ഡബ്ലിൻ: സിറോ മലബാർ സഭയുടെ ലൂക്കൻ കുർബാന സെന്ററിൽ വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാൾ ആഘോഷിക്കുന്നു. ലൂക്കൻ ഡിവൈൻ മേഴ്സി ദേവാലയത്തിൽ ജനുവരി 26 ഞായറാഴ്ച ഉച്ചകഴിഞ്ഞ് 3:30 ന് ലദീഞ്ഞ്, ആഘോഷമായ തിരുനാൾ കുർബാന തുടർന്നു നൊവേന, പ്രദക്ഷിണം. സ്നേഹവിരുന്നോടെ തിരുനാൾ സമാപിക്കും.
തിരുനാൾ ദിനം കഴുന്ന് ( അമ്പ്) എഴുന്നള്ളിക്കുന്നതിനു സൗകര്യം ഉണ്ടായിരിക്കും. എല്ലാ സെബാസ്റ്റ്യൻ, സെബി, ഡേവിസ്, ദേവസി നാമധാരികളെ ആദരിക്കുന്നതും അവർക്കുവേണ്ടി പ്രാർഥിക്കുന്നതും ആയിരിക്കും.
വിശ്വാസം കാത്തു പരിപാലിക്കുന്നതിനു മാതൃക കാട്ടിത്തന്ന റോമയിലെ വിശുദ്ധ വേദസാക്ഷി സെബാസ്ത്യാനോസ് സഹദായുടെ ജീവിതം നമുക്ക് പ്രചോദനമാകട്ടെ. ഒരു കാലത്ത് നമ്മുടെ നാട്ടിലെ പഞ്ഞം, പട, വസന്ത തുടങ്ങിയവയിൽ നിന്നു മോചനം ലഭിക്കാനായി വിശുദ്ധ സെബാസ്ത്യാനോസിനോട് പൂർവികർ പ്രാർഥിച്ചിരുന്നു. മാറാരോഗങ്ങളാലും പകർച്ചവ്യാധികളാലും വിഷമിക്കുന്നവരുടെ മധ്യസ്ഥനായ സെബസ്ത്യാനോസിന്റെ മാധ്യസ്ഥം തേടി പ്രാർത്ഥിക്കുവാനും വിശുദ്ധന്റെ മാധ്യസ്ഥം വഴി അനുഗ്രഹങ്ങൾ പ്രാപിക്കുവാനും ഏവരേയും തിരുനാളിലേയ്ക്ക് സ്വാഗതം ചെയ്യുന്നതായി സഭാ നേതൃത്വം അറിയിച്ചു.
𝐖𝐚𝐭𝐞𝐫𝐟𝐨𝐫𝐝 ( 𝐃𝐮𝐧𝐠𝐚𝐫𝐯𝐚𝐧 ): വാട്ടർഫോർഡ് മലയാളി ഇന്ദുചൂഡൻ ഇന്ന് വെളുപ്പിനെ ഹൃദയാഘാതത്തെ തുടർന്ന് മരണപ്പെട്ടു. കോട്ടയം ഏറ്റുമാനൂർ…
അയർലണ്ട്: ഓൾ അയർലൻഡ് സിറോ-മലബാർ ബൈബിൾ ക്വിസ് ഫൈനൽ മത്സരം കോർക്കിൽ വച്ച് നടത്തും. ഫെബ്രുവരി 28 ശനിയാഴ്ച 2…
അയർലണ്ടിലെ St. James’s Hospitalൽ നഴ്‌സായി സേവനം അനുഷ്ഠിച്ചിരുന്ന നിമ്മി ജോയ് (34) ഇന്നലെ വൈകിട്ട് ഇന്ത്യയിൽ നിര്യാതയായി. ആരോഗ്യപ്രശ്നങ്ങളെ…
ഫ്രാൻസിൽ ഉന്നതപഠനം ആഗ്രഹിക്കുന്ന ഇന്ത്യൻ വിദ്യാർഥികൾക്കായി ഒട്ടേറെ ഇളവുകൾ പ്രഖ്യാപിച്ചിരിക്കുകയാണ് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ. 2030ഓടെ പ്രതിവർഷം 30,000…
വാഷിംഗ്ടൺ ഡി.സി: പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ രണ്ടാം ഊഴത്തിലെ ആദ്യ വർഷം പൂർത്തിയാകുമ്പോൾ, ഭൂരിഭാഗം ഇന്ത്യൻ അമേരിക്കൻ വംശജരും ഭരണകൂടത്തിന്റെ…
ലയ ഹെൽത്ത്കെയർ അവരുടെ 65 ആരോഗ്യ ഇൻഷുറൻസ് പോളിസികളുടെ വില ശരാശരി 4.7% വർദ്ധിപ്പിക്കുന്നു. ഇത് ഒരു മുതിർന്ന വ്യക്തിക്ക്…