വിൻ്റർ ഫ്ലൂ സീസൺ അയർലണ്ടിൻ്റെ ആരോഗ്യസംരക്ഷണ സംവിധാനത്തിന് കാര്യമായ വെല്ലുവിളികൾ ഉയർത്തുന്നത് തുടരുന്നു. ഈ ശൈത്യകാലത്ത് ഇതുവരെ 56 ഫ്ലൂ മരണങ്ങൾ അയർലണ്ടിൽ റിപ്പോർട്ട് ചെയ്തു. ഗുരുതരമായ ഇൻഫ്ലുവൻസ സാഹചര്യം ഐറിഷ് ആശുപത്രികളിൽ പ്രശ്നങ്ങൾ വർദ്ധിപ്പിക്കുന്നു. വർദ്ധിച്ചുവരുന്ന മരണസംഖ്യ ഈ സീസണിലെ പനിയുടെ തീവ്രതയെക്കുറിച്ചും പ്രതിരോധ നടപടികളുടെ പ്രാധാന്യത്തെക്കുറിച്ചും ഓർമ്മപ്പെടുത്തുന്നു. പ്രായമായവർ, കൊച്ചുകുട്ടികൾ, ഗർഭിണികൾ, ആരോഗ്യപരമായ അവസ്ഥകൾ ഉള്ളവർ തുടങ്ങിയ ദുർബല വിഭാഗങ്ങക്കാർ ഫ്ലൂ വാക്സിനേഷൻ ഉറപ്പാക്കണമെന്ന് ആരോഗ്യ പ്രവർത്തകർ മുന്നറിയിപ്പ് നൽകുന്നു.
ആശുപത്രികളിൽ അത്യാഹിത വിഭാഗത്തിലെ ഫ്ലൂ കേസുകളിലും വർദ്ധവുണ്ടായിട്ടുണ്ട്. അണുബാധ നിരക്ക്, ആശുപത്രി പ്രവേശനം, അടിയന്തര സേവനങ്ങളിലെ ആഘാതം എന്നിവയിൽ പ്രത്യേക ശ്രദ്ധ നൽകി ആരോഗ്യ സംരക്ഷണ അധികാരികൾ സ്ഥിതി സൂക്ഷ്മമായി നിരീക്ഷിക്കുന്നത് തുടരുന്നു. കടുത്ത പനി ലക്ഷണങ്ങൾ കണ്ടാൽ ആരോഗ്യ മാർഗനിർദേശങ്ങൾ പാലിക്കാനും വൈദ്യസഹായം തേടാനും പൊതുജനങ്ങളോട് അഭ്യർത്ഥിക്കുന്നു.
Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb
രാജ്യത്തുടനീളമുള്ള നിരവധി കൗണ്ടികളിൽ ശക്തമായ മഴയും കാറ്റും ഉണ്ടാകുമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഡബ്ലിൻ, ലൗത്ത്, വാട്ടർഫോർഡ്, വെക്സ്ഫോർഡ്, വിക്ലോ എന്നീ…
റോയൽ സ്‌പൈസ്‌ലാൻഡ് & KERA FOODS അവതരിപ്പിക്കുന്ന കേര ഫ്രോസൺ ഫുഡ് സ്‌നാക്ക്‌സ് ടേസ്റ്റിംഗ് ഇവന്റ് ഡ്രോഗ്ഹെഡയിലെ Royal SpiceLand-ൽ…
ഡബ്ലിൻ സിറ്റി സെന്ററിൽ നിന്ന് ഫിംഗ്ലാസ് ഏരിയയിലേക്കുള്ള ബസ് റൂട്ടുകളിൽ ഭേദഗതി വരുത്തുമെന്ന് നാഷണൽ ട്രാൻസ്പോർട്ട് അതോറിറ്റി അറിയിച്ചു.യാത്രക്കാരുടെയും പ്രാദേശിക…
കഴിഞ്ഞ രണ്ട് ദശാബ്ദങ്ങളായി കേരള കത്തോലിക്ക സഭയിൽ ആത്മീയ ഉണർവിന് കാരണമായി ദൈവം ഉയർത്തിയ അഭിഷേകാഗ്നി വചന ശുശ്രൂഷ 2026…
ടെസ്‌കോ അയർലൻഡ് തങ്ങളുടെ സ്റ്റോറുകളിലും വിതരണ കേന്ദ്രങ്ങളിലുമുള്ള മണിക്കൂർ വേതന തൊഴിലാളികൾക്ക് 2026 ജനുവരി 1 മുതൽ 3% ശമ്പള…
"Digital Age of Majority" എന്നറിയപ്പെടുന്ന സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലേക്ക് കുട്ടികൾക്കും യുവാക്കൾക്കും പ്രവേശനം നിരോധിക്കുന്നതിനെക്കുറിച്ച് അയർലൻഡും മറ്റ് യൂറോപ്യൻ…