Ireland

റയാൻഎയർ വിമാനത്തിന്റെ ജനൽ തകർത്തത് എഞ്ചിൻ ഭാഗമല്ലെന്ന് കണ്ടെത്തൽ

റയാൻഎയർ വിമാനത്തിൽ യാത്രക്കാരൻ ജനൽവഴി പുറത്തേക്ക് എറിയപ്പെട്ട സംഭവത്തിൽ എഞ്ചിന് പുറത്തുനിന്നുള്ള ഏതെങ്കിലും വസ്തു (Foreign Object Damage – FOD) ഇടിച്ചതാകാമെന്നാണ് പ്രാഥമിക അന്വേഷണത്തിലെ സൂചന. എന്നാൽ അന്തിമ നിഗമനത്തിലെത്തിയിട്ടില്ലെന്നും അന്വേഷണം തുടരുകയാണെന്നും റയാൻഎയർ സി.ഇ.ഒ മൈക്കൽ ഒ’ലിയറി അറിയിച്ചു. ജൂലൈ 10-ന് ഗ്രീസിലെ തെസ്സലോണിക്കിയിൽ നിന്ന് ജർമ്മനിയിലെ മെമ്മിംഗനിലേക്കുള്ള മാൾട്ട എയർ (റയാൻഎയറിന്റെ അനുബന്ധ കമ്പനി) ബോയിങ് 737 വിമാനത്തിലാണ് സംഭവം നടന്നത്.

Join GNN24X7 IRELAND Whatsapp Group 🔗 https://chat.whatsapp.com/HCHNSM0uwJ54sRAzNI1ur2

ടേക്ക് ഓഫ് കഴിഞ്ഞ ഉടൻ എഞ്ചിന്റെ ഒരു ഭാഗം തകർന്ന് ജനലിൽ ഇടിച്ചതിനെ തുടർന്ന് ജനൽ തകരുകയും ക്യാബിനിലെ മർദ്ദം കുറയുകയും ചെയ്തു. ഇതോടെ ജനലിനരികിലിരുന്ന 61-കാരനായ ല്യൂബിഷ കരോവിച്ച് ഭാഗികമായി പുറത്തേക്ക് വലിച്ചിഴക്കപ്പെട്ടു. ഭാര്യയും മറ്റ് യാത്രക്കാരും ചേർന്നാണ് അദ്ദേഹത്തെ രക്ഷിച്ചത്. വിമാനം പിന്നീട് സുരക്ഷിതമായി തെസ്സലോണിക്കിയിലേക്ക് തിരിച്ചിറക്കി.

വിമാനത്തിന്റെ പഴക്കമോ പരിപാലനത്തിലെ വീഴ്ചയോ അല്ല സംഭവത്തിന് കാരണമെന്നാണ് നിലവിലെ പ്രാഥമിക വിലയിരുത്തൽ. വിമാനം 18 വർഷം പഴക്കമുള്ളതാണെങ്കിലും എഞ്ചിൻ കഴിഞ്ഞ രണ്ട് വർഷത്തിനിടെ പൂർണമായി സർവീസ് ചെയ്തതും ഓവർഹോൾ ചെയ്തതുമാണെന്ന് റയാൻഎയർ വ്യക്തമാക്കി.

പ്രാഥമിക അന്വേഷണ റിപ്പോർട്ട് ഏകദേശം 28 ദിവസത്തിനകം പുറത്തുവിടുമെന്നാണ് പ്രതീക്ഷ. അതേസമയം, റയാൻഎയർ വിമാനങ്ങൾ സുരക്ഷിതമാണെന്നും യൂറോപ്യൻ വ്യോമയാന സുരക്ഷാ മാനദണ്ഡങ്ങൾ കർശനമായി പാലിച്ചാണ് സർവീസുകൾ നടത്തുന്നതെന്നും കമ്പനി ആവർത്തിച്ചു.

Follow the GNN24X7 IRELAND channel on WhatsApphttps://whatsapp.com/channel/0029Va4AM6UElagtUTDuQQ0S

Follow Us on Instagram!
GNN24X7 IRELAND :
🔗 https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==

Newsdesk

Recent Posts

പബ്ലിക് ട്രാൻസ്‌പോർട്ട് നിരക്കിൽ ജനുവരി മുതൽ ശരാശരി 15% വർധന

അയർലണ്ടിലെ പൊതുഗതാഗത യാത്രക്കാർക്ക് അധിക ചെലവ് വരുത്തുന്ന പുതിയ നിരക്ക് ഘടനയ്ക്ക് National Transport Authority (NTA) അംഗീകാരം നൽകി.…

18 hours ago

ഈ വാരാന്ത്യം ‘Bethlehem Kudumba Unit’ കാണാം വെറും €4-ന്!

അയർലണ്ടിലെ സിനിമാ പ്രേമികൾക്ക് സന്തോഷവാർത്ത; സെപ്റ്റംബർ 5, 6 തീയതികളിലെ National Cinema Weekend-ന്റെ ഭാഗമായി പുതിയ മലയാളം ചിത്രം…

21 hours ago

അയർലണ്ടിൽ സിനിമാ പ്രേമികൾക്ക് വമ്പൻ ഓഫർ; വെറും €4-ന് സിനിമ കാണാം!

അയർലണ്ടിലെ സിനിമാ പ്രേമികൾക്ക് സെപ്റ്റംബർ 5, 6 തീയതികളിൽ പ്രത്യേക സിനിമാ വാരാന്ത്യം. National Cinema Weekend-ന്റെ ഭാഗമായി രാജ്യത്തെ…

21 hours ago

ആലപ്പുഴയിൽ ഹൗസ് ബോട്ടുകൾക്ക്‌ തീപിടിച്ചു

ആലപ്പുഴ: ആലപ്പുഴയിൽ ഹൗസ് ബോട്ടുകൾക്ക്‌ തീപിടിച്ചു. പള്ളാത്തുരുത്തിയിൽ നിർത്തിയിട്ടിരുന്ന മൂന്ന് ബോട്ടുകൾക്കാണ് തീ പിടിച്ചത്. പള്ളാത്തുരുത്തി പാലത്തിന് തെക്കുവശത്താണ് സംഭവം. …

2 days ago

ഡ്രൈവിങ് ടെസ്റ്റിൽ മോട്ടോർവേ പരിശീലനം ഉൾപ്പെടുത്തണമെന്ന് റോഡ് സുരക്ഷാ മന്ത്രി

അയർലണ്ടിലെ ഡ്രൈവിങ് ടെസ്റ്റിൽ മോട്ടോർവേയിലൂടെയുള്ള ഡ്രൈവിങ് പരിശീലനം ഉൾപ്പെടുത്തുന്നത് പരിഗണിക്കണമെന്ന് റോഡ് സുരക്ഷാ മന്ത്രി സീൻ കാനി. യഥാർത്ഥ മോട്ടോർവേ…

2 days ago

യൂറോപ്പിൽ ഭവന നിർമാണത്തിൽ അയർലണ്ട് ഒന്നാമത്; എങ്കിലും 4 ലക്ഷം വീടുകളുടെ കുറവ്

ഒരു വർഷത്തിൽ 1,000 പേർക്ക് 7.2 വീടുകൾ; എന്നാൽ ഒരു ദശാബ്ദത്തിലേറെ നീണ്ട ഭവന ക്ഷാമം ഇപ്പോഴും വെല്ലുവിളി ജനസംഖ്യാനുപാതത്തിൽ…

2 days ago