Ireland

മൈഗ്രന്റ്  നഴ്സസ് അയർലണ്ടിന്റെ  ദേശീയ സമ്മേളനം  സെപ്റ്റംബർ 19ന്  ആരോഗ്യമന്ത്രി ജെന്നിഫർ കാരൾ മക്നീൽ മുഖ്യാതിഥിയാകും

 മൈഗ്രന്റ്  നഴ്സസ് അയർലണ്ടിന്റെ നഴ്സസ് വിങ്ങിന്റെ  രണ്ടാമത്തെ ദേശീയ സമ്മേളനം സെപ്റ്റംബർ 19 ശനിയാഴ്ച ഡബ്ലിനിൽ ഐറിഷ് നഴ്സസ് ആൻഡ് മിഡ്‌വൈവ്സ് ഓർഗനൈസേഷന്റെ (INMO) ഹെഡ് ക്വാർട്ടേഴ്സിൽ വച്ച് വിപുലമായ രീതിയിൽ നടക്കും.  അയർലണ്ടിന്റെ ആരോഗ്യമന്ത്രി

ശ്രീമതി ജെന്നിഫർ കാരൾ മക്നീൽ, നഴ്സുമാരുടെ ലോകത്തിലെ ഏറ്റവും വലിയ ട്രേഡ് യൂണിയനായ റോയൽ കോളേജ് ഓഫ് നേഴ്സിങിന്റെ (യുകെ) ചരിത്രത്തിൽ ആദ്യമായി പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ട മലയാളിയായ ബിജോയ് സെബാസ്റ്റ്യൻ,  ഐഎൻഎംഒയുടെ ജനറൽ  സെക്രട്ടറി  ഫിൽ നിഹെ, അയർലണ്ടിലെ ഡെപ്യൂട്ടി ചീഫ് നഴ്സിംഗ് ഓഫീസർ   ഗ്രോണിയ ഷീറാൻ എന്നിവർ സമ്മേളനത്തിൽ വിശിഷ്ട അതിഥികളാവും.  

ഈ വർഷത്തെ കോൺഫറൻസിന്റെ തീം പ്രവാസികളായ നഴ്സുമാർക്കെതിരെ അയർലൻഡിൽ വർദ്ധിച്ചുവരുന്ന വംശീയ ആക്രമങ്ങളാണ്. ഈ വിഷയത്തിൽ അയർലണ്ടിലെ പോലീസായ ഗാർഡയുടെ സൂപ്രണ്ട് അല്ലെങ്കിൽ ഡെപ്യൂട്ടി സൂപ്രണ്ട് റാങ്കിലുള്ള ഒരാൾ പാനൽ ഡിസ്കഷനിൽ പങ്കെടുത്ത് വിശദമായി ഈ വിഷയത്തിൽ സംസാരിക്കും.  കൂടാതെ അയർലൻഡ് സർക്കാരിന്റെ സ്പെഷ്യൽ റാപ്പോർട്ടർ ഉപദേശകയും ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആന്റിറേസിസം ആൻഡ് ബ്ലാക്ക് സ്റ്റഡീസ് സ്ഥാപകയും യൂണിവേഴ്സിറ്റി കോളേജ് ഓഫ് ഡബ്ലിൻ ലക്ച്ചററും ആയ ഡോ: എബൻ ജോസഫ്, ഐഎൻഎംഒയുടെ ഇന്റർനാഷ്ണൽ സെക്ഷന്റെ ചെയർപേഴ്സൺ ആയ സിസ്റ്റർ ഹെലൻ ഉഗ്ബോം എന്നിവർ പാനൽ ഡിസ്കഷനിൽ സംസാരിക്കും. ഐഎൻഎംഒയുടെ പ്രൊഫെഷണൽ  സർവീസ് നാഷണൽ ഡയറക്ടർ ആയ ടോണി ഫിറ്റ്സ്പാട്രിക്ക് ആയിരിക്കും പാനൽ ഡിസ്കഷന്റെ മോഡറേറ്റർ.

 ഇന്ത്യൻ സ്‌പൈസ് കിച്ചൻ കോർക്ക്  ഒരുക്കുന്ന രുചികരമായ ബ്രെക്ക്‌ഫാസ്റ്റും ഉച്ചഭക്ഷണവും വെകുന്നേരത്തെ ചായയും വിഭവങ്ങളും സമ്മേളനത്തിൽ  ഉണ്ടാകും . വിവിധ രാജ്യക്കാർ അവതരിപ്പിക്കുന്ന കലാപരിപാടികളും ലൈവ് മ്യൂസിക് ബാന്റും സമ്മേളനത്തിന്റെ മാറ്റ് കൂട്ടും. https://happydots.ie/nurses-conference എന്ന ലിങ്കിൽ ആണ് സമ്മേളനത്തിൽ പങ്കെടുക്കാനുള്ള രെജിസ്ട്രേഷൻ പൂർത്തിയാക്കേണ്ടത്. ഫ്രീ പാർക്കിങ്ങും ദൂരസ്ഥലങ്ങളിൽ നിന്ന് ബസിലോ ട്രെയിനിലോ ഡബ്ലിനിലേക്കു യാത്ര ചെയ്യുന്നവർക്ക് ഡബ്ലിൻ സിറ്റിയിലെ എല്ലാ പ്രധാന ബസ്, ട്രെയിൻ സ്റ്റേഷനുകളിൽ നിന്ന് സൗജന്യമായി സമ്മേളന വേദിയിലേക്കെത്തിക്കാനും തിരിച്ചു ബസ്, ട്രെയിൻ സ്റ്റേഷനിലേക്ക് എത്തിക്കാനുമുള്ള യാത്രാ സൗകര്യങ്ങൾ സമ്മേളനത്തിന്റെ ഭാഗമായി ഒരുക്കുന്നതാണ്. ഈ സേവനം ആവശ്യമുള്ളവർ  ഭാരവാഹികളെ മുൻകൂട്ടി  അറിയിക്കേണ്ടതാണ്. എല്ലാ  പ്രവാസി നേഴ്സുമാരോടും ഈ സമ്മേളനത്തിൽ പങ്കെടുത്ത് സമ്മേളനം വിജയിപ്പിക്കണമെന്ന് സംഘടനയുടെ ഭാരവാഹികൾ അഭ്യർത്ഥിച്ചു.

Follow Us on Instagram!

GNN24X7 IRELAND :

https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==

Please join 

https://chat.whatsapp.com/DMcx9ffd8nI5hZfAUsl96s?mode=hqrt3

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

Sub Editor

Recent Posts

ഐറിഷ് പൗരത്വ അപേക്ഷകളിൽ 236% വർധന; പുതിയ നിയമങ്ങൾ വരുന്നതിന് മുമ്പ് അപേക്ഷകരുടെ തിരക്ക്

അയർലണ്ടിൽ പൗരത്വം നേടുന്നതിനുള്ള നിയമങ്ങൾ കർശനമാക്കാനുള്ള സർക്കാർ നീക്കത്തിന് പിന്നാലെ പൗരത്വ അപേക്ഷകളിൽ വൻ വർധന. 2026 സെപ്റ്റംബറിൽ മാത്രം…

3 hours ago

ശൈത്യകാലത്ത് വൈദ്യുതി, ഗ്യാസ് നിരക്കുകൾ മരവിപ്പിച്ച് PrepayPower; 2 ലക്ഷത്തിലധികം ഉപഭോക്താക്കൾക്ക് ആശ്വാസം

അയർലണ്ടിൽ ശൈത്യകാലത്ത് വൈദ്യുതി, ഗ്യാസ് നിരക്കുകൾ വർധിപ്പിക്കില്ലെന്ന് പ്രഖ്യാപിച്ച് PrepayPower. കമ്പനിയുടെ 2 ലക്ഷത്തിലധികം ഉപഭോക്താക്കൾക്ക് ഈ തീരുമാനം ആശ്വാസമാകുമെന്നാണ്…

5 hours ago

കുടിക്കരുത്, പാചകത്തിനും ഉപയോഗിക്കരുത്.! ടിപ്പററിയിലും വാട്ടർഫോർഡിലും ടാപ്പ് വെള്ളം ഉപയോഗിക്കുന്നതിന് നിയന്ത്രണം

അയർലണ്ടിലെ കൗണ്ടി ടിപ്പററിയിലെയും വാട്ടർഫോർഡിലെയും 10,000-ത്തിലേറെ ആളുകളെ ബാധിക്കുന്ന തരത്തിൽ കുടിവെള്ള ഉപയോഗത്തിന് കർശന മുന്നറിയിപ്പ്. ജലവിതരണത്തിൽ അലുമിനിയത്തിന്റെ അളവ്…

9 hours ago

നെടുമ്പാശ്ശേരിയിൽ മിനി കൂപ്പർ അപകടം; പ്രതി സുഹൈലിനെതിരെ കേസ്

കൊച്ചി: നെടുമ്പാശ്ശേരിയിൽ മൂന്ന് യുവാക്കളുടെ ജീവനെടുത്ത മിനി കൂപ്പർ അപകടത്തിൽ പ്രതി സുഹൈലിനെതിരെ കേസെടുത്ത് എക്സൈസ്. 23 വയസിന് മുൻപ്…

10 hours ago

അയർലണ്ടിൽ അധ്യാപക സമരം ശക്തമാകുന്നു; കൂടുതൽ സെക്കൻഡറി സ്കൂൾ അധ്യാപകർ പണിമുടക്കുന്നു

പുതിയ ശമ്പള കരാറിലെ അനിശ്ചിതത്വത്തെ തുടർന്ന് Teachers’ Union of Ireland (TUI) വ്യാവസായിക നടപടികൾ ആരംഭിച്ചു. ജോലി സമയത്തിന്…

1 day ago

അയർലണ്ടിൽ ഇൻഹറിറ്റൻസ് ടാക്സ് പരിധി ഉയർത്തി: മക്കൾക്ക് നികുതിയില്ലാതെ ലഭിക്കാവുന്ന തുക €4.2 ലക്ഷമായി

അയർലണ്ടിൽ അനന്തരാവകാശമായി ലഭിക്കുന്ന പണത്തിനും സ്വത്തിനും ബാധകമായ നികുതി പരിധികൾ ഉയർത്തിയതോടെ നിരവധി കുടുംബങ്ങൾക്ക് ആശ്വാസം ലഭിക്കുമെന്ന് വിലയിരുത്തൽ. മാതാപിതാക്കളിൽ…

1 day ago