Ireland

Storm Ciarán: വെക്സ്ഫോർഡിൽ നിരവധി വീടുകളിൽ വെള്ളം കയറി; ഡബ്ലിനും ബെൽഫാസ്റ്റിനുമിടയിലെ റെയിൽ സർവീസുകൾ റദ്ദാക്കി.

Ciarán കൊടിങ്കാറ്റിന്റെ മുന്നോടിയായുള്ള ശക്തമായ മഴയിൽ അയർലണ്ടിന്റെ ചില ഭാഗങ്ങളിലുണ്ടായ വെള്ളപ്പൊക്കം തുടരുകയാണ്. വെക്സ്ഫോർഡ് നഗരത്തിലെ വീടുകൾ വെള്ളത്തിനടിയിലായി. റോസ്ലെയർ സ്ട്രാൻഡിലെ ഹെവൻ എസ്റ്റേറ്റിലെ ചില വീടുകൾ മൂന്നടി വരെ വെള്ളത്തിലായിരുന്നു. നിരവധി താമസക്കാരെ വീടുകളിൽ നിന്നും ഒഴിപ്പിച്ചു. പ്രാദേശിക കൗൺസിലർ ജിം കോഡ് തിങ്കളാഴ്ച സംഭവസ്ഥലം സന്ദർശിച്ചു.സൗത്ത് വെക്‌സ്‌ഫോർഡിൽ സമീപ വർഷങ്ങളിൽ വെള്ളപ്പൊക്ക സംഭവങ്ങൾ സാധാരണമായിക്കൊണ്ടിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.

തുടർച്ചയായ കനത്ത മഴ വെള്ളപ്പൊക്കത്തിനും ഗതാഗത തടസ്സത്തിനും കാരണമാകുമെന്ന്Met Éireann അറിയിച്ചു. വടക്കൻ അയർലണ്ടിന്റെ ഇന്ന് ഉച്ചയ്ക്ക് 12 മണി വരെ യെല്ലോ അല്ലെർട്ട് ബാധകമാണ്. പോർട്ടഡൗണിനും ന്യൂറിക്കും ഇടയിലുള്ള വെള്ളപ്പൊക്കത്തെത്തുടർന്ന് ഡബ്ലിനും ബെൽഫാസ്റ്റിനുമിടയിലുള്ള റെയിൽ സർവീസുകൾ ചൊവ്വാഴ്ച രാവിലെ റദ്ദാക്കി. ബെൽഫാസ്റ്റിനും ന്യൂറിക്കും ഇടയിൽ ബസ് സർവീസുകളുള്ളതിനാൽ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ലൈൻ അടച്ചതായി ഐറിഷ് റെയിലും ട്രാൻസ്‌ലിങ്കും അറിയിച്ചു.

അൾസ്റ്ററിൽ ചൊവ്വാഴ്ച രാവിലെ മുഴുവൻ വെള്ളപ്പൊക്കം പ്രതീക്ഷിക്കുന്നതായി മെറ്റ് ഐറിയൻ പറയുന്നു. ചൊവ്വാഴ്ച ഉച്ചയ്ക്ക് 12 മുതൽ 24 മണിക്കൂർ കെറി കൗണ്ടിക്ക് പ്രത്യേക മഴ മുന്നറിയിപ്പ് നിലവിലുണ്ടാകും. ആംബർ മുന്നറിയിപ്പ് പ്രാബല്യത്തിൽ ഉള്ളപ്പോൾ ആളുകൾ യാത്ര ചെയ്യരുതെന്ന് പോലീസ് മുന്നറിയിപ്പ് നൽകുന്നുണ്ടെന്ന് സ്റ്റോമോണ്ട്സ് ഡിപ്പാർട്ട്മെന്റ് ഫോർ ഇൻഫ്രാസ്ട്രക്ചർ പറഞ്ഞു.

Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

Newsdesk

Recent Posts

22 വർഷത്തെ ജയിൽവാസം; നിരപരാധിയെന്ന് കണ്ട് ടെക്സസ് സ്വദേശിനിയെ വിട്ടയച്ചു

ടെക്സാസ് :തെറ്റായ കുറ്റാരോപണത്തെത്തുടർന്ന് 22 വർഷം ജയിലിൽ കഴിഞ്ഞ 54-കാരിയായ കാർമെൻ മെജിയ എന്ന സ്ത്രീയെ കോടതി നിരപരാധിയെന്ന് പ്രഖ്യാപിച്ച്…

48 mins ago

ഡെമോക്രാറ്റിക് പ്രൈമറി; ഇൽഹാൻ ഒമറിനെതിരെ അഭിഭാഷക ജൂലി, പോരാട്ടം കൂടുതൽ കടുപ്പിക്കും

മിനസോട്ട: മിനസോട്ടയിൽ നിന്നുള്ള പ്രമുഖ ഡെമോക്രാറ്റിക് പ്രതിനിധി ഇൽഹാൻ ഒമറിനെതിരെ പ്രൈമറി തിരഞ്ഞെടുപ്പിൽ മുൻ നീതിന്യായ വകുപ്പ് (DOJ) അഭിഭാഷക…

51 mins ago

ഡാളസ്സിന് സമീപം ഫോർണിയിൽ വാഹനാപകടം; ഒരാൾ മരിച്ചു

ഫോർണി: ഡാളസ്സിനു സമീപം ഫോർണി യു.എസ്. 80 ഹൈവേയിലുണ്ടായ വൻ അപകടത്തിൽ ഒരാൾ മരിച്ചു. വ്യാഴാഴ്ച രാവിലെ 7:50-ഓടെയാണ് ഒരു…

54 mins ago

സാൻജോയുടെ മരണത്തിൽ ദുരൂഹത; സംശയ നിഴലിൽ ഭാര്യയും ആൺ സുഹൃത്തും

ഡബ്ലിനിൽ മലയാളി യുവാവിനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയതിൽ ഗുരുതര ആരോപണങ്ങളുമായി കുടുംബം രംഗത്ത്. ഡിപെൻഡൻഡ് വീസയിൽ ഡബ്ലിനിൽ എത്തിയ…

3 hours ago

അയർലണ്ടിൽ 200 തൊഴിലവസരങ്ങൾ പ്രഖ്യാപിച്ച് AI കമ്പനി Anthropic

യുഎസ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) കമ്പനിയായ ആന്ത്രോപിക് അയർലണ്ടിൽ 200 തൊഴിലവസരങ്ങൾ കൂടി സൃഷ്ടിക്കാനുള്ള പദ്ധതികൾ പ്രഖ്യാപിച്ചു.2024-ൽ കമ്പനി ഡബ്ലിനിൽ…

6 hours ago

യു.എസ് സർവകലാശാലയിൽ വെടിവെപ്പ്; അക്രമിയെ വിദ്യാർത്ഥികൾ വധിച്ചു, ഭീകരാക്രമണമെന്ന് എഫ്.ബി.ഐ

വർജീനിയ: അമേരിക്കയിലെ വർജീനിയയിലുള്ള ഓൾഡ് ഡൊമിനിയൻ യൂണിവേഴ്‌സിറ്റിയിൽ വ്യാഴാഴ്ച രാവിലെ നടന്ന വെടിവെപ്പിൽ അധ്യാപകൻ കൊല്ലപ്പെട്ടു. വിദ്യാർത്ഥികൾ ചേർന്ന് കീഴ്പ്പെടുത്തിയ…

6 hours ago