Ireland

PATRIS CORDE : പിതാവിൻ്റെ ഹൃദയം – കുടുംബത്തിൻ്റെ സന്തോഷം. – ഫാ. ജോസഫ് പുത്തൻപുരക്കൽ നയിക്കുന്ന പ്രോഗ്രാം മാർച്ച് 7ന‌്

ഡബ്ലിൻ: ഡബ്ലിൻ സീറോ മലബാർ സഭയുടെ പിതൃവേദിയുടെ ആഭ്യമുഖ്യത്തിൽ 2021 മാർച്ച് 7 -ാം തീയതി ഞായറാഴ്ച ഉച്ചകഴിഞ്ഞ് 3:30 നു PATRIS CORDE :  പിതാവിൻ്റെ ഹൃദയം – കുടുംബത്തിൻ്റെ സന്തോഷം എന്ന പ്രോഗ്രാം നടത്തപ്പെടുന്നു. സീറോ മലബാർ സഭയിലെ കുടുബനാഥന്മാരുടെ കൂട്ടായ്മയായ പിതൃവേദിയുടെ സ്വർഗ്ഗീയ മധ്യസ്ഥനായ വിശുദ്ധ യൗസേപ്പിതാവിൻ്റെ തിരുനാളിനോടനുബന്ധിച്ച് നടത്തപ്പെടുന്ന ഈ പരിപാടി സൂം ഫ്ലാറ്റ്ഫോമിലാണു ക്രമീകരിച്ചിരിക്കുന്നത്.

യൗസേപ്പിതാവിനോടുള്ള സമർപ്പണ പ്രാർത്ഥനയോടെ ആരംഭിക്കുന്ന പ്രോഗ്രാമിൽ  പ്രശസ്ത ധ്യാന ഗുരുവും പ്രഭാഷകനുമായ ഫാ. ജോസഫ് പുത്തൻപുരക്കൽ OFM Cap അനുഗ്രഹ പ്രഭാഷണം നടത്തുന്നു. ഫ്രാൻസീസ് പാപ്പ   വിശുദ്ധ യൗസേപ്പിതാവിൻ്റെ വർഷമായി പ്രഖ്യാപിച്ച 2021 വർഷത്തിൽ യൗസേപ്പിതാവിനെക്കുറിച്ച് കൂടുതൽ അറിയുവാനും പ്രാർത്ഥിക്കാനും ഏവരേയും ഈ പ്രോഗ്രാമിലേയ്ക്ക് സ്വാഗതം ചെയ്യുന്നതായ് നേതൃത്വം അറിയിച്ചു.

Biju L.Nadackal PRO

Newsdesk

Recent Posts

അടിതെറ്റി അംപയർ വീണു; സഞ്ജുവിന്റെ കരുത്തുറ്റ ഷോട്ട് തട്ടിയത് അംപയറുടെ വലത് മുട്ടുകാലിൽ

അഹമ്മദാബാദ്: ഇന്ത്യ ദക്ഷിണാഫ്രിക്ക അഞ്ചാം ടി20 മത്സരത്തിനിടെ അംപയർ രോഹൻ പണ്ഡിറ്റിന് പരിക്ക്. ഇന്ത്യൻ ഓപ്പണർ സഞ്ജു സാംസണിന്റെ ഷോട്ടിലാണ്…

6 hours ago

ലെവൽ ഹെൽത്ത് പോളിസി നിരക്കുകൾ ഫെബ്രുവരി മുതൽ വർധിപ്പിക്കും

ലെവൽ ഹെൽത്ത് തങ്ങളുടെ ചില ആരോഗ്യ ഇൻഷുറൻസ് പോളിസികളുടെ വില അടുത്ത ഫെബ്രുവരി മുതൽ വർദ്ധിപ്പിക്കുമെന്ന് പ്രഖ്യാപിച്ചു.എല്ലാ പ്ലാനുകളിലുമുള്ള ശരാശരി…

9 hours ago

ആദംസ്‌ടൗണിൽ 400 കോസ്റ്റ് റെന്റൽ വീടുകൾക്കുള്ള അപേക്ഷകൾ LDA സ്വീകരിക്കുന്നു

ഡബ്ലിനിലെ ആദംസ്‌ടൗണിൽ ഏകദേശം 400 ചിലവ് കുറഞ്ഞ വാടക വീടുകളുടെ ആദ്യ ഘട്ടത്തിനായുള്ള അപേക്ഷകൾ ലാൻഡ് ഡെവലപ്‌മെന്റ് ഏജൻസി (എൽഡിഎ)…

11 hours ago

നിങ്ങളുടെ ടാക്സ് റീഫണ്ട് ഇനിയും ക്ലെയിം ചെയ്തില്ലേ.?

നികുതി റീഫണ്ട് ക്ലെയിം ചെയ്യാനുള്ള സമയപരിധി ഡിസംബർ 31ന് അവസാനിക്കും. 2021-ലെ നികുതി റീഫണ്ട് ക്ലെയിം ചെയ്യാനുള്ള നിങ്ങളുടെ അവസാന…

1 day ago

ലിമെറിക്ക്, ടിപ്പററി, മൊണാഗൻ, എന്നിവിടങ്ങളിൽ നടന്ന വാഹനാപകടങ്ങളിൽ മൂന്ന് മരണം

ലിമെറിക്ക്, മോനാഗൻ, ടിപ്പററി കൗണ്ടികളിലെ വ്യത്യസ്ത റോഡപകടങ്ങളിൽ രണ്ട് പുരുഷന്മാരും ഒരു സ്ത്രീയും മരിച്ചു.കാസിൽബ്ലെയ്‌നിക്ക് സമീപമുള്ള അന്നലിറ്റനിലെ മുല്ലഗ്‌നിയിൽ രാവിലെ…

1 day ago

സൗദി മലയാളി സമാജം ദമ്മാം ചാപ്റ്റർ സംഘടിപ്പിക്കുന്ന ‘സാഹിതീയം- പുസ്തക ചർച്ച’

സൗദി മലയാളി സമാജം ദമ്മാം ചാപ്റ്റർ സംഘടിപ്പിക്കുന്ന സാഹിതീയം പുസ്തക ചർച്ച 2025 ഡിസംബർ 21 ഞായറാഴ്ച്ച നടക്കും. ദമ്മാം…

1 day ago