Ciarán കൊടിങ്കാറ്റിന്റെ മുന്നോടിയായുള്ള ശക്തമായ മഴയിൽ അയർലണ്ടിന്റെ ചില ഭാഗങ്ങളിലുണ്ടായ വെള്ളപ്പൊക്കം തുടരുകയാണ്. വെക്സ്ഫോർഡ് നഗരത്തിലെ വീടുകൾ വെള്ളത്തിനടിയിലായി. റോസ്ലെയർ സ്ട്രാൻഡിലെ ഹെവൻ എസ്റ്റേറ്റിലെ ചില വീടുകൾ മൂന്നടി വരെ വെള്ളത്തിലായിരുന്നു. നിരവധി താമസക്കാരെ വീടുകളിൽ നിന്നും ഒഴിപ്പിച്ചു. പ്രാദേശിക കൗൺസിലർ ജിം കോഡ് തിങ്കളാഴ്ച സംഭവസ്ഥലം സന്ദർശിച്ചു.സൗത്ത് വെക്‌സ്‌ഫോർഡിൽ സമീപ വർഷങ്ങളിൽ വെള്ളപ്പൊക്ക സംഭവങ്ങൾ സാധാരണമായിക്കൊണ്ടിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.
തുടർച്ചയായ കനത്ത മഴ വെള്ളപ്പൊക്കത്തിനും ഗതാഗത തടസ്സത്തിനും കാരണമാകുമെന്ന്Met Éireann അറിയിച്ചു. വടക്കൻ അയർലണ്ടിന്റെ ഇന്ന് ഉച്ചയ്ക്ക് 12 മണി വരെ യെല്ലോ അല്ലെർട്ട് ബാധകമാണ്. പോർട്ടഡൗണിനും ന്യൂറിക്കും ഇടയിലുള്ള വെള്ളപ്പൊക്കത്തെത്തുടർന്ന് ഡബ്ലിനും ബെൽഫാസ്റ്റിനുമിടയിലുള്ള റെയിൽ സർവീസുകൾ ചൊവ്വാഴ്ച രാവിലെ റദ്ദാക്കി. ബെൽഫാസ്റ്റിനും ന്യൂറിക്കും ഇടയിൽ ബസ് സർവീസുകളുള്ളതിനാൽ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ലൈൻ അടച്ചതായി ഐറിഷ് റെയിലും ട്രാൻസ്‌ലിങ്കും അറിയിച്ചു.
അൾസ്റ്ററിൽ ചൊവ്വാഴ്ച രാവിലെ മുഴുവൻ വെള്ളപ്പൊക്കം പ്രതീക്ഷിക്കുന്നതായി മെറ്റ് ഐറിയൻ പറയുന്നു. ചൊവ്വാഴ്ച ഉച്ചയ്ക്ക് 12 മുതൽ 24 മണിക്കൂർ കെറി കൗണ്ടിക്ക് പ്രത്യേക മഴ മുന്നറിയിപ്പ് നിലവിലുണ്ടാകും. ആംബർ മുന്നറിയിപ്പ് പ്രാബല്യത്തിൽ ഉള്ളപ്പോൾ ആളുകൾ യാത്ര ചെയ്യരുതെന്ന് പോലീസ് മുന്നറിയിപ്പ് നൽകുന്നുണ്ടെന്ന് സ്റ്റോമോണ്ട്സ് ഡിപ്പാർട്ട്മെന്റ് ഫോർ ഇൻഫ്രാസ്ട്രക്ചർ പറഞ്ഞു.
Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb
രണ്ട് കിൽക്കെന്നി മലയാളികൾ സഞ്ചരിച്ചിരുന്ന ബൈക്ക് അപകടത്തിൽപ്പെട്ടു. കിൽഡെയറിൽ നിന്ന് കിൽക്കെന്നിയിലേക്ക് യാത്ര ചെയ്യുന്നതിനിടെ കഴിഞ്ഞ രാത്രിയാണ് അപകടമുണ്ടായത്. ഒരാളുടെ…
അയർലണ്ടിലെ സെക്കൻഡ് ഹാൻഡ് ഭവന വിപണി കടുത്ത സമ്മർദം നേരിടുന്നതായി പ്രമുഖ എസ്റ്റേറ്റ് ഏജൻസിയായ Sherry FitzGeraldയുടെ പുതിയ റിപ്പോർട്ട്.…
പൊന്നോണത്തെ വരവേൽക്കാൻ ലോകമെമ്പാടുമുള്ള മലയാളികൾ ഒരുക്കങ്ങൾ തുടങ്ങിക്കഴിഞ്ഞു. പൂക്കളവും പുത്തനുടുപ്പും ഓണാഘോഷങ്ങളും പൊന്നോണസദ്യയും ചേർന്ന് തിരുവോണ ദിനം കെങ്കേമമാക്കാനുള്ള തിരക്കിലാണ്…
ഡബ്ലിൻ: നാലാം ശനിയാഴ്ചകളിൽ ഡബ്ലിനിൽ നടന്നുവരുന്ന Anointing Fire Bible Convention ( MALAYALAM), ഓഗസ്റ്റ് 22 ശനിയാഴ്ച…
അയർലണ്ടിൽ ഭവനവില ഉയരുന്ന നിരക്ക് ജൂണിൽ വീണ്ടും മന്ദഗതിയിലായതായി സെൻട്രൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫിസ് (CSO) പുറത്തുവിട്ട പുതിയ കണക്കുകൾ വ്യക്തമാക്കുന്നു.…
നെജു കല്യാണി കഥയും തിരകഥയും സംവിധാനവും ചെയ്യുന്ന നാലാമത്തെ ഷോർട് ഫിലിം ആയ "ഉപ്പൻ" ഇപ്പോൾ യൂട്യൂബിൽ സ്ട്രീമിങ് നടക്കുന്നു.…