Ireland

വാട്ടർഫോർഡ് സെൻ്റ് ഗ്രീഗോറിയോസ് ഓർത്തഡോക്സ് ദേവാലയത്തിലെ വിശുദ്ധ ഹാശാ ആഴ്ച ശുശ്രൂഷകൾക്ക് അഭി. എബ്രഹാം മാർ സ്തെഫാനോസ് മെത്രാപ്പോലീത്ത മുഖ്യകാർമ്മികത്വം വഹിക്കും

അയർലൻഡിലെ വാട്ടർഫോർഡ് സെൻ്റ് ഗ്രീഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്സ് ദേവാലയത്തിലെ വിശുദ്ധ ഹാശാ ആഴ്ച ശുശ്രൂഷകൾ മാർച്ച് 29 മുതൽ ഏപ്രിൽ 4 വരെ യുകെ യൂറോപ്പ് ആഫ്രിക്ക ഭദ്രാസനാധിപൻ അഭി. എബ്രഹാം മാർ സ്തഫാനോസ് മെത്രാപ്പോലീത്തയുടെ മുഖ്യകാർമ്മികത്വത്തിൽ നടത്തപ്പെടുന്നു. അഭിവന്ദ്യ തിരുമേനിയുടെ കാർമ്മികത്വത്തിൽ അയർലൻഡിൽ ആദ്യമായി നടക്കുന്ന കാൽ കഴുകൽ ശുശ്രൂഷ ഇത്തവണത്തെ സവിശേഷ ശുശ്രൂഷ ആണ്.

ഓശാന ഞായർ ശുശ്രൂഷ മാർച്ച് 29 ന് രാവിലെ 8.30ന് പ്രഭാത നമസ്കാരം തുടർന്ന് വിശുദ്ധ കുർബ്ബാന, പ്രദക്ഷിണം, കുരുത്തോല വാഴ്‌വ്, സ്നേഹവിരുന്ന് എന്നിവ നടക്കും. വൈകിട്ട് 6.30ന് സന്ധ്യാപ്രാർത്ഥന.
ഏപ്രിൽ 1 ബുധനാഴ്ച പെസഹ ശുശ്രൂഷകൾ വൈകിട്ട് 4 മണി മുതൽ നടക്കുന്നതാണ്.

കാല്‍ കഴുകല്‍ ശുശ്രൂഷ…

ലോകനാഥനായ യേശുക്രിസ്തു തന്‍റെ ശിഷ്യരുടെ കാല്‍കഴുകി ഏളിമയും കരുതലും സ്നേഹവും താഴ്മയും ലോകത്തിന്‍റെ മുന്‍പില്‍ അവതരിപ്പിച്ചതിൻ്റെ പ്രതീകാത്മകമായി കാല്‍ കഴുകൽ ശുശ്രൂഷ ഏപ്രിൽ 2 വ്യാഴാഴ്ച ഉച്ചയ്ക്ക് 3 മണി മുതൽ അഭി. എബ്രാഹം മാർ സ്തെഫാനോസ് മെത്രാപ്പോലീത്തയുടെ മുഖ്യ കാർമ്മികത്വത്തിൽ നടക്കും. നിരവധി വൈദികർ ഈ ശുശ്രൂഷയിൽ പങ്കെടുക്കുന്നു.

ഏപ്രിൽ 3 വെള്ളിയാഴ്ച വലിയ വെള്ളിയാഴ്ചയുടെ ശുശ്രൂഷകൾ രാവിലെ 8.30 ന് ആരംഭിക്കും.

വാങ്ങിപ്പോയവരെ ഓർമ്മിക്കുന്ന ദിവസമായ
ഏപ്രിൽ 4 ശനിയാഴ്ച രാവിലെ 8.30 ന് പ്രഭാത നമസ്കാരം തുടർന്ന് വിശുദ്ധ കുർബ്ബാനയും നടക്കും.
ഈസ്റ്റർ ദിന ശുശ്രൂഷകൾ ഏപ്രിൽ 04 ശനിയാഴ്‌ച വൈകിട്ട് 5.30 നു സന്ധ്യാ നമസ്കാരത്തോടെ ആരംഭിച്ച് വിശുദ്ധ കുർബാനയും ഉയിർപ്പ് പ്രഖ്യാപനവും നടത്തുന്നു. വിശുദ്ധ വാരാചരണത്തോട് അനുബന്ധിച്ചു എല്ലാ ദിവസവും സന്ധ്യാനമസ്കാരവും വചന ശുശ്രൂഷയും ഉണ്ടായിരിക്കുമെന്ന് വികാരി
ഫാദർ അനു ജോർജ്ജ്, ട്രസ്റ്റി ഷാജി P ജോൺ, സെക്രട്ടറി ജേക്കബ് സാം എന്നിവർ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക്: ഫാ. അനു ജോർജ് (ഇടവക വികാരി)–+353851923201, ഷാജി P ജോൺ (ട്രസ്റ്റി) – + 353 871268956,
ജേക്കബ് സാം- (സെക്രട്ടറി) +353894929718

ശുശ്രൂഷകൾ നടക്കുന്ന സ്ഥലത്തിന്റെ വിലാസം:
എലൈറ്റ് ഇവൻ്റ് ഹാൾ വാട്ടർഫോർഡ്
X91HK7P

Follow Us on Instagram!
GNN24X7 IRELAND :

https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==

Please join

https://chat.whatsapp.com/DMcx9ffd8nI5hZfAUsl96s?mode=hqrt3

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

Sub Editor

Recent Posts

ലീവിംഗ് സർട്ടിഫിക്കറ്റ്, ജൂനിയർ സൈക്കിൾ വിദ്യാർത്ഥികൾക്കുള്ള പരീക്ഷാ ഫീസ് പുനഃസ്ഥാപിക്കുന്നതിനെ ന്യായീകരിച്ച് വിദ്യാഭ്യാസ മന്ത്രി

ലീവിംഗ് സർട്ടിഫിക്കറ്റ്, ജൂനിയർ സൈക്കിൾ വിദ്യാർത്ഥികൾക്കുള്ള പരീക്ഷാ ഫീസ് ഈ വർഷം വീണ്ടും ഏർപ്പെടുത്തിയതിനെ വിദ്യാഭ്യാസ മന്ത്രി ഹിൽഡെഗാർഡ് നൗട്ടൺ…

7 hours ago

ഇറാന്റെ ഊർജ്ജ കേന്ദ്രങ്ങൾക്കെതിരായ ആക്രമണങ്ങൾ പത്ത് ദിവസത്തേക്ക് നിർത്തിവച്ച് ട്രംപ്

വാഷിംഗ്ടൺ: ഇറാന്റെ ഊർജ്ജ കേന്ദ്രങ്ങൾക്കെതിരായ ആക്രമണങ്ങൾ പത്ത് ദിവസത്തേക്ക് നിർത്തിവെക്കാൻ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഉത്തരവിട്ടു. ഇറാൻ സർക്കാരിന്റെ…

8 hours ago

Lidl, Tesco, Supervalu സൂപ്പർമാർക്കറ്റുകൾ പാലിന്റെയും ബട്ടറിന്റെയും വില കുറച്ചു

റീട്ടെയിലർമാരായ ലിഡ്ൽ, ടെസ്‌കോ, സൂപ്പർവാലു, സെൻട്ര എന്നിവർ ഇന്ന് മുതൽ സ്വന്തം ബ്രാൻഡിലുള്ള നിരവധി പാലുൽപ്പന്നങ്ങളുടെ വില കുറയ്ക്കുന്നു.ഇന്ന് രാവിലെ…

19 hours ago

പുരുഷന്മാരും പോസ്റ്റ്പാർട്ടം ഡിപ്രഷനും

സ്ത്രീകളെ പോലെ പ്രസവാനന്തര വിഷാദം പുരുഷന്മാരിലും ഉണ്ടാകുന്നതായി ​പഠനങ്ങൾ. അച്ഛൻമാരാവുന്ന പത്ത് ശതമാനം പേർ പോസ്റ്റ്പാർട്ടം ഡിപ്രഷൻ അനുഭവിക്കുന്നുണ്ടെന്ന് ജേണൽ…

20 hours ago

ഹോർമുസ് നടപടിയുടെ സൂത്രധാരനെ വധിച്ചെന്ന് ഇസ്രായേൽ; സ്ഥിരീകരിക്കാതെ ഇറാന്‍

ടെഹ്റാൻ: ഹോര്‍മുസ് കടലിടുക്കിലെ സൈനിക നടപടിക്ക് നേതൃത്വം നല്‍കിയ ഇറാന്‍ നാവികസേനാ മേധാവിയെ വധിച്ചെന്ന് ഇസ്രായേൽ.വ്യാഴാഴ്ച രാവിലെ ഇസ്രായേല്‍ വ്യോമാക്രമണത്തില്‍…

21 hours ago

കഴിഞ്ഞ 12 മാസത്തിനിടെ വീടിന്റെ ശരാശരി ലിസ്റ്റ് വില 3.7% വർദ്ധിച്ചു

Daft.ie യുടെ ഏറ്റവും പുതിയ വിൽപ്പന റിപ്പോർട്ട് അനുസരിച്ച്, കഴിഞ്ഞ വർഷം ദേശീയതലത്തിൽ ശരാശരി ഹോം ലിസ്റ്റ് വില 3.7%…

21 hours ago