തനിക്കെതിരെയുള്ള റിക്രൂട്ട്മെന്റ് അഴിമതി ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്ന് സൗത്ത് ഡബ്ലിൻ മുൻ മേയറും താലയിലെ ഫിനഗേൽ കൗൺസിലറുമായ ബേബി പെരേപ്പാടൻ.ബേബി പെരേപ്പാടൻ പങ്കാളിയായ റിക്രൂട്ട്മെൻ്റ് കമ്പനി,ഐറിഷ് നഴ്‌സിംഗ് ഹോമുകളിൽ റിക്രൂട്ട്മെന്റിനായി ഇന്ത്യക്കാർ ഉൾപ്പെടെയുള്ള വിദേശ നഴ്‌സുമാരിൽ നിന്ന്ആയിരക്കണക്കിന് യൂറോ “ഏജൻസി ഫീസായി” ഈടാക്കി എന്ന് The Journal റിപ്പോർട്ട് ചെയ്തിരുന്നു.
Follow Us on Instagram!
Stay updated with the latest news and stories from Ireland by following the GNN24X7 IRELAND channel on Instagram:
🔗 https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==
ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്ന് ബേബി പെരേപ്പാടൻ പറഞ്ഞു. കമ്പനി വഴി അത്തരമൊരു ഫീസ് ഈടാക്കുന്നുണ്ടെന്ന് തനിക്ക് അറിയില്ല എന്ന് ബേബി പെരേപ്പാടൻ പറഞ്ഞു. കമ്പനിയുടെ സഹസ്ഥാപകനായ വലൂരനിൽ നിന്നും കമ്പനിയിൽ 50% ഉടമസ്ഥാവകാശ ഓഹരി തനിക്ക് ലഭിച്ചതായും അദ്ദേഹം പറഞ്ഞു. കമ്പനിയുടെ ദൈനംദിന പ്രവർത്തനങ്ങളിൽ തനിക്ക് പങ്കില്ല, അധിക ഫീസ് ഈടാക്കുന്നതിനെക്കുറിച്ച് തന്നെ അറിയിച്ചിട്ടുമില്ല എന്ന് അദ്ദേഹം പ്രതികരിച്ചു. ഏഞ്ചൽ കെയറിന് വേണ്ടി ഇന്ത്യയിലെ നഴ്‌സുമാരുമായി സാമ്പത്തിക ഇടപാടുകളിൽ താൻ പങ്കാളിയല്ലെന്നും അദ്ദേഹം പറഞ്ഞു.
നിരവധി നഴ്സുമാർ ഏഞ്ചൽ കെയർ കൺസൾട്ടൻസി ലിമിറ്റഡിന് ആയിരക്കണക്കിന് യൂറോ ഏജൻസി ഫീസായി നൽകിയതായും, അയർലണ്ടിലേക്ക് വരുമ്പോൾ നഴ്‌സുമാർ നേരിടുന്ന സ്റ്റാൻഡേർഡ് ചെലവുകൾക്കായി നൽകിയ പണത്തിന് പുറമേ, അവരുടെ വിസയുമായി ബന്ധപ്പെട്ട ഫീസ്, വർക്ക് പെർമിറ്റ്, റോയൽ കോളേജ് ഓഫ് സർജൻസ് അയർലൻഡ് (RCSI) അഭിരുചി പരീക്ഷ, ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യ പരീക്ഷ, വിമാന ടിക്കറ്റുകൾ എന്നിവയുൾപ്പെടെയുള്ള തുക വാങ്ങിയതായുമാണ് ആരോപണം.2012-ൽ അയർലണ്ടിൽ നിലവിൽ വന്ന നിയമനിർമ്മാണം പ്രകാരം, ഒരു തൊഴിൽ ഏജൻസി അപേക്ഷകനോട് തൊഴിൽ സംബന്ധമായി ഏജൻസി ഫീസ് അടയ്ക്കണമെന്ന് ആവശ്യപ്പെടുന്നത് നിയമവിരുദ്ധമാണ്.
Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb
കോർക്കിലെ മലയാളി സംഗീതപ്രേമികൾക്കായി ആവേശകരമായൊരു സംഗീതവിരുന്നൊരുക്കാൻ വിനീത് ശ്രീനിവാസൻ എത്തുന്നു. Spice Town Cork സംഘടിപ്പിക്കുന്ന ‘Vineeth Sreenivasan Live…
2026-ൽ അയർലണ്ടിലെ സർവകലാശാലകളിലും വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പഠനം ആരംഭിച്ച ഇന്ത്യൻ വിദ്യാർത്ഥികൾക്കായി ഡബ്ലിനിലെ ഇന്ത്യൻ എംബസി ‘Welcome Meet’…
അയർലണ്ടിൽ First Time Buyersnവാങ്ങാൻ ഒരുങ്ങുന്നവർക്ക് Budget 2027-ലെ പ്രധാന പ്രഖ്യാപനങ്ങളിലൊന്നാണ് Help to Buy (HTB) പദ്ധതിയിലെ വർധന.…
പുതിയ പൊതുമേഖലാ ശമ്പള കരാർ സംബന്ധിച്ച ചർച്ചകൾ വൈകുന്നതിലും ജീവിതച്ചെലവ് വർധിക്കുന്നതിലും പ്രതിഷേധിച്ച് അയർലണ്ടിലെ നഴ്‌സുമാരും മിഡ്‌വൈഫുമാരും ഇന്ന് ആശുപത്രികളിൽ…
ജഗൻ ഷാജികൈലാസ് ദിലീപിനെ നായകനാക്കി സംവിധാനം ചെയ്യുന്ന നീക്കം എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ടീസർ ഒക്ടോബർ ഒമ്പതിന് പ്രകാശനം ചെയ്യുന്നു.ഉർവ്വശി…
പനാജി: ബോളിവുഡ് നടൻ നാനാ പടേക്കർ അന്തരിച്ചു. വ്യാഴാഴ്ച ഗോവയിലെ വസതിയിൽ വച്ചുണ്ടായ ഹൃദയാഘാതമാണ് മരണകാരണം എന്നാണ് പ്രാഥമിക നിഗമനം.…