Ireland

അയർലണ്ട് മലയാളി ജോർസൺ ബാബു പീസ് കമ്മീഷണറായി നിയമിതനായി

ഡബ്ലിൻ ഉൾപ്പെടെ നാല് കൗണ്ടികളുടെ പുതിയ പീസ് കമ്മീഷണറായി മലയാളിയായ ജോർസൺ ബാബു നിയമിതനായി. ഡബ്ലിന്, കില്‍ഡെയര്‍, മീത്ത്, വിക്ക്‌ലോ എന്നീ കൗണ്ടികളുടെ ചുമതല ജോർസൺ ബാബുവിനായിരിക്കും. ഈ കൗണ്ടികളുമായി ബന്ധപ്പെട്ട സമന്‍സുകള്‍, വാറന്റുകള്‍ എന്നിവ ഒപ്പിടുക, രേഖകളും സര്‍ട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തുക എന്നിവയാണ് പീസ് കമ്മീഷണറുടെ പ്രധാന ചുമതലകൾ.

ഡീന്‍ ഗ്രൂപ്പ് ഓഫ് ഹോട്ടല്‍സില്‍ ക്ലസ്റ്റര്‍ മാനേജറാണ് ജോര്‍സണ്‍ ബാബു. ഇന്റര്‍നാഷണല്‍ ഹോസ്പിറ്റാലിറ്റി ഇന്‍സ്റ്റിറ്റ്യൂട്ട് അംഗമാണ്. ഭാര്യ ബെറ്റി. മൂന്ന് മക്കളുണ്ട്. തനിക്ക് ലഭിച്ച ഉത്തരവാദിത്വം ഏറെ അഭിമാനത്തോടെ നോക്കിക്കാണുന്നതായും, ജനങ്ങൾക്ക് നീതിപൂര്‍വ്വവമായി തന്റെ സേവനം ഉറപ്പാക്കുമെന്നും ജോര്‍സണ്‍ ബാബു പറഞ്ഞു.

സേവനങ്ങൾ https://www.georson.ie/ എന്ന വെബ്സൈറ്റ് വഴി ലഭ്യമാണ്.

Newsdesk

Recent Posts

സംഗീത മാന്ത്രികൻ രവി ബസ്രൂരിൻ്റെ കടന്നുവരവ്

വേട്ട തുടങ്ങും മുമ്പ് അവിടെ ഒരു ശബ്‌ദമുണ്ടാകും കാടിനെ പിടിച്ചു കുലുക്കുന്ന ശഖ്‌ദം ...ഭയത്തെ നിയന്ത്രിക്കുന്ന ഒരു ശബ്‌ദം സംഗീതം…

17 mins ago

ദുഃഖവെള്ളി ബാങ്ക് അവധിയാണോ? അവധി ലഭിക്കുന്നത് ആർക്കെല്ലാം ?

ദുഃഖവെള്ളി ഒരു പൊതു അവധി ദിവസമല്ല, അത് ഒരു സാധാരണ പ്രവൃത്തി ദിവസമാണ് എന്ന് വർക്ക്‌പ്ലേസ് റിലേഷൻസ് കമ്മീഷൻ (WRC)…

2 hours ago

ബാക്ക് ഗാർഡൻ ഹോമുകൾ വാടകയ്ക്ക് നൽകുന്ന പദ്ധതിയെക്കുറിച്ച് മുന്നറിയിപ്പ്

ബാക്ക് ഗാർഡനിലെ പ്ലാനിംഗ്-ഒഴിവുള്ള ക്യാബിനുകൾ സ്വകാര്യമായി വാടകയ്ക്ക് എടുക്കാൻ അനുവദിക്കുന്നത് അപ്രതീക്ഷിത പ്രത്യാഘാതങ്ങൾക്ക് ഇടയാക്കുമെന്ന് പ്ലാനർമാരെ പ്രതിനിധീകരിക്കുന്ന ഒരു സംഘം…

6 hours ago

പ്ലാനിംഗ് അനുമതിയില്ലാതെ നിങ്ങളുടെ ബാക്ക് ഗാർഡനിൽ Small Homes പണിയാം

ബാക്ക് ഗാർഡനിലെ മോഡുലാർ യൂണിറ്റുകൾക്കുള്ള ആസൂത്രണ ഇളവുകൾ ജനപ്രിയമാകുമെന്ന് പ്രതീക്ഷിക്കുന്നതായി സർക്കാർ നിർദ്ദേശങ്ങൾ പരിഗണിക്കുന്നതിനിടെ മന്ത്രി പറഞ്ഞു. അത്തരം വീടുകളെ…

18 hours ago

ഡേവ് കൊടുങ്കാറ്റ്; അയർലണ്ടിൽ യെല്ലോ അലേർട്ട്

ഡേവ് കൊടുങ്കാറ്റിന്റെ വരവോടെ വാരാന്ത്യത്തിൽ അയർലണ്ടിൽ ശക്തമായ കാറ്റ് വീശാൻ സാധ്യത. രാജ്യത്ത് മുഴുവനും മെറ്റ് ഐറാൻ സ്റ്റാറ്റസ് യെല്ലോ…

24 hours ago

തേവർ പൊള്ളാച്ചിയിൽ ആരംഭിച്ചു

ഒരു പ്രതിമയെ കേന്ദ്ര കഥാപാത്രമാക്കി പൂർണ്ണമായും ഫാൻ്റെസി ഹ്യൂമർ, ത്രില്ലർ ജോണറിൽ നവാഗതനായ നിജിഷ് സഹദേവൻ തിരക്കഥ രചിച്ച് സംവിധാനം…

1 day ago