വിദ്യാർത്ഥികളുടെ ഹാജർ നിരക്കിനെക്കുറിച്ചുള്ള വർദ്ധിച്ചുവരുന്ന ആശങ്കകൾ പരിഹരിക്കുന്നതിനായി സർക്കാർ നിരവധി നടപടികൾ നടപ്പിലാക്കി വരികയാണ്. രാജ്യവ്യാപകമായി 60 സ്കൂളുകളിൽ ഒരു പുതിയ പൈലറ്റ് പ്രോഗ്രാം ആരംഭിക്കും. നിലവിൽ സ്കൂളുകളിൽ ഹാജരാകാത്ത കുട്ടികളുടെ കണക്കുകൾ ആശങ്കാജനകമാണെന്ന് വിദ്യാഭ്യാസ മന്ത്രി ഹെലൻ മക്എൻറി വിശേഷിപ്പിച്ചു. രാജ്യത്തുടനീളമുള്ള സ്കൂളുകളെ ബാധിക്കുന്ന പ്രശ്നം നേരിടാൻ വകുപ്പ് സജ്ജമാകുകയാണെന്ന് മന്ത്രി അറിയിച്ചു.
“Anseo” ഫ്രെയിംവർക്ക് അടിസ്ഥാനമാക്കിയാണ് പദ്ധതി ആവിഷ്കരിച്ചത്. സ്കൂളുകളിലെ ഹാജർ ഡാറ്റ വിശകലനം ചെയ്യുന്നതിനും, പ്രതികരണങ്ങൾ വികസിപ്പിക്കുന്നതിനും സഹായിക്കുന്ന evidence-based സംവിധാനമാണ് നടപ്പിലാക്കുന്നത്. ഹാജർ പാറ്റേണുകൾ കൂടുതൽ ഫലപ്രദമായി ട്രാക്ക് ചെയ്യുന്നതിനും പരിഹരിക്കുന്നതിനുമുള്ള ക്രമീകരണങ്ങൾ പൈലറ്റ് സ്കൂളുകൾക്ക് നൽകും. പൈലറ്റിനെത്തുടർന്ന് 60 സ്കൂളുകളിൽ ഇത് വ്യാപിപ്പിക്കും.
2022/2023 അധ്യയന വർഷത്തിൽ 110,000-ത്തിലധികം പ്രൈമറി വിദ്യാർത്ഥികൾക്കും 65,000-ത്തിലധികം പോസ്റ്റ്-പ്രൈമറി വിദ്യാർത്ഥികൾക്കും 20 അല്ലെങ്കിൽ അതിൽ കൂടുതൽ സ്കൂൾ ദിവസങ്ങൾ നഷ്ടപ്പെട്ടതായി വിദ്യാഭ്യാസ വകുപ്പ് വെളിപ്പെടുത്തി. ജൂനിയർ ഇൻഫെന്റ്സ് മുതൽ എല്ലാ പ്രായക്കാർക്കും ഇടയിൽ പതിവ് ഹാജർ കുറയുന്നത് നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. പതിവ് ഹാജരിന്റെ പ്രാധാന്യം പ്രോത്സാഹിപ്പിക്കുന്നതിനായി 2025 സെപ്റ്റംബറിൽ ഒരു ദേശീയ മൾട്ടിമീഡിയ കാമ്പെയ്ൻ ആരംഭിക്കും.
Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb
ലെറ്റർകെന്നി: ഇന്ത്യൻ ശാസ്ത്രീയ നൃത്തരൂപമായ ഭരതനാട്യത്തിന്റെ പാരമ്പര്യവും സൗന്ദര്യവും പുതുതലമുറയിലേക്ക് പകരുക എന്ന ലക്ഷ്യത്തോടെ ലെറ്റർകെന്നിയിൽ ലാസ്യ കലാക്ഷേത്രയുടെ പ്രൊഫഷണൽ…
കിൽക്കെന്നി (അയർലൻഡ്): അയർലൻഡിലെ പ്രമുഖ മലയാളി സാമൂഹിക സാംസ്കാരിക കൂട്ടായ്മകളിലൊന്നായ കിൽക്കെന്നി മലയാളി അസോസിയേഷന് (KMA) പുതിയ ഭരണസമിതി നിലവിൽ…
അയർലണ്ടിലെ കത്തോലിക്കാ സഭയിൽ ബിഷപ്പുമാരുടെ എണ്ണം ഗണ്യമായി കുറയാൻ സാധ്യത. സഭയുടെ ഭരണസംവിധാനത്തിൽ വലിയ മാറ്റങ്ങൾ വരുത്തുന്നതിന്റെ ഭാഗമായാണ് ഈ…
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) മേഖലയിലെ വൻ നിക്ഷേപങ്ങൾക്കും ചെലവ് നിയന്ത്രണത്തിനുമിടയിൽ ജീവനക്കാർക്ക് സ്വമേധയാ ജോലി വിടുന്നതിനുള്ള സാമ്പത്തിക പാക്കേജ് വാഗ്ദാനം…
ഹാലോവീൻ ആഘോഷങ്ങൾ അടുത്തിരിക്കെ, സുരക്ഷിതമല്ലാത്ത പടക്കങ്ങൾ വിപണിയിൽ വ്യാപകമായി ലഭിക്കുന്നതിനെതിരെ മുന്നറിയിപ്പുമായി അയർലണ്ടിലെ ഗാർഡ (Gardaí). ശക്തിയേറിയ പടക്കങ്ങളും തകരാറുള്ള…
അയർലണ്ടിൽ സൗജന്യമായി ജിപിയെ (GP) കാണാനുള്ള അർഹതയുണ്ടോ എന്ന് പൊതുജനങ്ങൾക്ക് എളുപ്പത്തിൽ പരിശോധിക്കാനായി പുതിയ ഓൺലൈൻ കാൽക്കുലേറ്റർ അവതരിപ്പിച്ച് ഹെൽത്ത്…