ഡബ്ലിന്‍: പ്രവാസ ജീവിതത്തിൻ്റെ തിരക്കില്‍നിന്നൊഴിഞ്ഞ് വിനോദത്തിൻ്റെ വര്‍ണ്ണക്കാഴ്ചകള്‍ക്ക് അവസരമൊരുക്കി ഡബ്ലിന്‍ സീറോ മലബാര്‍ സമൂഹത്തിലെ എല്ലാ ഇടവകകളില്‍നിന്നുമുള്ള നൂറുകണക്കിന് അംഗങ്ങള്‍ പങ്കെടുക്കുന്ന ‘ഫമീലിയ കുടുംബ സംഗമം 2022’ ഡബ്ലിൻ നേസ് റോഡിലുള്ള കോർക്കാ പാർക്കിൽ നടത്തപ്പെടും. 2022 ജൂണ്‍ 25 ശനിയാഴ്ച രാവിലെ 9:00 മുതല്‍ വൈകിട്ട് 7 വരെ കോർക്കാ പാർക്കിൽ നടത്തുന്ന കുടുംബസംഗമത്തിന് താല കുർബാന സെൻ്റർ ആതിഥ്യമരുളും.
കുടുംബസുഹൃത് ബന്ധങ്ങള്‍ ഊട്ടിയുറപ്പിക്കാനും, നര്‍മ്മസല്ലാപത്തിനുമായുള്ള ഈ ഒത്തുചേരലില്‍ വിനോദത്തിനും വിജ്ഞാനത്തിനുമായുള്ള വിവിധ പരിപാടികള്‍ മുതിര്‍ന്നവര്‍ക്കും, കുട്ടികള്‍ക്കും, ദമ്പതികള്‍ക്കുമായി സംഘടിപ്പിച്ചിട്ടുണ്ട്. ആവേശമുണർത്തുന്ന വടംവലി മത്സരം, പാചകമത്സരം, ഫുഡ്ബോൾ മത്സരങ്ങൾ, കുട്ടികള്‍ക്കായി ബൗണ്‍സിങ്ങ് കാസ്റ്റില്‍, ഫേസ് പെയിന്റിംഗ്, സീറോ മലബാര്‍ യൂത്ത് മൂവ്‌മെൻ്റിൻ്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ഗെയിമുകള്‍, മ്യൂസിക്ക് ബാൻ്റ്, വൈവിധ്യമാര്‍ന്ന ഭക്ഷ്യസ്റ്റാളുകള്‍ എന്നിവ കുടുംബസംഗമവേദിയെ വര്‍ണ്ണാഭമാക്കും.
അയര്‍ലണ്ടിലെ പ്രമുഖ ഗായകര്‍ പങ്കെടുക്കുന്ന ഗാനമേളയും കുടുംബസംഗമത്തോട് അനുബന്ധിച്ചുണ്ടാവും. ഡബ്ലിന്‍ സീറോ മലബാര്‍ സോണല്‍ കമ്മറ്റിയുടേയും, കുര്‍ബാന സെൻ്ററുകളിലെ സെക്രട്ടറിമാരുടേയും, താല കുര്‍ബാനസെൻ്റർ കമ്മറ്റിയുടേയും നേതൃത്വത്തില്‍ കുടുംബസംഗമത്തിനായുള്ള ഒരുക്കങ്ങള്‍ നടന്നുവരുന്നു. സഭാ0ഗങ്ങളേവരേയും കുടുംബസംഗമത്തിലേക്ക് സ്വാഗതം ചെയ്യുന്നതായി സഭാ നേതൃത്വം അറിയിച്ചു.
നിവിൻ പോളിയെ നായകനാക്കി മാജിക്ക് ഫ്രെയിംസിൻ്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച് അരുൺ വർമ്മ സംവിധാനം ചെയ്യുന്ന ബേബി ഗേൾ…
ഇ-സ്കൂട്ടർ അപകടങ്ങൾ വർദ്ധിച്ചതിനെത്തുടർന്ന്, വേഗത പരിധി ഉൾപ്പെടെയുള്ള നിയമങ്ങൾ കർശനമാക്കാനും പ്രായപൂർത്തിയാകാത്തവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കാനും സർക്കാർ ഒരുങ്ങുന്നു. ഇ-സ്കൂട്ടർ…
സെൻട്രൽ ബാങ്ക് ഓഫ് അയർലണ്ടിന്റെ പുതിയ ഡാറ്റ പ്രകാരം, ഐറിഷ് മോർട്ട്ഗേജ് നിരക്കുകൾ ഏകദേശം മൂന്ന് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന…
ക്യൂബ്സ് എന്റെർടൈൻ മെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് പോൾ ജോർജ് സംവിധാനം ചെയ്യുന്ന കാട്ടാളന് പുതിയ പോസ്റ്റർ എത്തി.…
നോർത്ത് ഡബ്ലിനിൽ, ജംഗ്ഷൻ 5-ൽ M50-ന് സമീപം, ടെസ്‌ല പുതിയ സെയിൽസ് ഷോറൂമും ഡെലിവറി സെന്ററും തുറക്കും. ഗ്രാന്റുകളും പുതിയ…
ബാങ്കോക്ക്: തായ്‌ലൻഡിൽ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് മുകളിലേക്ക് ക്രെയിൻ വീണുണ്ടായ അപകടത്തിൽ 28 പേർക്ക് ദാരുണാന്ത്യം. അപകടത്തിൽ 30 ഓളം പേർക്ക്…