ഈ വാരാന്ത്യം അന്തരീക്ഷ താപനില 20 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരുമെന്നും Met Eireann. അയര്‍ലണ്ടില്‍ ഈ വര്‍ഷം ഉണ്ടായതില്‍ വച്ച് ഏറ്റവും ചൂടേറിയ വാരാന്ത്യമായിരിക്കും ഇതെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു.
ഇന്ന് (ശനിയാഴ്ച) പൊതുവെ തെളിഞ്ഞ കാലാവസ്ഥയായിരിക്കും. രാവിലെ ചെറിയ മൂടല്‍മഞ്ഞ് ഉണ്ടാകുമെങ്കിലും പെട്ടെന്ന് തന്നെ തെളിയും. മേഘം ഉരുണ്ടുകൂടാന്‍ സാധ്യതയുണ്ടെങ്കിലും തെളിഞ്ഞ വെയിലും ലഭിക്കും. 19 ഡിഗ്രി സെല്‍ഷ്യസ് വരെ ചൂട് ഉയരാം. ഞായറാഴ്ചയും ഇതേ കാലാവസ്ഥ തുടരുകയും ചൂട് പരമാവധി 20 ഡിഗ്രിയിലേയ്ക്ക് എത്തുകയും ചെയ്യും. കിഴക്കന്‍ പ്രദേശത്ത് പക്ഷേ ചാറ്റല്‍ മഴ പെയ്യാന്‍ സാധ്യതയുണ്ട്. കടലോരപ്രദേശത്ത് തണുത്ത കാറ്റിനും സാധ്യത.
തിങ്കളാഴ്ചയോടെ രാജ്യത്ത് വീണ്ടും മഴയെത്തുമെന്നും കാലാവസ്ഥാ വിദഗ്ദ്ധര്‍ പറയുന്നു. ഒപ്പം ഇടിമിന്നലിനും സാധ്യതയുണ്ട്. ചില പ്രദേശങ്ങളില്‍ മഴ ശക്തമാകുമെന്നും പ്രവചിച്ചിട്ടുണ്ട്.
ഡബ്ലിൻ: രാജ്യത്തെ ചൈൽഡ്‌കെയർ മേഖലയിലെ 30,000-ത്തിലധികം ജീവനക്കാർക്ക് ഏകദേശം 6 ശതമാനം ശമ്പളവർധന ലഭിക്കും. തൊഴിലുടമ പ്രതിനിധികളും SIPTUയും തമ്മിൽ…
അയർലണ്ടിൽ 5,500-ലധികം പേർക്ക് ഐറിഷ് പൗരത്വം ലഭിക്കും. സെപ്റ്റംബർ 17, 18 തീയതികളിലായി ഡബ്ലിനിലെ കൺവെൻഷൻ സെന്ററിൽ നടക്കുന്ന പൗരത്വ…
ജി.മാർത്താണ്ഡൻ സംവിധാനം ചെയ്ത് സെപ്റ്റംബർ പതിനെട്ടിന് റിലീസ് ചെയ്യുന്ന ഓട്ടം തുള്ളൽ എന്ന ചിത്രത്തിൻ്റെ ഏറ്റവും പുതിയ അപ്ഡേഷൻ പുറത്തുവിട്ടു.…
വലിയ മുതൽമുടക്കിൽ വിശാലമായ ക്യാൻവാസ്സിൽ രഞ്ജിത്ത് ഒരുക്കുന്ന റിയലിസ്‌റ്റിക്ക് ആക് ഷൻ ത്രില്ലർ ചിത്രം ലോ ആൻഡ് ഓർഡർ സെപ്റ്റംബർ പതിനെട്ടിന്…
നിർദിഷ്ട ഐറിഷ് പൗരത്വ നിയമഭേദഗതികളിൽ നിലവിൽ അയർലണ്ടിൽ നിയമപരമായി താമസിക്കുകയും ജോലി ചെയ്യുകയും ചെയ്യുന്നവരുടെ സാഹചര്യം പ്രത്യേകം പരിഗണിക്കണമെന്ന് ക്രാന്തി…
DMC സംഘടിപ്പിക്കുന്ന DMC ALL IRELAND CHESS TOURNAMENT – SEASON 2 ഒക്ടോബർ 17, 2026 ശനിയാഴ്ച ലൗത്ത്…