ബെൽഫാസ്റ്റിൽ ഇന്ത്യൻ യുവതി രാജശ്രീ ജെയ്‌സൺ അന്തരിച്ചു. 36 വയസ്സായിരുന്നു. നാല് വർഷത്തോളം കാൻസറിനോട് പോരാടിയ ശേഷമാണ് രാജശ്രീയുടെ വിടവാങ്ങൽ. നവംബർ 10ന് ബെൽഫാസ്റ്റിലെ മേരി ക്യൂറി ഹോസ്പിസിൽ വച്ചായിരുന്നു അന്ത്യം. ഭർത്താവ് ജെയ്സൺ ഡേവിസ്. ജോവിഷ, ജെറുഷ എന്നിവർ മക്കളാണ്.
നവംബർ 13 വെള്ളിയാഴ്ച ബെൽഫാസ്റ്റിലെ സെന്റ് ബെർണഡെറ്റ്സ് പാരിഷിൽ മെമ്മോറിയൽ സർവീസ് നടക്കും. സമയം: രാവിലെ 11 മണിക്ക് വിശുദ്ധ കുർബാന. പൊതുദർശനം: ഉച്ചകഴിഞ്ഞ് 3 മണിവരെ.തുടർന്ന് മൃതദേഹം ഇന്ത്യയിലെത്തിച്ച് സംസ്കാരം നടത്തും.
രാജശ്രീയുടെ വിയോഗത്തെത്തുടർന്ന് കുടുംബത്തിന് സാമ്പത്തിക പിന്തുണ നൽകുന്നതിനായി സുഹൃത്തുക്കളുടെ നേതൃത്വത്തിൽ GoFundMe ധനസമാഹരണം ആരംഭിച്ചിട്ടുണ്ട്. ഭൗതികശരീരം ഇന്ത്യയിലെത്തിക്കുന്നതിനും സംസ്കാരച്ചെലവുകൾക്കും ആവശ്യമായ സഹായം കണ്ടെത്തുകയാണ് പ്രധാന ലക്ഷ്യം. രണ്ട് പെൺമക്കളുമായി മുന്നോട്ടുള്ള ജീവിതം നയിക്കേണ്ടിവരുന്ന ജെയ്‌സണിനും കുടുംബത്തിനും ഈ പ്രയാസഘട്ടത്തിൽ കൈത്താങ്ങുകാൻ സന്മനസ്സുകളുടെ സഹായം ആവശ്യമാണ്. സംഭാവന നൽകാം
Join GNN24X7 IRELAND Whatsapp Group 🔗 https://chat.whatsapp.com/HCHNSM0uwJ54sRAzNI1ur2
ഡൽഹി: ഡൽഹിയിൽ ലോകത്തിലെ ഏറ്റവും വലിയ മ്യൂസിയം നിർമ്മിക്കാൻ കേന്ദ്രസർക്കാർ. നോർത്ത് സൗത്ത് ബ്ലോക്കുകളിലായി യുഗ് യുഗീൻ ഭാരത് എന്ന…
കോർക്കിൽ മലയാളി നഴ്‌സ് റോസ്മേരി കിടങ്ങൻ ഫിലിപ്പോസ് അന്തരിച്ചു. 40 വയസ്സായിരുന്നു. നവംബർ 11 പുലർച്ചെ 3.30ഓടെയായിരുന്നു അന്ത്യം. കോർക്കിലെ…
അയർലണ്ടിലെ ആയിരക്കണക്കിന് തൊഴിലാളികൾക്ക് അടയ്ക്കാത്ത നികുതിയുമായി ബന്ധപ്പെട്ട് Revenue Commissioners-ന്റെ കടുത്ത മുന്നറിയിപ്പ്. 2026 സെപ്റ്റംബറിൽ മാത്രം 84,000 പേർക്ക്…
ഡബ്ലിൻ: അയർലണ്ടിലെ പ്രമുഖ മലയാളി കലാ സാംസ്കാരിക സംഘടനയായ മൈൻഡിന്റെ (MIND) 2027 വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെയും എക്സിക്യൂട്ടീവ് കമ്മിറ്റിയെയും തിരഞ്ഞെടുത്തു. നിഷ ജോസഫ് പ്രസിഡന്റായും സാജു കുമാർ സെക്രട്ടറിയായും ആർവിൻ എം. ശശിധരൻ ട്രഷററായും ചുമതലയേറ്റു. Join GNN24X7 IRELAND Whatsapp Group 🔗 https://chat.whatsapp.com/HCHNSM0uwJ54sRAzNI1ur2 മുൻ പ്രസിഡന്റ് സിജു ജോസിന്റെ അധ്യക്ഷതയിൽ ചേർന്ന പൊതുയോഗത്തിൽ മുൻ സെക്രട്ടറി റൂബിൻ മാത്യൂസ് വാർഷിക പ്രവർത്തന റിപ്പോർട്ടും ട്രഷറർ ആർവിൻ എം. ശശിധരൻ സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു. തുടർന്ന് സംഘടനയുടെ പ്രവർത്തനങ്ങൾ വിലയിരുത്തുകയും പുതിയ നേതൃത്വത്തെ തിരഞ്ഞെടുക്കുകയും ചെയ്തു. മറ്റ് ഭാരവാഹികൾ: മാത്യൂസ് തയ്യിൽ (വൈസ് പ്രസിഡന്റ്), ദിലീപ് കലന്തൂർ (ജോയിന്റ് സെക്രട്ടറി), സാജു ജേക്കബ് (ജോയിന്റ് ട്രഷറർ), ജിബിൻ പി. മാത്യു (പബ്ലിക് റിലേഷൻസ് ഓഫീസർ). എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ: സിജു ജോസ്, റെജി കൂട്ടുങ്കൽ, ജോസ് പോളി, ഷിബു ജോൺ, ജോസുകുട്ടി, തോമസ് ജോൺ, റൂബിൻ മാത്യൂസ്, ജയ്മോൻ പാലാട്ടി, വിപിൻ പോൾ, ബിജു കൃഷ്ണ, ജോസി ജോസഫ് ജോൺ, ടിജി രാജു, അഭിജിത്ത് അനിലൻ, ആൽഡസ് ദാസ്, അക്ഷിത് ജോയ്സ്, ഷാനി റൂബിൻ, മുഹമ്മദ് സാഗർ, ടോണി പി. എബ്രഹാം, ബിബിൻ ചമ്പക്കര. പരിചയസമ്പന്നരായ പ്രവർത്തകരും യുവജനങ്ങളും സ്ത്രീ നേതൃത്വവും ഉൾപ്പെടുന്ന പുതിയ കമ്മിറ്റി, കലാ സാംസ്കാരിക പ്രവർത്തനങ്ങൾ വിപുലീകരിക്കാനും മലയാളി സമൂഹത്തിന്റെ ഐക്യവും പങ്കാളിത്തവും ശക്തിപ്പെടുത്താനുമാണ് ലക്ഷ്യമിടുന്നത്. പതിനഞ്ചിലേറെ വർഷമായി അയർലണ്ടിലെ മലയാളി സമൂഹത്തിൽ സജീവമായ മൈൻഡ്, സ്ഥാനമൊഴിയുന്ന കമ്മിറ്റി അംഗങ്ങൾക്ക് നന്ദി അറിയിക്കുകയും പുതുതായി എത്തുന്ന രണ്ട് അംഗങ്ങളെ സ്വാഗതം ചെയ്യുകയും ചെയ്തു. സംഘടനയ്ക്ക് തുടർച്ചയായി പിന്തുണ നൽകുന്ന മലയാളി സമൂഹത്തിന്റെ സഹകരണവും പുതിയ നേതൃത്വം അഭ്യർത്ഥിച്ചു. Follow the GNN24X7 IRELAND channel…
യൂറോപ്യൻ രാജ്യങ്ങളിലെ രാഷ്ട്രത്തലവന്മാരും ഭരണത്തലവന്മാരും പങ്കെടുക്കുന്ന ഉന്നതതല യോഗങ്ങൾക്ക് മുന്നോടിയായി ഡബ്ലിനിൽ വൻ ഗതാഗത നിയന്ത്രണങ്ങളും സുരക്ഷാ ക്രമീകരണങ്ങളും ഏർപ്പെടുത്തി.…
മാട്ടുക്കട്ട: കുന്നംകോട്ട് കെ. എ. ജോണിയുടെ (അപ്പു) ഭാര്യ തങ്കമ്മ ജോൺ (70) നിര്യാതയായി. പരേത വാകത്താനം കുന്നേൽ കുടുംബാംഗമാണ്.…