടുപ്പിക്കും

മിനസോട്ട: മിനസോട്ടയിൽ നിന്നുള്ള പ്രമുഖ ഡെമോക്രാറ്റിക് പ്രതിനിധി ഇൽഹാൻ ഒമറിനെതിരെ പ്രൈമറി തിരഞ്ഞെടുപ്പിൽ മുൻ നീതിന്യായ വകുപ്പ് (DOJ) അഭിഭാഷക…

12 hours ago

ഡാളസ്സിന് സമീപം ഫോർണിയിൽ വാഹനാപകടം; ഒരാൾ മരിച്ചു

ഫോർണി: ഡാളസ്സിനു സമീപം ഫോർണി യു.എസ്. 80 ഹൈവേയിലുണ്ടായ വൻ അപകടത്തിൽ ഒരാൾ മരിച്ചു. വ്യാഴാഴ്ച രാവിലെ 7:50-ഓടെയാണ് ഒരു…

12 hours ago

സാൻജോയുടെ മരണത്തിൽ ദുരൂഹത; സംശയ നിഴലിൽ ഭാര്യയും ആൺ സുഹൃത്തും

ഡബ്ലിനിൽ മലയാളി യുവാവിനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയതിൽ ഗുരുതര ആരോപണങ്ങളുമായി കുടുംബം രംഗത്ത്. ഡിപെൻഡൻഡ് വീസയിൽ ഡബ്ലിനിൽ എത്തിയ…

15 hours ago

അയർലണ്ടിൽ 200 തൊഴിലവസരങ്ങൾ പ്രഖ്യാപിച്ച് AI കമ്പനി Anthropic

യുഎസ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) കമ്പനിയായ ആന്ത്രോപിക് അയർലണ്ടിൽ 200 തൊഴിലവസരങ്ങൾ കൂടി സൃഷ്ടിക്കാനുള്ള പദ്ധതികൾ പ്രഖ്യാപിച്ചു.2024-ൽ കമ്പനി ഡബ്ലിനിൽ…

17 hours ago

യു.എസ് സർവകലാശാലയിൽ വെടിവെപ്പ്; അക്രമിയെ വിദ്യാർത്ഥികൾ വധിച്ചു, ഭീകരാക്രമണമെന്ന് എഫ്.ബി.ഐ

വർജീനിയ: അമേരിക്കയിലെ വർജീനിയയിലുള്ള ഓൾഡ് ഡൊമിനിയൻ യൂണിവേഴ്‌സിറ്റിയിൽ വ്യാഴാഴ്ച രാവിലെ നടന്ന വെടിവെപ്പിൽ അധ്യാപകൻ കൊല്ലപ്പെട്ടു. വിദ്യാർത്ഥികൾ ചേർന്ന് കീഴ്പ്പെടുത്തിയ…

18 hours ago